Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പുരികം വരെ നിങ്ങളുടെ ഭാവി പറയും: ഷേപ്പ് ഇപ്രകാരമെങ്കില് സാമ്പത്തികം ഭദ്രമെന്ന് സാമുദ്രികശാസ്ത്രം
സാമുദ്രിക ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യമാണ് നമുക്കിടയില് ഉള്ളത്. ഒരു വ്യക്തിയുടെ അംഗങ്ങളുടെ ആകൃതിയും വലിപ്പവും എല്ലാം നോക്കി ആ വ്യക്തിയുടെ ജീവിതത്തേയും ഭാവിയേയും തീരുമാനിക്കുന്നതാണ് സാമുദ്രികശാസ്ത്രം. കണ്ണിലോ മൂക്കിലോ ചെവിയിലോ പുരികത്തിലോ നോക്കിയാല് ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില് എന്തൊക്കെ മാറ്റങ്ങള് കൊണ്ട് വരുന്നു എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഫലങ്ങള് എന്തൊക്കെയെന്നും നമുക്ക് നോക്കാം.
സാമുദ്രിക ശാസ്ത്രപ്രകാരം നിങ്ങള്ക്ക് ശരീരത്തിന്റെ ഓരോ ഭാഗത്തേയും വിശദീകരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില് എന്തൊക്കെയാണ് മാറ്റങ്ങള് കൊണ്ട് വരുന്നത് എന്ന് നോക്കാം. സാമുദ്രിക ശാസ്ത്രം മുഖലക്ഷണത്തെക്കുറിച്ച് പറയുമ്പോള് ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. പുരികങ്ങളുടെ ആകൃതി നോക്കി നമുക്ക് ഇക്കാര്യം മനസ്സിലാക്കാം.

ഇരട്ട പുരികങ്ങള്
ഒരു വ്യക്തിയുടെ രണ്ട് പുരികങ്ങള് ഒരുമിച്ച് ചേരുമ്പോള് ഇരട്ടപ്പുരികമായി കണക്കാക്കുന്നു. ഇത് നിങ്ങള്ക്ക് ഉള്ള ഊര്ജ്ജത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഓരോ കാര്യത്തിലും സ്വയം നിയന്ത്രണം എടുക്കാന് ഇവര്ക്ക് സാധിക്കുന്നു. എപ്പോഴും എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കാന് ഇവര് ആഗ്രഹിക്കുന്നു. അത്തരം ആളുകള് വളരെ മിടുക്കരായിരിക്കും. ഏകാഗ്രതയോടെ കാര്യങ്ങള് ചെയ്ത് തീര്ക്കുന്നതിന് സാധിക്കുന്നു.
അകലമുള്ള പുരികം
നിങ്ങളുടെ പുരികങ്ങള് രണ്ടും അകലം ഉള്ളതാണെങ്കില് അതും അല്പം ശ്രദ്ധിക്കണം. ഇവര് മുഖത്ത് നോക്കി സത്യം പറയുന്നു. സ്വന്തം തീരുമാനങ്ങള്ക്ക് പ്രാധാന്യം നല്കുന്നവരായിരിക്കും. തെറ്റായ തീരുമാനങ്ങള് പലപ്പോഴും എടുക്കുന്നു. മറ്റുള്ളവരുടെ ഗൂഢാലോചനയാണ് പലപ്പോഴും ഇവരെ പ്രശ്നത്തില് ചാടിക്കുന്നത്. നിസ്സഹായാവസ്ഥയില് ഇവര് എപ്പോഴും മറ്റുള്ളവര്ക്ക് സഹായമാവുന്നു.
ചെറിയ പുരികങ്ങള്
നീളം കുറഞ്ഞതും ബലമുള്ളതുമായ പുരികങ്ങള് ഉള്ളവര് ദേഷ്യക്കാരും ശാഠ്യക്കാരുമാണ്. ഒരു കാര്യത്തിലും ഇവര്ക്ക് ക്ഷമയില്ല. എന്ന് മാത്രമല്ല ഇവര് വളരെയധികം കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. ജീവിതത്തില് സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര്ക്ക് സാധിക്കുന്നു.
നേര്ത്ത പുരികങ്ങള്
നിങ്ങളുടെ പുരികം വളരെയധികം നേര്ത്തതാണെങ്കില് അത് സൂചിപ്പിക്കുന്നത് ഇവര് മാനസികമായും ശാരീരികമായും ദുര്ബലരാണ് എന്നതാണ്. ഇവര് ഒരു കാര്യവും ആഴത്തില് ചിന്തിക്കുന്നില്ല. മാത്രമല്ല ഒരു കാര്യത്തിന് വേണ്ടിയും കഷ്ടപ്പെടാന് ഇവര് ഒരുക്കമല്ല.
വളഞ്ഞ പുരികങ്ങള്
നിങ്ങളുടെ പുരികം വില്ലിന്റെ ആകൃതിയില് വളഞ്ഞതാണെങ്കില് ഇവര്ക്ക് സാഹിത്യത്തില് മികച്ച നേട്ടങ്ങള് കൊണ്ട് വരാന് സാധിക്കുന്നു. കൂടാതെ ഇവര് ഭാഗ്യവാന്മാരായിരിക്കും. സാമ്പത്തിക പുരോഗതിക്കായി ഇവര് എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ആദര്ശം ഇവര്ക്കൊപ്പം എപ്പോഴും ഉണ്ടായിരിക്കും.
കട്ടിയുള്ള പുരികങ്ങള്
നിങ്ങളുടെ പുരികങ്ങള് കട്ടിയുള്ളതാണ് എന്നുണ്ടെങ്കില് ഇവര് അല്പം അഹങ്കാരികളായിരിക്കും. കൂടാതെ അത്യാഗ്രഹികളും ആയിരിക്കും. ഏത് വിധേനയും പണം സമ്പാദിക്കുന്നതിന് ഇവര് ശ്രമിക്കുന്നു. അതിന് വേണ്ടി ഇവര് കഷ്ടപ്പെടുമെങ്കിലും നേരായ രീതിയില് അല്ലാതേയും ഇവര്ക്ക് പണം നേടാന് സാധിക്കുന്നു.
പുരികങ്ങളുടെ നിറം
പുരികത്തിന്റെ നിറവും ഒരു വ്യക്തിയുടെ സ്വഭാവത്തെ തീരുമാനിക്കുന്നു. നിങ്ങളുടെ പുരികത്തിന്റെ നിറം മുടിയുടെ നിറത്തേക്കാള് കുറവാണെങ്കില് അവര്ക്ക് പിശുക്ക ്അല്പം കൂടുതലായിരിക്കും. മാത്രമല്ല ഇവരോട് ഇടപെടുന്നതും അല്പം ശ്രദ്ധിച്ച് വേണം. പുരികങ്ങളുടെ നിറം മുടിയുടെ നിറത്തേക്കാള് ഇരുണ്ടതാണെങ്കില്, ഇവര് വൈകാരികമായി വളരെ അടുപ്പമുള്ള ഒരു വ്യക്തിയായിരിക്കും.



Click it and Unblock the Notifications
