ഹോം image മന്ത്രം image ശ്രീകൃഷ്ണ

ശ്രീകൃഷ്ണ

ഹിന്ദുമതത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ വളരെ ആദരണീയനായ ഒരു മൂര്‍ത്തിയാണ്. ഭഗവദ്ഗീതയിലെ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ലോകപ്രശസ്തമാണ്. കൂടാതെ അദ്ദേഹത്തിന്റെ രസകരമായ കുസൃതികളും ദിവ്യാത്ഭുതങ്ങളും ഭക്തര്‍ക്കിടയില്‍ മാത്രമല്ല, അല്ലാത്തവരിലും കൃഷ്ണനോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരുടെ ഹൃദയങ്ങളില്‍ കൃഷ്ണന് ഒരു പ്രത്യേക സ്ഥാനമുണ്ട്.

Lord Krishna

ഹിന്ദുമതത്തിലെ പ്രാധാന്യം

പ്രപഞ്ചത്തിന്റെ സംരക്ഷകനായ മഹാവിഷ്ണുവിന്റെ അവതാരമായി കൃഷ്ണനെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ജീവിതത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളായി കാണുന്നു. സ്‌നേഹത്തിന്റെയും കടമയുടെയും നീതിയുടെയും പ്രതീകമാണ് അദ്ദേഹത്തിന്റെ ജീവിതം.

ശ്രീകൃഷ്ണന്റെ ഉത്ഭവവും ഐതിഹ്യങ്ങളും

ഐതിഹാസിക പശ്ചാത്തലം

മഹാഭാരതം, പുരാണങ്ങള്‍ തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളില്‍ നിന്നാണ് കൃഷ്ണ കഥകള്‍ ഉരുത്തിരിഞ്ഞത്. പല അസുരന്മാരെയും വധിച്ച ഒരു പശുപാലകനായും രാജകുമാരനായും അദ്ദേഹത്തെ പലപ്പോഴും ചിത്രീകരിക്കാറുണ്ട്. ധര്‍മ്മത്തിന്റെ പല വശങ്ങളും കൃഷ്ണനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ വിശദീകരിക്കുന്നു.

ജനനം, ബാല്യകാലം

മഥുരയില്‍ ദേവകിയുടെയും വസുദേവരുടെയും പുത്രനായി കൃഷ്ണന്‍ ജനിച്ചു. കംസന്‍ എന്ന ക്രൂരന്റെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ കൃഷ്ണന്‍ അവതരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ജനനശേഷം കംസനില്‍ നിന്നും കൃഷ്ണനെ രക്ഷിക്കാന്‍, ശിശുവായ കൃഷ്ണനെ ഗോകുലത്തിലേക്ക് കൊണ്ടുപോയി, അവിടെ അവന്‍ വളര്‍ത്തുമാതാവിനും പിതാവിനുമൊപ്പം വളര്‍ന്നു.

പ്രധാന ഐതിഹ്യങ്ങളും കഥകളും

കൃഷ്ണന്റെ ജീവിതകഥകള്‍ അത്ഭുതങ്ങളും വലിയ പാഠങ്ങളും നിറഞ്ഞതാണ്. പ്രസിദ്ധമായ ഒരു കഥ, അതിശക്തമായ മഴയില്‍ നിന്ന് തന്റെ ഗ്രാമത്തെ രക്ഷിക്കാന്‍ അദ്ദേഹം ഗോവര്‍ദ്ധനമെന്ന മല ഉയര്‍ത്തിയതാണ്. രാസലീലയാണ് മറ്റൊരു കൃഷ്‌ലീല, അവിടെ അദ്ദേഹം ഗോപികമാരുമായി നൃത്തം ചെയ്യുന്നു.

