Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
അന്താരാഷ്ട്ര ബഹിരാകാശ നിലയം നിങ്ങള്‍ക്കും ആകാശത്ത് നേരിട്ട് കാണാം സഹായിക്കാന്‍ നാസയുണ്ട്
രാത്രിയില്‍ ആകാശത്തേക്ക മിഴി തുറന്നാല്‍ എത്ര മനോഹര കാഴ്ചയാണല്ലേ കാണാന്‍ കഴിയുക. ചന്ദ്രന്, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ അവയുടെ തിളക്കത്തില്‍ പൊന്നില്‍ കുളിച്ചുനില്ക്കുന്ന ആകാശം. ഇതിനിടയില്‍ ചിലപ്പോള്‍ വാല്‍നക്ഷത്രങ്ങളും വിരുന്നുകാരായി വന്നെത്താറുണ്ട്. ഇതുകൂടാതെ മനുഷ്യനിര്‍മ്മിതമായ ഉപഗ്രഹങ്ങളും അന്തരാഷ്ട്ര ബഹിരാകാശ നിലയവുമെല്ലാം ബഹിരാകാശത്ത് ഉണ്ട്. ചില അവസരങ്ങളില്‍ അവയും നമുക്ക് മുകളിലായി വന്നെത്താറുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം
ഏതാണ്ട് ഇരുപത് വര്‍ഷത്തിലധികമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) ബഹിരാകാശത്ത് ഇരുപ്പുറപ്പിച്ചിട്ട്. ബഹിരാകാശത്ത് മനുഷ്യന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് ഐഎസ്എസ്. ആകാശത്ത് കാണാനാകുന്ന ഏറ്റവും തിളക്കമുള്ള വസ്തുക്കളില്‍ മൂന്നാംസ്ഥാനത്താണ് മനുഷ്യനിര്‍മ്മിതമായ ഈ നിലയം. അതുകൊണ്ടുതന്നെ ആകാശത്ത് ഐഎസ്എസിനെ കണ്ടുപിടിക്കാന്‍ ആകാശക്കാഴ്ചകളുടെ ആരാധകര്‍ക്ക് വലിയ താല്‍പ്പര്യമാണ്.
ആള്‍ത്താമസമുണ്ടോ?
മിക്കവാറും ഐഎസ്എസില്‍ മനുഷ്യവാസമുണ്ട്. 2000 മുതല്‍ ഐഎസ്എസില്‍ സ്ഥിരമായി ആള്‍ത്താമസമുണ്ട് പല പരീക്ഷണങ്ങള്‍ക്കായി ഏഴുപേര്‍ അടങ്ങുന്ന അന്താരാഷ്ട്ര സംഘം എപ്പോഴും അവിടെയുണ്ടാകും. ഓരോ 90 മിനിട്ടിലും ഭൂമിയെ വലംവെച്ചുകൊണ്ട് സെക്കന്‍ഡില്‍ അഞ്ച് മൈല്‍ വേഗതയില്‍ ഐഎസ്എസു അതിലെ മനുഷ്യരും ആകാശത്ത് കൂടി സഞ്ചരിക്കുന്നുണ്ട്. 24 മണിക്കൂറില്‍ അതായത് ഭൂമിയിലെ ഒരു ദിവസം സമയത്തില്‍ 16 സൂര്യോദയങ്ങള്‍ക്കും അസ്തമയങ്ങള്‍ക്കും ഐഎസ്എസ് സാക്ഷിയാകുന്നുണ്ട്.
നിലവില്‍ നാസയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി ആറുപേര്‍ ഈ നിലയത്തില്‍ ഉണ്ട്. ഗുരുത്വാകര്‍ഷണം വളരെ കുറഞ്ഞ നിലയത്തില്‍ പല പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുകയാണ് ഈ ബഹിരാകാശ സഞ്ചാരികളുടെ ജോലി.
