Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്രമരഹിത ആര്‍ത്തവം, കാരണങ്ങള്‍

സാധാരണ ഗതിയില്‍ 28 ദിവസമാണ് ഒരു ആര്‍ത്തവചക്രം. ചിലരില്‍ ഇത് 35 വരെയാകാം. രണ്ടു മുതല്‍ ഏഴു ദിവസം വരെ രക്തസ്രാവവുമുണ്ടാകാം. 60-100 വരെയാണ് നഷ്ടപ്പെടുന്ന രക്തത്തിന്റെ ഏകദേശ അളവ്. ഇവയില്‍ നിന്നും കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് ക്രമം തെറ്റിയ ആര്‍ത്തവത്തിന്റെ ഗണത്തില്‍ പെടുത്താം.
ക്രമരഹിതമായ ആര്‍ത്തവത്തിന്റെ ഒരു കാരണം ഗര്‍ഭധാരണം നടക്കുന്നതാണ്. ഗര്‍ഭം ധരിച്ചാല്‍ ആര്‍ത്തവം ഉണ്ടാകില്ല. ഇങ്ങനെ വരുമ്പോള്‍ പ്രഗനന്‍സി ടെസ്റ്റ് നടത്തേണ്ടതാണ്. ചിലരില്‍ മാസമുറ തെറ്റി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ബ്ലീഡിംഗ് ഉണ്ടാകും. യൂട്രസിന് പുറത്ത് ഗര്‍ഭധാരണം നടന്നാലും ഇത്തരത്തില്‍ ക്രമരഹിതമായ ആര്‍ത്തവം ഉണ്ടാകാം.
പ്രസവശേഷവും ക്രമരഹിതമായ ആര്‍ത്തവം സാധാരണയാണ്. കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് സാധാരണഗതിയില്‍ ആര്‍ത്തവം ഉണ്ടാകില്ല. എന്നാല്‍ ഈ സമയത്ത് ഗര്‍ഭധാരണ സാധ്യതയുണ്ട്.
ആര്‍ത്തവവിരാമം അഥവാ മെനോപോസ് സമയത്തും ക്രമരഹിതമായ ആര്‍ത്തവം ഉണ്ടാകാം. ചിലരില്‍ കൂടുതല്‍ രക്തസ്രാവം ഉണ്ടാകുകയും മറ്റു ചിലരില്‍ രക്തത്തിന്റെ അളവ് കുറയുകയും ചെയ്യാം.
ചില ഗര്‍ഭനിരോധന മാര്ഗമങ്ങളും ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാക്കുന്നുണ്ട്. കോണ്ട്രാസെപ്റ്റീവ് പില്‍സ്, കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസസ് എന്നിവയും ആര്‍ത്തവക്രമക്കേടിന് വഴിയൊരുക്കുന്നു. ആര്‍ത്തവസമയത്തെ അമിതരക്തസ്രാവത്തിന് ഇവ ചിലപ്പോള്‍ ഇടയാക്കുന്നുണ്ട്.
അമിതവണ്ണവും പെട്ടെന്ന് മെലിയുന്നതും മാസമുറ സമയത്തെ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പോളിസിസ്റ്റിക് ഓവറി,തൈറോയ്ഡ് പ്രശ്നങ്ങള്‍, എന്നിവ ചില സ്ത്രീകളില്‍ അമിതവണ്ണം വരുത്തുന്നുണ്ട്. ഇതും ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാക്കും. അതുകൊണ്ടു തന്നെ ഈ പ്രശ്നം നിസാരമായി തള്ളിക്കളയരുത്.



Click it and Unblock the Notifications