ശ്രീകൃഷ്ണന്റെ ഗുണങ്ങളും പ്രതീകങ്ങളും

ശാരീരിക രൂപം

സാധാരണയായി കൃഷ്ണനെ നീല നിറത്തിലാണ് ചിത്രീകരിക്കുന്നത്. അദ്ദേഹം മഞ്ഞ വസ്ത്രങ്ങളും മയില്‍പ്പീലികള്‍ കൊണ്ട് അലങ്കരിച്ച കിരീടവും ആഭരണങ്ങളും ധരിക്കുന്നു. അദ്ദേഹത്തിന്റെ യുവത്വം ശാശ്വത സ്വഭാവത്തെ കാണിക്കുന്നു.

പൊതുവായ ചിഹ്നങ്ങളും അവയുടെ അര്‍ത്ഥങ്ങളും

ഓടക്കുഴലാണ് കൃഷ്ണന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകം, അത് മനുഷ്യരുടെ ആത്മാവിലേക്ക് നീളുന്ന ദിവ്യ സംഗീതമായി പ്രതിനിധീകരിക്കപ്പെടുന്നു. കൃഷ്ണന്‍ തലയിലണിയുന്ന മയില്‍പ്പീലി സൗന്ദര്യത്തെയും ആത്മീയതയെയും സൂചിപ്പിക്കുന്നു.

ബന്ധപ്പെട്ട മൃഗങ്ങളും വസ്തുക്കളും

പശു കൃഷ്ണനുമായി അടുത്ത ബന്ധം കല്‍പ്പിക്കുന്ന മൃഗമാണ്, സമൃദ്ധിയെയും പരിശുദ്ധിയെയും ആണ് പശു അടയാളപ്പെടുത്തുന്നത്. ബാല്യകാലത്തെ കൃഷ്ണന്റെ കുസൃതികളില്‍ നിറഞ്ഞുനില്‍ക്കുന്ന വെണ്ണയും ഉരലും തൈര് കടയുന്ന പാത്രങ്ങളും അദ്ദേഹവുമായി ബന്ധപ്പെട്ട പൊതുവായ വസ്തുക്കളാണ്.

ശ്രീകൃഷ്ണാരാധനയും ആചാരങ്ങളും

ആരാധനാ രീതികളും ആചാരങ്ങളും

ദിവസേനയുള്ള പ്രാര്‍ത്ഥനകള്‍, ധ്യാനങ്ങള്‍, ഭജനകള്‍ (ഭക്തിഗാനങ്ങള്‍) എന്നിവയിലൂടെ ഭക്തര്‍ കൃഷ്ണനെ ആരാധിക്കുന്നു. അദ്ദേഹത്തിന്റെ നാമം ജപിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.

പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും

കൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ഇന്ത്യന്‍ മുഴുവന്‍ ആഘോഷിക്കുന്ന വലിയ ഉത്സവമാണ്. ആ ദിവസം ഭക്തര്‍ ഉപവസിക്കുകയും അര്‍ദ്ധരാത്രിയില്‍, അദ്ദേഹത്തിന്റെ ജനന സമയമായി കരുതപ്പെടുന്ന സമയത്ത്, ഉപവാസം അവസാനിപ്പിക്കുകയും ചെയ്യുന്നു.

ക്ഷേത്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും

കൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ക്ഷേത്രങ്ങളില്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രം, ലോകമെമ്പാടുമുള്ള ഇസ്‌കോണ്‍ ക്ഷേത്രങ്ങള്‍, ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ വൃന്ദാവനത്തിലെ ബാങ്കെ ബിഹാരി ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നു.

ശ്രീകൃഷ്ണ മന്ത്രങ്ങളും പ്രാര്‍ത്ഥനകളും

കൃഷ്ണനുമായി ബന്ധപ്പെട്ട പൊതുവായ മന്ത്രങ്ങള്‍

'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം കൃഷ്ണ ഭക്തര്‍ സദാ ജപിക്കുന്ന മന്ത്രമാണ്. ഇത് ജപിക്കുന്നതിലൂടെ ശ്രീകൃഷ്ണന്റെ ദിവ്യാനുഗ്രഹം ലഭിക്കുമെന്ന് കരുതപ്പെടുന്നു.

