For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന്റെ വിരല്‍കുടി നിറുത്താം

|

Baby
വിരല്‍ കുടിക്കുകയെന്നത് മിക്കവാറും കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ശീലമാണ്. കുഞ്ഞിലേ ഇതു താരതമ്യേന ദോഷമില്ലാത്ത ശീലമാണെങ്കിലും ഈ ശീലം വിട്ടുമാറാതിരുന്നാല്‍ അരോചകമാകും. എണ്‍പതു ശതമാനം കുഞ്ഞുങ്ങളിലും വിരല്‍കുടിക്കുന്ന ശീലമുണ്ട്.

വിരല്‍ കുടിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് ഉറക്കം വരുവാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വിരല്‍കുടിക്കുന്നത്. പാലു കുടിച്ച് ഉറങ്ങുന്ന ഒരു പ്രതീതിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കുന്നത്. വിശക്കുമ്പോഴും കുഞ്ഞുങ്ങള്‍ വിരല്‍ കുടിക്കാറുണ്ട്. കുഞ്ഞുങ്ങളായാലും മനസിന് അസ്വസ്ഥതകളുണ്ടാകും. വിരല്‍കുടി ഒരു പരിധി വരെ ഇതില്‍ നിന്ന് മോചനം നല്‍കും.

എന്നാല്‍ കുറച്ചു വലുതായായും വിരല്‍ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അതിന് ദൂഷ്യഫലങ്ങളുമുണ്ട്. പല്ലുകളുടെ വളര്‍ച്ചയേയും വിരലിന്റെ തൊലിയേയും അത് ബാധിക്കും. കയ്യിലെ രോഗാണുക്കള്‍ ഉള്ളിലെത്താനും ഇത് കാരണമാകും.

കുഞ്ഞുങ്ങളിലെ വിരല്‍കുടി നിര്‍ത്തുന്നതിന് അവരോട് ദേഷ്യപ്പെടുന്നത് വിപരീതഫലമേ ഉണ്ടാക്കൂ. കടകളില്‍ നിന്നും നിപ്പിള്‍ വാങ്ങി വായില്‍ വച്ചുകൊടുത്താല്‍ വിരല്‍ ഒഴിവാക്കാം. അപകടമുണ്ടാക്കാത്ത മിഠായികളും കുഞ്ഞിനു നല്‍കാം. കളിപ്പാട്ടങ്ങള്‍ നല്‍കിയോ പാട്ടുകേള്‍പ്പിച്ചോ ശ്രദ്ധ തിരിച്ചുവിടാം.

അച്ഛനമ്മമാരുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും. അതുകൊണ്ട് കഴിവതും കുഞ്ഞുങ്ങളുടെ കൂടെ ചെലവാക്കാന്‍ സമയം കണ്ടെത്തണം. അവരുടെ കൂടെ കളിക്കുവാനും ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. കുഞ്ഞ് ഒറ്റക്കാണെങ്കില്‍ വെറുതേയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള സാഹചര്യമുണ്ടാക്കണം. ഇത് കുഞ്ഞിന്റെ ശ്രദ്ധ തിരിച്ചുവിടും.

വേപ്പെണ്ണ, കടുകെണ്ണ തുടങ്ങിയവ കുഞ്ഞിന്റെ വിരലില്‍ പുരട്ടുക. ഇവയുടെ കയ്പ് മൂലം കുഞ്ഞ് വിരല്‍കുടി തനിയേ നിര്‍ത്തിയേക്കും.

English summary

Baby, Thumb, Sucking, Stop, കുഞ്ഞിന്റെ, വിരല്‍കുടി, നിറുത്താം

Do you get frustrated and irritated when you see your baby thumb sucking, well, don't be, as there are ways to stop your infant from doing it. Thumb sucking is a common habit among babies and may continue even when they are toddlers. It will be surprising for you to know that as high as 80% of babies are into a habit of thumb sucking.
Story first published: Friday, September 23, 2011, 10:10 [IST]
X
Desktop Bottom Promotion