Latest Updates
-
മെയ് 27-ലെ അപൂർവ്വ ഗ്രഹയോഗം: ഈ 3 രാശിക്കാർക്ക് ധനനേട്ടം, സമയം കളയരുത് - അറിയേണ്ടതെല്ലാം! -
2026 മെയ് 27: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ കുതിച്ചുചാട്ടം; ഭാഗ്യം കൂടെയുണ്ടോ? -
സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും: 27 മെയ് 2026 നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സമ്പത്തിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ!
നിസ്സാര കാര്യം വരെ ഓര്‍ത്തിരിക്കും രാശിക്കാര്‍: അറിയാതെ പോലും ഇവരെ ദ്രോഹിക്കല്ലേ
ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ്. ചിലര്‍ക്ക് ഇന്നലെ നടന്ന കാര്യങ്ങള്‍ പോലും ഓര്‍മ്മയുണ്ടാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യം വരെ ഒരു കണ്ണാടിയില്‍ കാണുന്ന കണക്കിന് ഓര്‍മ്മയുണ്ടാവും. എന്നാല്‍ ഇത്തരക്കാരെ നമ്മള് അല്പം ശ്രദ്ധിക്കണം. കാരണം ജീവിതത്തില്‍ നടന്ന നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും ഓര്‍ത്ത് വെക്കുന്നത് ചില അവസരങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് വരെ വഴി വെക്കുന്നു. ദേഷ്യം വന്ന് മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന കാര്യം വരെ ഇവര്‍ പലപ്പോഴും ഓര്‍ത്ത് വെച്ച് പിന്നീട് വരുന്ന അവസരത്തില്‍ മുന്നോട്ട് വെക്കുന്നു.
എന്നാല്‍ ദേഷ്യത്തോടെ നാം പറയുന്ന പല കാര്യവും ദേഷ്യം കഴിഞ്ഞാല്‍ പിന്നെ വിട്ടു കളയുന്ന പതിവ് നമുക്കുണ്ട്. നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ അത്തരക്കാരല്ലാത്തവരും നമുക്ക് ചുറ്റും ഉണ്ട്. പറഞ്ഞത് നിങ്ങളാണെങ്കില്‍ പോലും അത് കേള്‍ക്കേണ്ടി വന്നത് ഇനി പറയുന്ന രാശിക്കാരെങ്കില്‍ ഇവര്‍ ഒരിക്കലും ഈ കാര്യങ്ങള്‍ മറക്കില്ല. ചില കാര്യങ്ങള്‍ കെടാതെ മരണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അത്തരത്തില്‍ ഉള്ള അഞ്ച് രാശിക്കാരെക്കുറിച്ച് നോക്കാം.

ഇടവം രാശി
12 രാശിക്കാരില്‍ രണ്ടാമത്തെ രാശിയാണ് ഇടവം രാശി. ഈ രാശിക്കാര്‍ക്ക് ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. കാരണം ഇവര്‍ നല്ലതാണെങ്കിലും മോശമാണെങ്കിലും എന്ത് കാര്യവും ഓര്‍ത്തിരിക്കുന്നു. നിസ്സാര കാര്യങ്ങളോ അല്ലെങ്കില്‍ അല്പം ഗൗരവമുള്ള കാര്യങ്ങളോ എന്തുമാകട്ടെ ഇത് ഓര്‍ത്തിരുന്ന് തക്കസമയത്ത് അതിന് വേണ്ടി സംസാരിക്കുന്നതിന് ഇടവം രാശിക്കാര്‍ക്ക് സാധിക്കുന്നു. അതിപ്പോ എത്ര വര്‍ഷം മുന്നേ നടന്ന കാര്യമാണെങ്കില്‍ പോലും അത്രയധികം ഓര്‍മ്മയോടെ ക്ലിയറായി ഇവര്‍ കാര്യം പറയുന്നു.
