Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

കോണ്ട്രാസെപ്റ്റീവ് പില്‍സ് ധാരാളം സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ്. രണ്ടു തരം പില്സുകളുണ്ട്. ഈസ്ട്രജനും പ്രൊജസ്ടിനും അടങ്ങിയതും പ്രോജസ്ടിന് മാത്രം അടങ്ങിയതും. ഇവ 99 ശതമാനം വിജയമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്.
ഗര്‍ഭധാരണം തടയാന്‍ ഹോര്‍മോണ്‍ കുത്തിവയ്പുകളും നിലവിലുണ്ട്. ഇവ പില്‍സ് പോലെയാണ് പ്രവര്‍ത്തിക്കുന്നതും. ഒരു മാസത്തേക്കെടുക്കാവുന്നതും മൂന്നു മാസത്തേക്കെടുക്കാവുന്നതും ഒരു മാസത്തേക്കെടുക്കാവുന്നതുമായ കുത്തിവയ്പകളുണ്ട്.
വജൈനല്‍ റിങുകള്‍ മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗമാണ്. ഇവയിലെ ഈസ്ട്രജന്, പൊജസ്ട്രോണ്‍ ഹോര്‍മോണുകള്‍ യോനീദ്രവത്തിന്റെ കട്ടി കൂട്ടുകയും അങ്ങനെ ബീജങ്ങള്‍ യൂട്രസിലേക്കു കടക്കുന്നതു തടയുകയും ചെയ്യുന്നു. മൂന്നാഴ്ചത്തേക്ക് ഇത് ഉപയോഗിക്കുകയും മാസമുറ സമയത്ത് എടുത്തുമാറ്റുകയും ചെയ്യുന്നതാണ് ഇതിന്റെ ഉപയോഗരീതി. മാസമുറക്കു ശേഷം വീണ്ടു ഇത് ഉള്ളില്‍ നിക്ഷേപിക്കാം. എന്നാല്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം ഇത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു രീതിയല്ല. സെക്സിലൂടെ പകരുന്ന രോഗങ്ങള്‍ ഇത് തടയുകയും ചെയ്യുന്നില്ല.
അടിവയറിന് താഴെയുള്ള ചര്‍മത്തില്‍ ഘടിപ്പിക്കുന്ന പാച്ചും സ്ത്രീകള്‍ക്കുള്ള ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ്. ഇതും ശരീരത്തിലേക്ക് ഈസ്ട്രജനും പ്രൊജസ്ട്രോണും കടത്തിവിടുകയാണ് ചെയ്യുന്നത്. റിങ്ങിന്റെ പോലെ മാസമുറ സമയത്ത് ഇത് എടുത്തു മാറ്റി പിന്നീട് വീണ്ടും പുതിയ ഒന്ന് വയ്ക്കുകയാണ് ചെയ്യുന്നത്.
കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്ടറൈന്‍ ഡിവൈസസ് (ഐയുഡി) ആണ് മറ്റൊരു മാര്‍ഗം. ഇവ കോപ്പര്‍ ഉല്പാദിപ്പിക്കുകയും ബീജ, അണ്ഡ സംയോജനം തടയുകയും ചെയ്യുന്നു. പ്രൊജസ്ടിന് ഉല്പാദിപ്പിക്കുന്ന ഐയുഡികളും ഉണ്ട്.
ഗര്‍ഭാശയ ഗളത്തെ മൂടുന്ന ഡയഫ്രം സ്ത്രീകള്‍ക്കുള്ള മറ്റൊരു ഗര്‍ഭനിരോധന മാര്‍ഗമാണ്. ലാറ്റെക്സ് കൊണ്ടുണ്ടാക്കിയ ഇവ ഇങ്ങനെ ബീജങ്ങള്‍ ഗര്ഭപാത്രത്തിലേക്കു കടക്കുന്നത് തടയും.
സ്ത്രീകള്‍ക്കുപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഉറകളും നിലവിലുണ്ട്. ലൈംഗിക രോഗങ്ങള്‍ പകരുന്നതു തടയാനും കോണ്ടംസ് ഫലപ്രദമാണ്.
ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് ഡോക്ടറുടെ നിര്‍ദേശം തേടുകയാണ് നല്ലത്.



Click it and Unblock the Notifications