ജനപ്രിയ പ്രാര്‍ത്ഥനകളും അവയുടെ അര്‍ത്ഥങ്ങളും

'ഹരേ കൃഷ്ണ' മന്ത്രം മറ്റൊരു അറിയപ്പെടുന്ന കൃഷ്ണജപമാണ്, അത് സന്തോഷത്തെയും ഭക്തിയെയും ദിവ്യസ്‌നേഹത്തെയും ഉള്‍ക്കൊള്ളുന്നു. ഇത് പതിവായി ജപിക്കുന്നത് മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

സ്തുതികളും ഭജനകളും

കൃഷ്ണന്റെ ഗുണങ്ങളെ പ്രകീര്‍ത്തിക്കുന്ന സന്തോഷകരമായ ഗാനങ്ങളാണ് ഭജനകള്‍.ജനകളിലൂടെ കൃഷ്ണന്റെ ജീവിതത്തിലെ കഥകള്‍ വിവരിക്കുകയും കൃഷ്ണനുമായി ആഴത്തിലുള്ള വൈകാരിക ബന്ധം രൂപപ്പെടുകയും ചെയ്യുന്നു

ഹിന്ദു ഗ്രന്ഥങ്ങളിലെ ശ്രീകൃഷ്ണന്‍

വേദങ്ങള്‍, പുരാണങ്ങള്‍, മറ്റ് പുണ്യഗ്രന്ഥങ്ങള്‍ എന്നിവയിലെ പരാമര്‍ശങ്ങള്‍

മഹാഭാരതത്തിലെ ഭഗവദ്ഗീത പോലുള്ള ഗ്രന്ഥങ്ങളില്‍ ഭഗവാന്‍ കൃഷ്ണന്‍ വ്യാപകമായി പരാമര്‍ശിക്കപ്പെടുന്നു. ശ്രീമദ് ഭാഗവതത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഉണ്ട്.

പ്രധാനപ്പെട്ട ഉപദേശങ്ങളും തത്ത്വചിന്തകളും

നിസ്വാര്‍ത്ഥത, ദൈവഭക്തി, നീതിയുള്ള ജീവിതം എന്നിവയാണ് ഭഗവദ്ഗീതയുലെ പ്രധാന ഉപദേശങ്ങള്‍. മനുഷ്യര്‍ നേരിടുന്ന നിരവധി തത്ത്വചിന്താപരമായ വെല്ലുവിളികളെ ഇത് അഭിസംബോധന ചെയ്യുന്നു.

ശ്രീകൃഷ്ണന്റെ ചിത്രീകരണം

ശില്പകലയിലെ ചിത്രീകരണങ്ങള്‍

കൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്നതോ ഗോപികമാരുമായി നൃത്തം ചെയ്യുന്നതോ ആയ ശില്‍പ്പങ്ങളും കലാരൂപങ്ങളുമാണ് കൂടുതല്‍. പെയിന്റിംഗുകളില്‍ പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നു.

രൂപപരമായ സവിശേഷതകള്‍

കിരീടത്തിലെ മയില്‍പ്പീലികള്‍ അല്ലെങ്കില്‍ ഓടക്കുഴല്‍ പിടിച്ചുള്ള രൂപം തുടങ്ങി കൃഷ്ണന്റെ വ്യത്യസ്ത സവിശേഷതകള്‍ ശില്പങ്ങള്‍ എടുത്തുകാണിക്കുന്നു. കൃഷ്ണന്റെ പൊതുവായ ചിത്രീകരണങ്ങളുമായി എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഈ സവിശേഷതകള്‍ സഹായിക്കുന്നു.