കര്‍ക്കിടകം രാശി
കര്ക്കകിടകം രാശിക്കാര്‍ക്ക് ഇത്തരം സ്വഭാവം അല്പം കൂടുതലായിരിക്കും. പലപ്പോഴും സെന്‍സിറ്റീവ് സ്വഭാവത്തിന്റെ ഫലമായാണ് ഇത്തരം ഒരു സ്വഭാവം തന്നെ ഇവരില്‍ ഉടലെടുക്കുന്നതും. ഏത് കാര്യം എപ്പോള്‍ എവിടെ കുറിക്ക് കൊള്ളുന്ന രീതിയില്‍ ഓര്‍ത്ത് പറയണം എന്നത് ഇവര്‍ക്ക് കൃത്യമായി അറിയാം.. അതുകൊണ്ട് തന്നെ ഓര്‍മ്മയില്‍ സൂക്ഷിച്ച് വെക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ നല്ലതും ചീത്തയുമായ പല കാര്യങ്ങളും ഉണ്ടായിരിക്കും. മാത്രമല്ല ഒരിക്കലും ചതിച്ചവരേയും കുറ്റപ്പെടുത്തിയവരേയും ഒറ്റപ്പെടുത്തിയവരേയും ഇവര്‍ മറക്കുകയും ഇല്ല.

കന്നി രാശി
കന്നി രാശിക്കാരാണ് ഇതില്‍ വരുന്ന മറ്റൊരു രാശി. പെര്ഫക്ഷനിസ്റ്റുകളായിരിക്കും കന്നി രാശിക്കാര്‍. അതുകൊണ്ട് തന്നെ ചെയ്യുന്ന കാര്യം അത് എന്ത് തന്നെയായാലും കൃത്യമായി ചെയ്ത് തീര്‍ക്കണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നു. ഒാരോ കാര്യവും അത് ചെറുതാണെങ്കിലും വലുതാണെങ്കിലും ഓര്‍മ്മയില്‍ സൂക്ഷിക്കുകയും അതിന് അനുസരിച്ച് പെരുമാറുകയും ചെയ്യുന്നവരാണ് കന്നി രാശിക്കാര്‍. തപ്പിത്തടയലുകളില്ലാതെ കൃത്യമായി ഇവര്‍ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അത് ദേഷ്യത്തോടെയെങ്കിലും അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് അത് ചെയ്തതിന് പ്രതികാരം ചെയ്യുന്നതിനാണ് പലരും ശ്രമിക്കുക.
വൃശ്ചികം രാശി
എത്ര കൊല്ലം മുന്‍പ് നടന്ന കാര്യമാണെങ്കില്‍ പോലും വള്ളി പുള്ളി വിടാതെ ഓര്‍ത്തിരിക്കുന്ന രാശിക്കാരാണ് വൃശ്ചികം രാശിക്കാര്‍. ഇന്നലെ നടന്ന കാര്യങ്ങള്‍ പോലെ തന്നെ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അതും ഒരു തരത്തിലുള്ള പ്രയാസങ്ങളും ഇല്ലാതെ ഇത്തരം കാര്യങ്ങളെ വള്ളി പുള്ളി തെറ്റാതെ വൃശ്ചികം രാശിക്കാര്‍ ഓര്‍ത്തിരിക്കുന്നു. മാത്രമല്ല ഇതിനിടക്ക് നിങ്ങള്‍ എന്തെങ്കിലും കാരണവശാല്‍ ഇവരെ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ അതിന് കണക്ക് ചോദിക്കുന്നതിനും മടിയില്ല എന്നതാണ് സത്യം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും ഓര്‍മ്മയുടെ കാര്യത്തില്‍ മുകളില്‍ പറഞ്ഞ എല്ലാ രാശിക്കാരേക്കാള്‍ മുകളിലാണ് എന്നതാണ് സത്യം. ഇവരെ ഒരിക്കലും തോല്‍പ്പിക്കാന്‍ സാധിക്കില്ല ഓര്‍മ്മയുടെ കാര്യത്തില്‍. എത്ര പഴയ കാര്യങ്ങളും ബുദ്ധിമുട്ടേറിയതാണെങ്കില്‍ പോലും അതെല്ലാം ഓര്‍ത്തെടുക്കുന്നതിന് മകരം രാശിക്കാര്‍ക്ക് സാധിക്കുന്നു. ഏത് കാര്യവും നേരേ വാ നേരേ പോ എന്ന സ്വഭാവക്കാരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല തീരുമാനങ്ങളും ഇവര്‍ക്ക് എടുക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
