Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവര്‍..
വിവിധതരം എമര്‍ജന്‍സി കോണ്ട്രാസെപ്റ്റീവ് ഗുളികകളുടെ പരസ്യങ്ങളാണ് മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നത്. ഇതൊക്കെ വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഗര്നിരോധന ഗുളികകളുടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം 72 മണിക്കൂറിനുള്ളിലെങ്കിലും ഗുളിക കഴിക്കണം.
ലൈംഗികതാല്പര്യത്തിന് ഒറ്റമൂലികള്‍..
എന്നാല്‍ ഉപയോക്താക്കള്‍ തെറ്റായ രീതിയിലൂടെയാണ് ഇവ കഴിക്കുന്നത്, ഫലമോ ചെറുതൊന്നുമല്ല. ഇത് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അത്യാവശ്യ സന്ധര്ഭങ്ങളില് ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വരുമ്പോള്‍ ഇത് കഴിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കഴിക്കുന്നതാണ് നല്ലത്. ഇത്തരം ഗുളികകല്‍ പതിവായി കഴിക്കുന്നതിലൂടെ അപകടകരമായ ഫലമാണ് ലഭിക്കുക.

നിരന്തരമായ ഉപയോഗം
നിരന്തരമായ ഉപയോഗം ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടാക്കാം. ഇത് നിങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും.

നിരന്തരമായ ഉപയോഗം
അടിവയറ്റില്‍ വേദന, സ്തനങ്ങള്‍ മൃദുലമാകുക, ആര്‍ത്തവ മാറ്റങ്ങള്‍ എന്നിവയും ഇതുമൂലം ഉണ്ടാകാം.

നിരന്തരമായ ഉപയോഗം
അമിതമായ രക്തസ്രാവം ഇത്തരം ഗുളിക കഴിക്കുന്നവര്‍ക്ക് സാധാരണ കണ്ടുവരുന്നതാണ്.

നിരന്തരമായ ഉപയോഗം
മുഖക്കുരു, ചര്‍മത്തിലെ മറ്റു പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടാകാം.

ശ്രദ്ധിക്കേണ്ടത്
പങ്കാളികള്‍ ഒന്നിച്ച് ഡോക്ടറെ കാണുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്ത ശേഷം ഇത്തരം ഗുളികകള്‍ ഉപയോഗിക്കുക.

ശ്രദ്ധിക്കേണ്ടത്
പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

ഇതിന്റെ പ്രവര്‍ത്തനം
ഈ ഗുളികകള്‍ മൂന്ന് രീതിയിലാണ് ഗര്‍ഭധാരണത്തെ തടയുന്നത്. ഗുളികയിലെ പ്രധാന ഘടകമായ പ്രൊജസ്ട്രോണ്‍ അണ്ഡവിസര്‍ജ്ജനം അഥവാ ഓവുലേഷന് പ്രക്രിയ തടയുന്നു.

ഇതിന്റെ പ്രവര്‍ത്തനം
അണ്ഡം പുറത്തുവന്നാലും ബീജസംയോഗം നടക്കുന്നതില്‍ നിന്ന് ബീജത്തെ തടയുന്നു.

ഇതിന്റെ പ്രവര്‍ത്തനം
ബീജസംയോഗം നടന്നുകഴിഞ്ഞാലും ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു.

ഇതിന്റെ പ്രവര്‍ത്തനം
ഈ ഗുളിക 100 ശതമാനവും ഗര്‍ഭധാരണ സാധ്യത ഒഴിവാക്കും എന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെ പറഞ്ഞ സമയത്തിനുള്ളില്‍ കഴിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടന്നേക്കാം. അങ്ങനെ വരുമ്പോള്‍ കുഞ്ഞിന് വൈകല്യമോ തകരാറോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.



Click it and Unblock the Notifications