Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Year Ender 2024: ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തിയ 'റാമെന്'; 2024-ല്‍ സോഷ്യല്‍ മീഡിയ ഹിറ്റാക്കിയ വിഭവം
നമ്മുടെ കഞ്ഞിയെ കുറച്ച് പരിഷ്കരിച്ച്, ചോറിനു പകരം ന്യൂഡില്‍സും ഇറച്ചി വേവിച്ച വെള്ളവും പച്ചക്കറികളും, മാംസവും ചേര്‍ത്താല്‍ എങ്ങനെയിരിക്കും. ഏകദേശം, ഇതേ രീതിയാണ് റാമെന് എന്ന ജാപ്പനീസ് വിഭവത്തിനുള്ളത്. ന്യൂഡില്‍സ് തിളപ്പിച്ച്, ആ വെള്ളത്തില്‍ പച്ചക്കറികളും, മുട്ട മുഴുങ്ങിയതും സോസും ചേര്‍ത്താല്‍ റാമെന് തയ്യാര്‍. നല്ല ചൂടോടെ കോരി കുടിച്ചാല്‍ മനസ്സിനും ശരീരത്തിനും സുഖം, സ്വദും അത്യുത്തമം.

പേരും പിറവിയും
ജാപ്പനീസ് ന്യൂഡില്സായ റാമെന് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു വിഭവമായതിനാലാണ് ഈ വിഭവത്തെ റാമെന് എന്ന് വിശേഷിപ്പിക്കുന്നത്. ബ്രോത്ത് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. മീന്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാംസം വേവിച്ച വെള്ളമാണ് ബ്രോത്ത്. ന്യൂഡില്‍സ് വേവിച്ച്, ഇതിലേയ്ക്ക് ബ്രോത്ത് ചേര്‍ത്ത്, ഇതിലേയ്ക്ക് ബാംബൂ ഷൂട്ട്സും, സോസും, ഉണക്കിയ സീവീഡും, പുഴുങ്ങിയ മുട്ടയുമെല്ലാം ചേര്‍ത്താല്‍ റാമെന് തയ്യാര്‍!
ചരിത്രം ചികഞ്ഞാല്‍
റാമെന് എങ്ങനെ പിറന്നൂ എന്ന് ചോദിച്ചാല്‍, കുറച്ച് ചൈനീസ് ചരിത്രവും കൂട്ടി ചേര്‍ക്കേണ്ടതായി വരും. കാരണം, സംഭവം ജപ്പാന്റെ പേരിലാണ് അറിയപ്പെടുന്നത് എങ്കിലും, കണ്ടുപിടിച്ചത് ചൈനക്കാരാണ്. 20-ാം നൂറ്റാണ്ടിന് മുന്‍പ്, ജപ്പാനിലെ യോക്കോഹാമ എന്ന ചൈന ടൗണിലാണ് റാമെന് പിറവിയെടുക്കുന്നത്. ലാമിയന്‍( ഗോതമ്പ് ഉപയോഗിച്ച് കൈകൊണ്ട് തയ്യാറാക്കുന്ന ന്യൂഡില്സിനെയാണ് ലാമിയന്‍ എന്ന് വിശേഷിപ്പിക്കുന്നത്) എന്ന ചൈനീസ് പദത്തിനെ കുറച്ച് ജാപ്പനീസ് ടച്ച് നല്‍കിയാണ് ജപ്പാന്‍കാര്‍ റാമെന് ആക്കിയെടുത്തത്. യോക്കോഹാമയില്‍ ചൈനയില്‍ നിന്നും വന്ന കുടിയേറ്റക്കാരാണ് ഈ വിഭവം ജപ്പാന് ജനതയ്ക്ക് പരിചയപ്പെടുത്തുന്നത്. സംഭവം ഹിറ്റായതോടെ, റാമെന് ജപ്പാന് സ്വന്തമായി.
ലുക്കില്‍ മാത്രമല്ല, ഗുണത്തിലും കേമന്‍
റാമെന് കാണാനും കഴിക്കാനും മാത്രമല്ല, ഗുണത്തിലും കേമനാണ് ഈ വിഭവം. പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കിയെടുക്കുന്ന രാമെന്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കും. ശരീരം പ്രവര്‍ത്തിക്കുന്നതിന് വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റും, ഇതില്‍ ചേര്‍ക്കുന്ന പച്ചക്കറികളില്‍ നിന്നും ധാരാളം പോഷകങ്ങളും ലഭിക്കുന്നതാണ്. ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ റാമെന് സഹായിക്കും. കൂടാതെ, കൊളാജന്‍ വര്‍ദ്ധിപ്പിക്കാനും, എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും റാമെന് അത്യുത്തമം.
നല്ലതെന്നു കരുതി ആവോളം വേണ്ട
റാമെന് നല്ലതാണ്. കാണാനും സുന്ദരന്‍, പേരിലും അഴയക്, രുചിയിലോ കേമന്‍... ഗുണത്തിലും ഒട്ടും പുറകിലല്ല. എന്നാല്‍, ആവോളം ആസ്വദിച്ച് കഴിച്ചാല്‍ അതിനൊത്ത് ആരോഗ്യം പണിതരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാരണം, റാമെനില്‍ സോഡിയത്തിന്റെ അളവ് ധാരാളമാണ്. ശരീരത്തില്‍ സോഡിയം വര്‍ദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, റാമെനില്‍ നാരുകളുടെ അംശം കുറവാണ്. നാരുകള്‍ കുറഞ്ഞാല്‍ ദഹനം കൃത്യമാവുകയില്ല. കൂടാതെ, റാമെനില്‍ ധാരാളം സംസ്കരിച്ച പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഇതെല്ലാം ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങളാണ്.
2024-ല്‍ കൊതിപ്പിച്ച വിഭവം
2024-ല്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒട്ടനവധി ഇന്‍ഫ്ലുവന്‍സേഴ്സ് ആയിരുന്നു റാമെനുമായി വന്നിരുന്നതാണ്. ഇന്ത്യയില്‍ എവിടെ പോയാല്‍ നല്ല രാമെന്‍ ലഭിക്കും എന്നതായി പലരുടെയും ചിന്ത. പ്രത്യേകിച്ച്, മലയാളികളെ ഏറെ കൊതിപ്പിച്ച വിഭവം കൂടിയായിരുന്നു രാമെന്‍. കൊച്ചിയില്‍ എവിടെ പോയാല്‍ റാമെന് ലഭിക്കും? ഇതിനെ കുറിച്ച് നിരവധി വീഡിയോസാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നത്. പലതരത്തില്‍, മലയാളി രുചിയ്ക്ക് ചേരുന്ന വിധത്തില്‍ നിരവധി റെസ്റ്ററന്റുകളും റാമെനെയങ്ങ് ഏറ്റെടുത്തു. ഇന്ന് കേരളത്തിലും റാമെന് സുലഭമാണ്. കൊതിയുണ്ടെങ്കില്‍ രുചിച്ച് നോക്കുന്നതും നല്ലതാണ്!
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications