For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭപാത്രം നീക്കിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍

|

Lady
നാല്‍പത് വയസിനു മേല്‍ പ്രായമുള്ള പല സ്ത്രീകളിലും അമിത രക്തസ്രാവം കാരണം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടതായി വരുന്നുണ്ട്. കുട്ടികളായി കഴിഞ്ഞാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതു കൊണ്ടെന്താണ് കുഴപ്പം എന്നതാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. മാസമുറ ശല്യമായിക്കാണുന്നവര്‍ക്കാകട്ടെ, ഇതൊരു സൗകര്യവും.

എന്നാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതു കൊണ്ട് ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. യൂട്രസ് നീക്കം ചെയ്യുമ്പോള്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം നിലയ്ക്കുകയാണ് ചെയ്യുന്നത്. എല്ലുകളുടെ ബലത്തിനും ഹൃദയത്തിനും ഈസ്ട്രജന്‍ അത്യാവശ്യമാണ്. ഹൃദയാരോഗ്യത്തിനും ഇത് പ്രധാനം തന്നെ. ഗര്‍ഭപാത്രം നഷ്ടപ്പെടുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കൂടുതലാണ്. മാത്രമല്ലാ, ഇവരില്‍ എല്ലു തേയ്മാനം ഉണ്ടാകാനും സാധ്യത കൂടുതലാണ്.

ചര്‍മത്തിന് ഉറപ്പു നല്‍കാനും ഈര്‍പ്പവും മാര്‍ദ്ദവവും നിലനിര്‍ത്താനും ഈസ്ട്രജന്‍ സഹായിക്കുന്നുണ്ട്. ഗര്‍ഭപാത്രം നഷ്ടപ്പെടുന്നത് സൗന്ദര്യപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നര്‍ത്ഥം.

ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകളില്‍ ലൈംഗികപ്രശ്‌നങ്ങളും കണ്ടുവരുന്നുണ്ട്. ഇതുകൂടാത ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളും ചിലരിലെങ്കിലും കണ്ടുവരുന്നു.

ഗര്‍ഭപാത്രം നീക്കം ചെയ്യാതെ തന്നെ രക്തസാവ്രം ചികിത്സിക്കാനുള്ള ബലൂണ്‍, ലേസര്‍ തെറാപ്പികള്‍ ഇപ്പോള്‍ നിലവിലുണ്ട്. കഴിവതും ഗര്‍ഭപാത്രം നീക്കം ചെയ്യാതെ ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് കൂടുതല്‍ നല്ലത്.

English summary

Uterus, Pregnancy, Bleeding, Health, യൂട്രസ്, ഗര്‍ഭം, സ്ത്രീ, ആരോഗ്യം, രക്തസ്രാവം, ബ്ലീഡിംഗ്, ചര്‍മം, ഈസ്ട്രജന്‍, ഡിപ്രഷന്‍

Uterus removal surgery is quite common now a days. But it creates numerous side effects including depression and health problems
Story first published: Tuesday, December 20, 2011, 16:22 [IST]
X
Desktop Bottom Promotion