Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനപരിരക്ഷ പ്രധാനം

സ്തനങ്ങളിലെ മുഴകള്‍ സ്താനാര്‍ബുദ ലക്ഷണമാണെന്നാണ് പറയാറ്. എന്നാല്‍ ഇത് ക്യാന്‍സര്‍ തന്നെയാവണമെന്നില്ല. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും സ്തനങ്ങളില്‍ മുഴ കാണാം. ഇവ സാധാരണ ശസ്ത്രക്രിയയിലൂടെ മാറ്റുകയാണ് പതിവ്.
സ്തനങ്ങളില്‍ നിന്ന് പാല് വരിക, രക്തം വരിക തുടങ്ങിയ പ്രശ്നങ്ങള്‍ ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. പ്രോലാക്ടിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുമ്പോഴാണ് പാല് വരുന്നത്. ഇതിന് ചികിത്സ ആവശ്യമാണ്. സ്തനത്തില്‍ നിന്നും രക്തം വരുന്നത് ഒരുപക്ഷേ ക്യാന്‍സര്‍ ലക്ഷണമാകാന്‍ വഴിയുണ്ട്. രക്തം വരുന്നതിനൊപ്പം മുഴകള്‍ കൂടിയുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയാണ് നല്ലത്.
ആര്‍ത്തവസമയത്തു മാത്രം ചിലരുടെ മാറിടത്തില്‍ മുഴകള്‍ കണ്ടുവരാറുണ്ട്. ഇത് ഫൈബ്രോസിസ്റ്റിക് എന്നാണ് അറിയപ്പെടുന്നത്. ഇത് തനിയെ മാറും.
കുഞ്ഞിന് പാലൂട്ടുന്ന നേരത്ത് ചില സ്ത്രീകളുടെ മുലക്കണ്ണു വിണ്ടു കീറി വേദനിക്കാന്‍ ഇടയുണ്ട്. ഗര്‍ഭിണിയായിരിക്കെ തന്നെ എണ്ണ പുരട്ടി മുലക്കണ്ണു പുറത്തേക്കു വലിക്കുന്നത് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കും. കുഞ്ഞ് പാല് കുടിക്കുമ്പോള്‍ മുലക്കണ്ണടക്കമുള്ള ഭാഗം കുഞ്ഞിന്റെ വായില്‍ വരാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
