Just In
Don't Miss
- News
കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണ്: തോമസ് ഐസക്
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില്‍ ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത റെക്കോഡ്
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
ജന്മസംഖ്യ പ്രകാരം ഇവരെ ശനിദോഷം ബാധിക്കില്ല: അനുഗ്രഹം ജീവിതം മുഴുവന്‍
ശനിദോഷം പലപ്പോഴും പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ശനിദോഷം ബാധിക്കുന്നത് ഓരോ രാശിക്കാരിലും ഓരോ ജാതകരിലും പല വിധത്തിലാണ്. പലപ്പോഴും മോശം ഫലങ്ങള്‍ തന്നെയാണ് നിങ്ങളില്‍ ശനി നല്‍കുന്നത്. ജാതകത്തില്‍ ശനി ദോഷസ്ഥാനത്താണെങ്കില്‍ മോശം ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ശനി ജാതകത്തില്‍ അനുയോജ്യമായ സ്ഥാനത്താണെങ്കില്‍ അത് നിങ്ങളില്‍ മികച്ച ഫലം നല്‍കുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചാണ് ശനി നിങ്ങള്‍ക്ക് ഫലം നല്‍കുന്നത്. ഇതില്‍ ശനി ഭരിക്കുന്ന രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ശനിയുടെ സ്വാധീനം എന്തൊക്കെയാണ് നല്‍കുന്നത് എന്ന് നോക്കാം.
ജന്മസംഖ്യ എട്ട് വരുന്നവരാണ് ശനിയുടെ അനുഗ്രഹം ഉള്ളവര്‍. നിങ്ങളുടെ ജന്മസംഖ്യ നോക്കി നമുക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ ജന്മസംഖ്യയും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എല്ലാ റാഡിക്സ് നമ്പറുകളും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതില്‍ ആ ഗ്രഹമാണ് ആ സംഖ്യയില്‍ ജനിച്ചവരെ സ്വാധീനിക്കുന്നത്. ഒരു വ്യക്തിയുടെ ജനനത്തീയ്യതിയുടെ ആകെത്തുകയെയാണ് റാഡിക്സ് എന്ന് പറയുന്നത്. 8,17,26 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ക്ക് എട്ട് ആയിരിക്കും ഇവരുടെ ജന്മസംഖ്യയായി വരുന്നത്. ഇവരുടെ അധിപന് എന്ന് പറയുന്നത് ശനിയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

8-ന്റെ അധിപന് ശനിയാണ്
സംഖ്യാശാസ്ത്രപ്രകാരം നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ ശനി എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സംഖ്യാശാസ്ത്രം അനുസരിച്ച് 8 ജന്മസംഖ്യയായി വരുന്നവര്‍ക്ക് ശനിയാണ് ഇവരുടെ അധിപന്. എന്നാല്‍ ഇവരോട് ശനിയുടെ ഭാവം ഏത് വിധത്തിലാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനത്തില്‍ വായിക്കാം.

ശനിയുടെ ഫലം
സംഖ്യാശാസ്ത്രപ്രകാരം ശനി അധിപനായി വരുന്നത് കൊണ്ട് തന്നെ ഇവരോട് എപ്പോഴും ശനിദേവന്റെ അനുഗ്രഹം ഇവരോട് ഒപ്പം ഉണ്ടായിരിക്കും. ഇവര്‍ക്ക് ഏത് വിധത്തിലുള്ള നേട്ടങ്ങളും ശനിദേവന് ജീവിതത്തിലുടനീളം നല്‍കുന്നുണ്ട്. ശനിയുടെ അനുഗ്രഹം ഇവരുടെ ജീവിതത്തില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ജീവിതത്തില്‍ ഏത് വെല്ലുവിളിയേയും ഇവര്‍ ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്.

ശനിയുടെ അനുഗ്രഹം
ഇവര്‍ വളരെയധികം സത്യസന്ധരും കഠിനാധ്വാനം ചെയ്യുന്നവരും ആയിരിക്കും. ഇത് കൂടാതെ ഏത് കാര്യത്തിലും ഇവര്‍ ക്ഷമയോടെ കാത്തിരിക്കുകയും എന്ത് ജോലിയും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലും കാര്യം ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ അത് ചെയ്ത് തീര്‍ത്ത ശേഷം മാത്രമേ ഇവര്‍ മറ്റൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കുകയുള്ളൂ. ജീവിതത്തില്‍ ഇവരോടൊപ്പം ചേരുന്നവര്‍ എന്തുകൊണ്ടും വിജയത്തിലേക്ക് എത്തുന്നു.

ശനിയുടെ ഫലം
ലളിതമായ ജീവിതം നയിക്കുന്നതായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ഇത് കൂടാതെ ഇവര്‍ എത്ര പണം സമ്പാദിച്ചാലും അതൊന്നും ദുരുപയോഗം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. ഇവര്‍ ആരേയും വിശ്വസിക്കുകയില്ല എന്നുള്ളതാണ് സത്യം. പണത്തിന്റെ കാര്യത്തില്‍ ശനിദേവന്റെ അനുഗ്രഹം ഇവരുടെ പുറകേയുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ക്ക് ശനിദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവുന്നു. ലളിത ജീവിതം നയിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും ഇവര്‍.

ശനിയുടെ ഫലം
സ്വഭാവത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് തടയിടാന്‍ ആരും ഇല്ല എന്ന് തന്നെ പറയാം. കാരണം ഈ ആളുകള്‍ പലപ്പോഴും സ്വഭാവത്തിന്റെ കാര്യത്തില്‍ അല്പം നിഗൂഢത കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ കാരണം ആര്‍ക്കും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല. ഇവര്‍ ആരുടെ മുന്നിലും മനസ്സ് തുറക്കുകയില്ല. എന്ന് മാത്രമല്ല ഇവരുടെ വിശ്വാസം നേടാന്‍ പെട്ടെന്ന് സാധിക്കണം എന്നില്ല. എന്നാല്‍ വിശ്വസിച്ച് കഴിഞ്ഞാല്‍ ഇവര്‍ ആത്മാര്‍ത്ഥമായി ഇടപെടുന്നവരായിരിക്കും. ശനിയുടെ അനുഗ്രഹം ഇവരുടെ കൂടെത്തന്നെ ഉണ്ടാവും.

ശനിയുടെ ഫലം
മറ്റുള്ളവരെ പരിഗണിക്കുന്നതില്‍ പലപ്പോഴും ഇവര്‍ക്ക് അല്പം മടിയായിരിക്കും. എങ്കിലും അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളിലും ഇവര്‍ മുന്നില്‍ നിന്ന് ചെയ്ത് കൊടുക്കുന്നുണ്ട്. ഇവര്‍ ഒരു കാര്യത്തിലും ആരേയും പരിഗണിക്കാതെ തന്നെ അവനവന്റെ കാര്യം ചെയ്യുന്നുണ്ട്. പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്. ഏത് വെല്ലുവിളിയായാലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടായത് കൊണ്ട് തന്നെ ഏത് മേഖലയിലും ഇവര്‍ വിജയിക്കുന്നു. ഇത് കൂടാതെ വെല്ലുവിളികളെ എല്ലാം ഇല്ലാതാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
അശ്വതി
മുതല്‍
രേവതി
വരെ:
എല്ലാ
നാളുകാരും
മകരമാസ
ദോഷപരിഹാരത്തിന്
അനുഷ്ഠിക്കേണ്ടത്