പ്രശസ്തമായ പെയിന്റിംഗുകളും പ്രതിമകളും

ഒഡീഷയില്‍ നിന്നുള്ള പട്ടചിത്ര കല കൃഷ്ണന്റെ പ്രവൃത്തികളെ ചിത്രീകരിക്കുന്നു. ഗോവര്‍ദ്ധനഗിരി ഉയര്‍ത്തുന്നതോ കൃഷ്ണലീലകളോ ചിത്രീകരിക്കുന്ന പ്രതിമകള്‍ ലോകമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ കാണാവുന്നതാണ്.

പൂജാവിധിയും ആചാരങ്ങളും

നിത്യപൂജയും ശ്രീകൃഷ്ണന് നല്‍കുന്ന വഴിപാടുകളും

നിത്യപൂജയില്‍ ഭക്തര്‍ പൂക്കളോ മധുരപലഹാരങ്ങളോ പോലുള്ളവ വഴിപാടുകള്‍ അര്‍പ്പിക്കാറുണ്ട്.ദിവസവും പൂക്കളും മധുര പലഹാരങ്ങളും സമര്‍പ്പിച്ചും അഭിഷേകം ചെയ്തും ഭക്തര്‍ നിത്യേന കൃഷ്ണനെ ഭജിക്കുന്നു

ഉപവാസവും മറ്റ് ഭക്തിപരമായ അനുഷ്ഠാനങ്ങളും

ഏകാദശി ദിവസങ്ങളിലെ ഉപവാസം കൃഷ്ണഭക്തര്‍ മുടങ്ങാതെ ആചരിക്കുന്ന ഒന്നാണ്.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഹിന്ദുമതത്തിൽ ശ്രീകൃഷ്ണൻ ആരാണ്?
ഹിന്ദുമതത്തിലെ ഒരു പ്രധാന ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്‍, വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ആരാധിക്കപ്പെടുന്നു.ഭഗവദ്ഗീതയില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെ ജ്ഞാനം, ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം, ദൈവികമായ ജ്ഞാനോപദേശങ്ങള്‍ എന്നിവ ശ്രീകൃഷ്ണനെ പ്രശസ്തനാക്കുന്നു.
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങൾ ഏതൊക്കെയാണ്?
ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന ജന്മാഷ്ടമിയും നിറങ്ങളുടെ ഉത്സവമായ ഹോളിയും ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങളാണ്. കൃഷ്ണലീലകളുമായും സ്‌നേഹവുമായും ബന്ധപ്പെട്ട ആഘോഷമാണ് ഹോളി.
ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണന്റെ ഉപദേശങ്ങളുടെ പ്രാധാന്യം എന്താണ്?
ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീതയിൽ യോദ്ധാവായ അർജുനന് കർത്തവ്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും ഭക്തിയെക്കുറിച്ചും ശ്രീകൃഷ്ണൻ നൽകിയ ഉപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ആഴമേറ
ശ്രീകൃഷ്ണൻ എവിടെയാണ് ജനിച്ചത്?
ഉത്തരേന്ത്യയിലെ ഒരു പുരാതന നഗരമായ മഥുരയിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മസ്ഥലം പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായി കണക്കാക്കപ്പെടുന്നു.
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഏതൊക്കെയാണ്?
പുല്ലാങ്കുഴല്‍ (ദൈവികമായ സംഗീതത്തെയും സ്‌നേഹത്തെയും പ്രതിനിധീകരിക്കുന്നു), മയില്‍പ്പീലി (സൗന്ദര്യത്തെയും ദിവ്യമായ അമരത്വത്തെയും പ്രതിനിധീകരിക്കുന്നു), പശു (പശുക്കളുടെയും പ്രകൃതിയുടെയും സംരക്ഷകനെന്ന കൃഷ്ണന്റെ സ്ഥാനം പ്രതിനിധീകരിക്കുന്നു) എന്നിവയാണ് പൊതുവെ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍.

ശ്രീകൃഷ്ണ മന്ത്രങ്ങൾ

layer
X
Desktop Bottom Promotion
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+