Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഗര്ഭകാലത്തെ കാല്വേദനക്ക് പരിഹാരം
സ്ത്രീകള്ക്ക് ഗര്ഭിണികളായിരിക്കുന്ന അവസരത്തില് കാലിലെ പേശികള്ക്ക് വലിവും വേദനയും അനുഭവപ്പെടുന്നത് സാധാരണമാണ്. ശരീരഭാരം കൂടുന്നതിനാല് കാലിന് വേദനയും, വീക്കവും വരുകയും, രക്തയോട്ടം കുറയുകയും ചെയ്യും. ഗര്ഭകാലത്തിന്റെ രണ്ടാം ഘട്ടത്തില് ശരീരഭാരം കൂടുന്നതിനൊപ്പം കാല്വേദനയും വര്ദ്ധിക്കും. രാത്രിയിലാവും കാലിലെ പേശിവലിവും വേദനയും ഏറ്റവുമധികമാവുക.
ഗര്ഭിണികള് കിടക്കുമ്പോള് കാലില് പേശിവലിവും കടുത്ത വേദനയുമുണ്ടാകുകയും, അതിന് പല പരിഹാരമാര്ഗ്ഗങ്ങളും നിങ്ങള് അന്വേഷിച്ചിട്ടുമുണ്ടാകും. നിങ്ങളുടെ ഇരിപ്പിന്റെ രീതികളും, ശരിയായ പാദസംരക്ഷണവും നടത്തിയാല് കാല്വേദനയ്ക്ക് ശമനം കിട്ടും.
കാലിലെ പേശിവലിവിനും, വേദനക്കും വീട്ടില് തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

കാല് ചൂട് വെള്ളത്തില് മുക്കി വെയ്ക്കുക
കാലിലെ പേശിവലിവിന് ഏറ്റവും എളുപ്പത്തില് ചെയ്യാവുന്ന പരിഹാരമാണിത്. കിടക്കുന്നതിന് മുമ്പായി നിങ്ങള്ക്ക് സഹിക്കാവുന്നത്ര ചൂടുള്ള വെള്ളത്തില് കാല് മുക്കിവെയ്ക്കുക. വെള്ളത്തില് അല്പം ഉപ്പുകൂടി ചേര്ക്കുന്നത് കൂടുതല് ഫലം നല്കും.

മസാജിങ്ങ്
കാല്പാദം മസാജ് ചെയ്യുന്നത് നല്ല ഫലം തരുന്നതാണ്. അഥവാ നിങ്ങള്ക്ക് കുനിഞ്ഞിരുന്ന് മസാജ് ചെയ്യാനാവില്ലെങ്കില് ഭര്ത്താവിനോട് സഹായം ആവശ്യപ്പെടാം.

അധികനേരം ഇരിക്കാതിരിക്കുക
ഏറെ നേരം തുടര്ച്ചയായി ഇരിക്കുന്നത് കാലിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനിടയാക്കും. ഇത് കാലിലെ പേശികളില് വേദനയ്ക്കും കാരണമാകും. ഗര്ഭിണികള് ഇരിക്കുമ്പോള് ഇടയ്ക്കിടെ ഇരിപ്പിന്റെ ശൈലി മാറ്റണം.

ഇരിപ്പിന്റെ ശൈലി
ഗര്ഭകാലത്തെ കാല്വേദനയുടെ പ്രധാനകാരണമാണ് ഇരിപ്പിന്റെ രീതികള്. കാലുകള് പിണച്ച് വെച്ച് ഇരിക്കുകയോ, കാല് തൂക്കിയിട്ട് ഏറെ നേരം ഇരിക്കുകയോ ചെയ്യരുത്. കസേരയില് ഇരിക്കുമ്പോള് കാല് വെയ്ക്കാന് ഒരു സ്റ്റൂള് കൂടി ഉപയോഗിക്കുക.

വെള്ളം കുടിക്കുക
ദിവസം മുഴുവന് ശരീരത്തില് ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം ശ്രദ്ധിച്ചാല് പേശിവേദനയ്ക്ക് ആശ്വാസം ലഭിക്കും.

ചൂട് വെള്ളത്തിലെ കുളി
ചൂട് വെള്ളത്തില് കുളിക്കുന്നത് വഴി പേശികള്ക്ക് അയവ് ലഭിക്കുകയും അതു വഴി വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
