Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കുഞ്ഞുമായി യാത്രക്കൊരുങ്ങുന്നോ, ഇതു വായിക്കൂ

1. ഒരു വലിയ വാട്ടര്ബോട്ടിലില് വെളളമെടുത്തുവക്കാന് മറക്കരുത്. കുഞ്ഞുങ്ങള്ക്ക് കഴിവതും പുറത്തുനിന്നുള്ള വെളളം കൊടുക്കാതിരിക്കുകയാണ് നല്ലത്. അവര്ക്ക് ഇടക്കിടെ വെളളം കൊടുക്കുകയും വേണം.
2. വേറെ ഒരു ജോഡി വസ്ത്രമെങ്കിലും അവര്ക്കു വേണ്ടി കരുതുക. യാത്രക്കിടെ വെളളം വീണോ ഭക്ഷണം കഴിക്കുമ്പോഴോ ഇട്ടിരിക്കുന്ന വേഷം വൃത്തികേടാകാന് സാധ്യതയുണ്ട്. ആ സമയത്ത് ഇത് ഉപകാരപ്പെടും.
3. ആവശ്യത്തിന് ടിഷ്യൂ പേപ്പര് യാത്ര പോകുമ്പോള് വളരെ അത്യാവശ്യമാണ്. കുഞ്ഞിനെ വൃത്തിയാക്കാന് ഇത് തീര്ച്ചയായും ഉപകാരപ്പെടും.
4. നനഞ്ഞ ടിഷ്യൂ പേപ്പറുകളും എടുക്കുക. കുഞ്ഞുങ്ങള്ക്ക് മണ്ണ് വാരുകയും മണ്ണില് കളിക്കുകയും ചെയ്യുന്ന സ്വഭാവമുണ്ട്. ചിലപ്പോള് ഈ അഴുക്ക് ഉണങ്ങിയ ടിഷ്യൂ പേപ്പര് കൊണ്ട് പോയെന്നു വരില്ല.
5. ഇട്ടിരിക്കുന്ന ചെരിപ്പൂരിയിടുന്ന സ്വാഭാവം കുഞ്ഞുങ്ങള്ക്കുണ്ട്. ഒരു ജോഡി സോക്സ് എടുത്താല് കുഞ്ഞ് ചെരിപ്പില്ലാതെ താഴെയിറങ്ങുന്ന സമയത്ത് ഇടുവിക്കാം. കുഞ്ഞിന്റെ കാലില് അഴുക്ക് പററാതിരിക്കാന് ഇത് സഹായിക്കും.
6. കുഞ്ഞുങ്ങള്ക്ക് പുറത്തുനിന്നുളള ഭക്ഷണം കൊടുക്കാതിരിക്കുകയാണ് നല്ലത്. ഇത് അവരുടെ വയറിന് അസുഖമുണ്ടാക്കാന് സാധ്യതയുണ്ട്. അവര്ക്കാവശ്യമുള്ള ഭക്ഷണം കരുതണം.
7. യാത്ര പോകുമ്പോള് ഉരുളക്കിഴങ്ങ് ചിപ്സ് മിക്കവാറും എല്ലാവരും കയ്യില് കരുതാറുണ്ട്. നിങ്ങള് കഴിക്കുന്നതു കാണുമ്പോള് കുഞ്ഞുങ്ങള്ക്കും ഇത് ആവശ്യം വരും. അതുകൊണ്ട് കഴിവതും ഇത്തരം ഭക്ഷണങ്ങള് ഒഴിവാക്കി പഴവര്ഗങ്ങള് കൊണ്ടുപോകാം.
8. കുഞ്ഞുങ്ങള്ക്കു താല്പര്യമുള്ള കളിപ്പാട്ടങ്ങള് കൊണ്ടുപോകുന്നത് നല്ലതാണ്. മുതിര്ന്നവര് അവര്ക്കിഷ്ടമുളള സംഭാഷണങ്ങളില് മുഴുകുമ്പോള് കുഞ്ഞുങ്ങള്ക്ക് ഇവ കൊണ്ട് കളിക്കാം.
9. കുഞ്ഞുങ്ങള്ക്കായി അവശ്യം കരുതേണ്ടതും എന്നാല് പലരും വിട്ടുപോകുന്നതുമായ ഒരു കാര്യമാണ് കുഷ്യനുകള്. കുഞ്ഞുങ്ങള്ക്ക് ഇടയ്ക്കിടെ ഉറങ്ങുന്ന ശീലമുളളതു കൊണ്ടുതന്നെ കുഷ്യനുകള് വളരെ അത്യാവശ്യമാണ്.
10. കുഞ്ഞിനായി ആവശ്യത്തിന് ഡയപ്പറുകള് കരുതണം. ഇവ ഇടയ്ക്കിടെ മാറ്റുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.
നിങ്ങള് അടുത്തതവണ യാത്ര പോകുമ്പോള് കുഞ്ഞിനായി ഇത്തരം കാര്യങ്ങള് കൂടെക്കരുതുക. യാത്രക്കിടെയുണ്ടാകുന്ന അനാവശ്യപിരിമുറുക്കം ഒഴിവാക്കാം.



Click it and Unblock the Notifications
