Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
ഓരോ അമ്മമാരും വ്യത്യസ്തരാണ്, അതുകൊണ്ട് തന്നെ ഈ വ്യത്യസ്തത ഓരോ രാശിക്കാരിലും പ്രതിഫലിക്കുന്നു. അമ്മമാരുടെ പാരന്റിംഗ് സ്റ്റൈല്‍ നോക്കി രാശിപ്രകാരം പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. അമ്മയാവുന്ന എല്ലാ സ്ത്രീകളിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജ്യോതിഷ പ്രകാരം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക സ്വഭാവങ്ങള്‍ എല്ലാ അമ്മമാര്‍ക്കും ഉണ്ട്.
രാശിപ്രകാരം ഓരോ അമ്മമാരും വ്യത്യസ്തരാണ്. ഓരോ രാശിചിഹ്നം അനുസരിച്ചും ഇത്തരം മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. വ്യത്യസ്ത രാശിചിഹ്നങ്ങളുള്ള എല്ലാ അമ്മമാരുടെയും സ്വഭാവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ അമ്മമാര്‍ ഏത് തരക്കാരാണ് എന്ന് മനസ്സിലാക്കാം.

മേടം രാശി (മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 19 വരെ)
മേടം രാശിക്കാരായ അമ്മമാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. എന്നിരുന്നാലും നല്ല മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിരിക്കും ഈ രാശിയിലെ അമ്മമാര്‍. ഇവര്‍ സൗഹാര്‍ദ്ദത്തോടെ കാര്യങ്ങള്‍ ചെയ്യുന്നവരും സൗഹൃദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും. നിങ്ങള്‍ ഒരു മേടം രാശിക്കാരിയായ അമ്മയാണെങ്കില്‍, നിങ്ങള്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു അമ്മയായിരിക്കും.
ഇടവം രാശി (ഏപ്രില്‍ 20 മുതല്‍ മെയ് 20 വരെ)
ഇടവം രാശിക്കാരായ അമ്മയാണെങ്കില്‍ ഏറ്റവും രസകരമായി മാതൃത്വത്തെ വിവരിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരായിരിക്കും. ഒരു അമ്മ എന്ന നിലയില്‍ ഇവര്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ താല്‍പ്പര്യപ്പെടുന്നു. കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി സമയം കണ്ടെത്തുന്നതില്‍ യാതൊരു വിധത്തിലുള്ള മടിയും ഉണ്ടായിരിക്കുകയില്ല. എപ്പോഴും സന്തോഷത്തില്‍ നില്‍ക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.
മിഥുനം രാശി (മെയ് 21 മുതല്‍ ജൂണ്‍ 20 വരെ)
മിഥുനം രാശിക്കാരായ അമ്മമാര്‍ എപ്പോഴും യൗവ്വനത്തോടെയും ഊര്‍ജ്ജത്തോടേയും ഇരിക്കാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും. ഇവര്‍ ബുദ്ധിയുള്ളവരും ഏത് കാര്യത്തിലും സ്ഥിരതയോടെ നില്‍ക്കുന്നവരും ആയിരിക്കും. അമ്മയും മക്കളും തമ്മില്‍ സൗഹൃദമായിരിക്കും എപ്പോഴും ഉണ്ടാവുന്നത്. ഒരിക്കലും അമ്മ- കുഞ്ഞ് ബന്ധത്തിനിടയില്‍ അതിരുകള്‍ സൃഷ്ടിക്കുകയില്ല.
കര്‍ക്കിടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 22 വരെ)
ഓരോ കര്‍ക്കിടകം രാശിക്കാരായ അമ്മമാരും പലപ്പോഴും അമിതമായി വൈകാരികത സൂക്ഷിക്കുന്നവരായിരിക്കും. ഒരു പക്ഷേ ഇതായിരിക്കും അവരെ മികച്ചതാക്കുന്നതും. കുടുംബത്തിലെ ഏറ്റവും വിശ്വസനീയതയുടെ പര്യായമായിരിക്കും അമ്മ. ഇവര്‍ എപ്പോഴും മക്കള്‍ക്ക് സര്‍പ്രൈസുകള്‍ നല്കാന് ആഗ്രഹിക്കുന്നു. ഇത്തരം കാര്യങ്ങള്‍ തന്നെയാണ് ഇവരെ വ്യത്യസ്തരാക്കുന്നത്.
ചിങ്ങം രാശി (ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 22 വരെ)
നേതൃത്വഗുണങ്ങളാല്‍ മുന്നിട്ട് നില്‍ക്കുന്നവരാണ് എപ്പോഴും ചിങ്ങം രാശിക്കാരായ അമ്മമാര്‍. എന്നാല്‍ ഇവരുടെ കുട്ടിത്ത സ്വഭാവം ഇവരുടെ ജീവിതത്തിലും ഉണ്ടാവുന്നു. പലപ്പോഴും ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും വളരെ വൈകാരികമായി ഇടപെടുന്നവരായിരിക്കും ഈ അമ്മമാര്‍. എല്ലാത്തിലും ഉപരി സ്നേഹത്തെയാണ് ഇവര്‍ കൂടെക്കൂട്ടുന്നതും.
