Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകളും ഹോര്‍മോണ്‍ പ്രശ്നങ്ങളും

സ്ത്രീകളില്‍ കണ്ടുവരുന്ന വന്ധ്യതയുടെ ഒരു പ്രധാന കാരണം ഹോര്‍മോണ്‍ തകരാറാണ്. ഈസ്ട്രജന് സ്ത്രീ ശരീരത്തില്‍ മാത്രം കണ്ടുവരുന്ന ഒരു ഹോര്‍മോണാണ്. പോളിസിസ്റ്റിക് ഓവറി, എന്‍ഡോമെട്രിയാസിസ് എന്നീ രോഗങ്ങള്‍ക്കു പ്രധാന കാരണം ഇത്തരം ഹോര്‍മോണുകളുടെ അളവിലെ വ്യത്യാസങ്ങളാണ്.
മാസമുറയോടനുബന്ധിച്ച് സ്ത്രീകളില്‍ അകാരണമായ ദേഷ്യം, ഡിപ്രഷന്, സങ്കടം വരിക തുടങ്ങിയ അവസ്ഥകള്‍ കണ്ടുവരുന്നുണ്ട്. പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥയ്ക്ക് കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ്.
ചില സ്ത്രീകളില്‍ ക്യാന്‍സറിനും വരെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണമാകുന്നുണ്ട്. മെനോപോസ് സമയത്ത് ചില സ്ത്രീകള്‍ അമിതമായി തടിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇതിനും കാരണം ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തന്നെയാണ്.
ഭക്ഷണക്രമവും വ്യായാമവും വഴി ഒരു പരിധി വരെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിക്കാം. റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കി പ്രകൃതിയിലേക്കു മടങ്ങുക എന്നതാണ് ഇതിനുള്ള പ്രധാന മാര്‍ഗം.



Click it and Unblock the Notifications