ഇതുവരെ 270 ബഹിരാകാശ യാത്രികരാണ് ഐഎസ്എസ സന്ദര്‍ശിച്ചിട്ടുള്ളത്. 2030ഓടെ ഈ നിലയത്തെ പിന്‍വലിക്കാനാണ് നാസയുടെ പദ്ധതി. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്തിരിച്ചെത്തുമ്പോള് നിലയം കത്തിച്ചാമ്പലായി കടലില്‍ തകര്‍ന്നുവീഴും.
സാധാരണക്കാര്‍ക്ക് കാണാനാകുമോ
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയിലുള്ളവര്‍ക്ക് നേരിട്ട് കാണാനാകും. സൂര്യപ്രകാശം നിലയത്തിന്റെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഭൂമിയിലുള്ളവര്‍ക്ക് ഐഎസ്എസ് കാണാനാകുകയെന്ന് നാസ വിശദീകരിക്കുന്നു. വൈകുന്നേരത്തോ അതിരാവിലയോ ആയിരിക്കും ഐഎസ്എസ് കൂടുതല്‍ തെളിഞ്ഞ് കാണുക. നമുക്ക് നേര്‍മുകളിലായി സഞ്ചരിക്കുമ്പോവാണ് ഐഎസ്എസ് കാണാനാകുക.മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ഇത്തരത്തില്‍ ഐഎസ്എസിനേ കാണാനാകൂ.
കാണണമെങ്കില്‍ ഇതാണ് വഴി
അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണണമെന്ന് അതിയായ ആഗ്രഹം ഉള്ളിലുണ്ടെങ്കില്‍ നാസ നിങ്ങളെ സഹായിക്കും. അതിനായി മിനക്കിടാന് നിങ്ങള്‍ക്ക് മനസ്സുണ്ടായാല് മതി. ഈയൊരു കാര്യത്തിന് മാത്രമായി നാസയ്ക്ക് ഒരു വെബ്സൈറ്റും ആപ്പും ഉണ്ട്. ഇവയുടെ സഹായത്തോടെ ഐഎസ്എസിന്റെ പാത എളുപ്പത്തില്‍ കണ്ടെത്താനും നിങ്ങള്‍ നില്ക്കുന്ന ഭാഗത്തിന് നേര്‍മുകളിലായി പോകുമ്പോള്‍ നിലയത്തെ കണ്ടുപിടിക്കാനും സാധിക്കും. മാത്രമല്ല, ഐഎസ്എസ് നിങ്ങളുടെ ഭാഗത്തിലൂടെ പോകുമ്പോള്‍ ഇമെയില്‍ അയും ടെക്സ്റ്റ് മെസേജ് ആയും അറിയിപ്പുകള് നല്‍കാനുള്ള സംവിധാനവും നാസ നല്‍കിയിട്ടുണ്ട്.
നാസയുടെ സ്പോട്ട് ദ സ്റ്റേഷന് എന്ന പേരിലുള്ള 'Spot the Station' എന്ന പേരിലുള്ള വെബ്സൈറ്റ് ആണ് ഇത്തരം സൗകര്യങ്ങള്‍ നല്‍കുന്നത്. ദിവസവും അല്‍പ്പസമയം മാറ്റിവെച്ചാല്‍ ഈ വെബ്സെറ്റിന്റെയോ ആപ്പിന്റെയോ സഹായത്തോടെ നിങ്ങള്‍ക്ക് എന്നും ഐഎസ്എസ് കാണാനാകും. 2030 വരെയേ ബഹിരാകാശ നിലയം അവിടെ ഉണ്ടാകൂ എന്നതിനാല്‍ അതിന് മുമ്പായി എന്നെങ്കിലും ഈ മനുഷ്യരാശിയുടെ ഈ അപൂര്‍വ്വ നേട്ടത്തെ നേരില്‍ കാണാനുള്ള അവസരം വിനിയോഗിക്കുക.



Click it and Unblock the Notifications