Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈ മൂന്ന് വാക്കുകള്‍ 2025-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത്: നിങ്ങളും?
2025-ന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ആളുകള്‍ പല കാര്യങ്ങളെക്കുറിച്ചും അറിയാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. അതില്‍ വരുന്ന ഒന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചത് അല്ലെങ്കില്‍ തിരഞ്ഞ വാക്കിനെക്കുറിച്ചുള്ള ചില ചിന്തകള്‍. എന്നാല്‍ ചില വാക്കുകള്‍ പുതുതലമുറയുടെ മാത്രമായി മാറുന്നവയുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ പുതിയ വാക്കുകള്‍ ഉപയോഗിച്ചതും അത് ഗൂഗിളില്‍ തിരഞ്ഞതും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വാക്കുകളാണ് 'pookie,' 'nonce,' 'incel' തുടങ്ങിയ വാക്കുകള്‍.
നിത്യജീവിതത്തിലെ ഭാഷയ്ക്ക് അപ്പുറമാണെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ഇവ വ്യാപകമായി പ്രചരിച്ച ഒന്ന് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഈ വര്‍ഷം മുഴുവന്‍ ഈ വാക്കുകളുടെ തിരയല്‍ വലിയ മാറ്റമാണ് കൊണ്ട് വന്നത്. അത് മാത്രമല്ല നിങ്ങളുടെ ജനപ്രിയ വാക്കുകളായി ഇത് മാറി എന്നതാണ് സത്യം. ഈ പദങ്ങളുടെ കൃത്യമായ അര്‍ത്ഥവും അവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളും ഏതൊക്കെയെന്ന് നോക്കാം.

'പൂക്കി' (Pookie):
പൂക്കി എന്ന വാക്കി ഏറ്റവും പ്രിയപ്പെട്ട വാക്കായി മാറി 2025-ല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല സുഹൃത്തുക്കളും പ്രണയിതാക്കളും ഇത് വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. അത് മാത്രമല്ല പല ബ്രാന്‍ഡുകളും ഈ പ്രവണത ഏറ്റെടുത്തു എന്നതാണ് സത്യം. എന്നാല്‍ ഈ വാക്ക് കൂടുതല്‍ ഉപയോഗിക്കാന്‍ പലര്‍ക്കും താല്‍പ്പര്യമുണ്ടെങ്കിലും അതിന്റെ അര്‍ത്ഥം ഇന്നും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. പലരും പൂക്കി എന്ന് പറയുമെങ്കിലും അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയല്ല പലരും ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായി പൂക്കി എന്ന വാക്കിന്റെ അര്‍ത്ഥം വാത്സല്യത്തോടെ വിളിക്കുന്ന ഒന്നാണ്. പ്രിയപ്പെട്ടതിനെ വിശേഷിപ്പിക്കുന്നതിന് പലരും പൂക്കി എന്ന വാക്ക് ഉപയോഗിക്കുന്നു.'ഹണി', 'സ്വീറ്റ്ഹാര്‍ട്ട്' അല്ലെങ്കില്‍ 'ബേബി' തുടങ്ങിയ വാക്കുകള്‍ക്ക് സമാനമായിയാണ് പലരും പൂക്കി എന്ന വാക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടതിനെ ചേര്‍ത്ത് നിര്‍ത്തുന്ന വാക്കായതിനാല്‍ ലോകമാകെ ഇത് സ്‌നേഹത്തോടെ ഏറ്റെടുത്തു എന്നതാണ് സത്യം.
'നോണ്‍സ്' (Nonce):
സാമ്പത്തികമായി വളരെ അടുത്ത് നില്‍ക്കുന്ന ഒരു വാക്കാണ് നോണ്‍സ് എന്ന് പറയുന്നത്. ഈ വാക്ക് വളരെയധികം ഗൂഗിളില്‍ ശ്രദ്ധേയമായി എന്നതാണ് സത്യം. പലരും ക്രിപ്‌റ്റോകറന്‍സിയുമായും ബിറ്റ്‌കോയിനുമായും ചേര്‍ത്ത് ഈ വാക്ക് പറയാറുണ്ട്. ഇതിന്റെ അര്‍ത്ഥം 'Number Once' അഥവാ ഒരു തവണ മാത്രം ഉപയോഗിക്കുന്ന സംഖ്യ എന്നാണ്. ഇത് ഉപയോഗിക്കുന്നതാകട്ടെ പലപ്പോഴും കമ്പ്യൂട്ടിങ്, പ്രത്യേകിച്ച് ക്രിപ്‌റ്റോഗ്രഫി, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ടാണ്. ഒരു പ്രത്യേക ആശയവിനിമയം നടക്കുന്നു അതും ഒരു തവണ മാത്രം നടക്കുന്നു എന്ന് ഉറപ്പാക്കുന്നതാണ് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പലരും റാന്‍ഡം നമ്പറുകളുമായും ഇത് ചേര്‍ത്ത് വായിക്കുന്നു.

'ഇന്‍സെല്‍' (Incel):
ഇന്‍സെല്‍ എന്ന പദവും വളരെ വ്യാപകമായി പലരും ഉപയോഗിച്ച ഒരു വാക്കാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം പലരിലും നിരാശയുണ്ടാക്കിയതാണ്. അത് മാത്രമല്ല ഈ വാക്കിന്റെ വിവാദപരമായ സ്വഭാവം നിമിത്തം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വാക്കാണ് ഇന്‍സെല്‍ എന്നത്. ഇതിന്റെ അര്‍ത്ഥം 'involuntary celibate' എന്നതാണ്. അതായത് പ്രണയത്തേയോ അല്ലെങ്കില്‍ ലൈംഗികമായി ഒരു പങ്കാളിയേയോ ആഗ്രഹിക്കുന്ന സമയം അതിന് സാധിക്കാതെ വരുന്ന വ്യക്തിയെയാണ് ഇത്തരത്തില്‍ ഈ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നത്. ഇന്റര്‍നെറ്റിലാണ് ഈ പദം പ്രധാനമായും ഉപയോഗിക്കുന്നത്. ഇവര്‍ക്കാകട്ടെ സ്ത്രീകളോട് ശത്രുതാപരമായ സമീപനമായിരിക്കും ഉണ്ടായിരിക്കുക. അത് മാത്രമല്ല മിക്കപ്പോഴും ഇവര്‍ സ്ത്രീവിരുദ്ധമായ ആശയങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതും പറയുന്നതും.



Click it and Unblock the Notifications