Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
കുഞ്ഞിന്റെ വിരല്‍കുടി നിറുത്താം

വിരല്‍ കുടിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ ഉല്പാദിപ്പിക്കപ്പെടുകയും ഇത് ഉറക്കം വരുവാന്‍ സഹായിക്കുകയും ചെയ്യും. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വിരല്കുടിക്കുന്നത്. പാലു കുടിച്ച് ഉറങ്ങുന്ന ഒരു പ്രതീതിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കുന്നത്. വിശക്കുമ്പോഴും കുഞ്ഞുങ്ങള്‍ വിരല്‍ കുടിക്കാറുണ്ട്. കുഞ്ഞുങ്ങളായാലും മനസിന് അസ്വസ്ഥതകളുണ്ടാകും. വിരല്‍കുടി ഒരു പരിധി വരെ ഇതില്‍ നിന്ന് മോചനം നല്‍കും.
എന്നാല്‍ കുറച്ചു വലുതായായും വിരല്‍ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അതിന് ദൂഷ്യഫലങ്ങളുമുണ്ട്. പല്ലുകളുടെ വളര്‍ച്ചയേയും വിരലിന്റെ തൊലിയേയും അത് ബാധിക്കും. കയ്യിലെ രോഗാണുക്കള്‍ ഉള്ളിലെത്താനും ഇത് കാരണമാകും.
കുഞ്ഞുങ്ങളിലെ വിരല്‍കുടി നിര്‍ത്തുന്നതിന് അവരോട് ദേഷ്യപ്പെടുന്നത് വിപരീതഫലമേ ഉണ്ടാക്കൂ. കടകളില്‍ നിന്നും നിപ്പിള്‍ വാങ്ങി വായില്‍ വച്ചുകൊടുത്താല്‍ വിരല്‍ ഒഴിവാക്കാം. അപകടമുണ്ടാക്കാത്ത മിഠായികളും കുഞ്ഞിനു നല്‍കാം. കളിപ്പാട്ടങ്ങള്‍ നല്‍കിയോ പാട്ടുകേള്പ്പിച്ചോ ശ്രദ്ധ തിരിച്ചുവിടാം.
അച്ഛനമ്മമാരുടെ സാമീപ്യം കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും. അതുകൊണ്ട് കഴിവതും കുഞ്ഞുങ്ങളുടെ കൂടെ ചെലവാക്കാന്‍ സമയം കണ്ടെത്തണം. അവരുടെ കൂടെ കളിക്കുവാനും ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. കുഞ്ഞ് ഒറ്റക്കാണെങ്കില്‍ വെറുതേയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനുള്ള സാഹചര്യമുണ്ടാക്കണം. ഇത് കുഞ്ഞിന്റെ ശ്രദ്ധ തിരിച്ചുവിടും.
വേപ്പെണ്ണ, കടുകെണ്ണ തുടങ്ങിയവ കുഞ്ഞിന്റെ വിരലില്‍ പുരട്ടുക. ഇവയുടെ കയ്പ് മൂലം കുഞ്ഞ് വിരല്‍കുടി തനിയേ നിര്‍ത്തിയേക്കും.



Click it and Unblock the Notifications