കന്നി രാശി (ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 22 വരെ)
കന്നി രാശിക്കാരായ അമ്മമാര്‍ വളരെയധികം ചിട്ടയോടെ ജീവിക്കുന്നവരായിരിക്കും. ഒരിക്കലും ഇവരുടെ കാര്യത്തില്‍ ഒരു ഓര്‍ഡറില്ലായ്മ നമുക്ക് കാണാന്‍ സാധിക്കുകയില്ല. എല്ലാ കാര്യങ്ങളും റെക്കോര്‍ഡ് സഹിതം സൂക്ഷിക്കുന്നവരായിരിക്കും കന്നി രാശിക്കാരായ അമ്മമാര്‍. കുഞ്ഞിന് റോള്‍മോഡല്‍ ആയിരിക്കും ഈ അമ്മമാര്‍.
തുലാം രാശി (സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ)
എല്ലാ അമ്മമാരും മക്കളെ ജീവന് തുല്യം സ്നേഹിക്കുന്നവരായിരിക്കും. എന്നാല്‍ തുലാം രാശിക്കാര്‍ അവിടേയും അല്പം മുന്നില്‍ തന്നെയായിരിക്കും. ആളുകളില്‍ നിന്ന് എപ്പോഴും നല്ലത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് തന്നെ അതിന് വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. പ്രവര്‍ത്തന മേഖലയില്‍ പോലും കുഞ്ഞിന്റെ കാര്യം ഇവര്‍ ചിന്തിച്ച് കൊണ്ടിരിക്കും.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 21 വരെ)
എല്ലാ വൃശ്ചികം രാശിക്കാരായ അമ്മമാര്‍ അവരുടേതായ സ്വപ്നലോകത്ത് ജീവിക്കുന്നവരായിരിക്കും. മക്കളെ ഭ്രാന്തമായി സ്നേഹിക്കുന്നവരും ആയിരിക്കും. ഇവര്‍ക്ക് ചെറിയ ഒരു തകര്‍ച്ച് പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കണം എന്നില്ല. വികാരാധീനരാവുന്ന സ്വഭാവക്കാരായിരിക്കും ഈ രാശിക്കാര്‍.
ധനു രാശി (നവംബര്‍ 22 മുതല്‍ ഡിസംബര്‍ 21 വരെ)
ധനു രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നത് തന്നെ അവരുടെ മാതൃത്വം വഴിയാണ്. ഇവര്‍ക്ക് മുന്നോട്ട് പോവുന്നതിനും ജീവിതത്തില്‍ സന്തോഷിക്കുന്നതിനും എല്ലാം കുഞ്ഞുങ്ങള്‍ തന്നെയാണ് പ്രധാന കാരണം. ഇവര്‍ ഒരിക്കലും അവവരുടെ കുഞ്ഞുങ്ങളെ അടച്ച് പൂട്ടി വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ചിറക് മുളപ്പിച്ച് പറക്കാന്‍ ആണ് ഇവര്‍ എപ്പോഴും കുഞ്ഞിനെ പ്രാപ്തരാക്കുന്നത്.
മകരം രാശി (ഡിസംബര്‍ 22 മുതല്‍ ജനുവരി 19 വരെ)
മൂല്യങ്ങളുള്ള ഒരു സ്ത്രീയാണ് മകരം രാശിക്കാരിയായ അമ്മ എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. പാരമ്പര്യവും സംസ്കാരവും പിന്തുടരുന്ന വ്യക്തിയെങ്കിലും എന്താണ് കുഞ്ഞിന് ആവശ്യം എന്നറിഞ്ഞ് അതുപോലെ കൃത്യമായി നല്‍കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ക്ഷമയോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്ന അമ്മമാര്‍ കൂടിയാണ് ഇവര്‍.
കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാരായ അമ്മമാര്‍ അവരുടെ വികാരങ്ങളെ മുന്‍നിര്‍ത്തിയാണ് പലപ്പോഴും പ്രധാനപ്പെട്ട പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത്. കുഞ്ഞുങ്ങളെ സാഹസികതയുടെ ലോകത്ത് കൊണ്ടെത്തിക്കുന്നതിന് താല്‍പ്പര്യമുള്ള അമ്മമാരായിരിക്കും ഇവര്‍. ഇത് മാത്രമല്ല എല്ലാ സ്വാതന്ത്ര്യവും അനുവദിച്ച് നല്‍കുന്നതും ഈ അമ്മമാരുടെ പ്രത്യേകത തന്നെയാണ്.
മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ)
മീനം രാശിക്കാരായ അമ്മാമാര്‍ എപ്പോഴും മക്കള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഇവര്‍ എപ്പോഴും എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ ദ്രോഹമില്ലാത്തതായിരിക്കും. അതിലുപരി പാചകം ഇഷ്ടപ്പെടുന്നവരും അതിലേക്ക് മക്കളെ കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും. അനുകമ്പയും ക്രിയേറ്റീവിറ്റിയും ഈ അമ്മമാരില്‍ കൂടുതലായിരിക്കും.



Click it and Unblock the Notifications











