Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
Year Ender 2024: ഓണസദ്യ വേണോ കഞ്ഞി വേണോ, ഗൂഗിളില്‍ ട്രെന്‍ഡിംഗായി മലയാള രുചികള്‍
തൂശനിലയില്‍ ചൂട് കുത്തരിച്ചോറ്. ഒരറ്റത്ത് നിന്ന് കായ വറുത്തതും ശര്‍ക്കരയും തുടങ്ങി ഇങ്ങേയറ്റം അവിയലും കൂട്ടുകറിയും അടക്കം പത്തോളം കറികള്‍. തൊട്ടുകൂട്ടാന്‍ അച്ചാറുകള്‍ പലതരം. ചോറിന് നടുവില്‍ ഒരു കുഴിയുണ്ടാക്കി ആദ്യം പരിപ്പ്, പിന്നെ സാമ്പാര്‍, ശേഷം പുളിശ്ശേരി. ഇല വടിച്ച് ചോറുണ്ടാല്‍ പിന്നെ പഴവും പപ്പടടവും കൂട്ടി പാലടയോ അടപ്രഥമനോ. ആഹാ അന്തസ്സ്! ഇനി അതല്ല, ഒരു മണ്‍ചട്ടിയില്‍ ആവി പറക്കുന്ന കുത്തരികഞ്ഞി മുകളില്‍ അല്‍പ്പം ചമ്മന്തി തൂവി മാങ്ങാച്ചാറ് കൂട്ടി കോരിക്കുടിച്ചാലോ. അത് അതിലേറെ അന്തസ്സെന്ന് മലയാളി പറയും. കാരണം ഇതുരണ്ടും മലയാളികളുടെ ഹൃദയം കീഴടക്കിയ രുചികളാണ്.

ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഓണസദ്യ മലയാളികള്‍ക്ക് ഒരു വികാരമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് സത്യമാണെന്ന് നമ്മള് പലതവണ തെളിയിച്ചിട്ടുണ്ട്. സദ്യ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണത്തിന് ഒരു ഓണസദ്യ കഴിക്കാതിരിക്കാന്‍ മലയാളികള്‍ക്കാകില്ല. അതിനുള്ള തെളിവാണ് ഇത്തവണത്തെ ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ് റിപ്പോര്‍ട്ട്. ഗൂഗിളില്‍ നിയര്‍ മീ വിഭാഗത്തില്‍ ആളുകള്‍ ഏറ്റവും തിരഞ്ഞ രണ്ടാമത്തെ വാക്ക് ഓണസദ്യ ആണ്. അങ്ങനെ മലയാളികളുടെ (സദ്യപ്രേമികളുടെ മുഴുവന്‍) ഓണസദ്യയോടുള്ള ഇഷ്ടം ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്.
സദ്യയില്ലാതെ എന്തോണം
ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഓണസദ്യ രണ്ടാംസ്ഥാനത്ത് എത്തിയത് രാജ്യത്തെമ്പാടുമുള്ള മലയാളികള്‍ ഓണത്തോട് അടുപ്പിച്ച് അടുത്ത് എവിടെ ഓണസദ്യ ലഭിക്കും എന്ന് നടത്തിയ അന്വേഷണത്തിന്റെ വ്യാപ്തിയാണ് ഇത് തെളിയിക്കുന്നത്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഡെല്‍ഹി അടക്കം ഇന്ത്യന്‍ നഗരങ്ങളില്‍ താമസിക്കുന്ന മലാളികള്‍ക്കും സദ്യ പ്രേമികള്‍ക്കും ഓണത്തിന്പലപ്പോഴും തുണയാകുന്നത് മലയാളി ഹോട്ടലുകളിലെയും മറ്റ് ഹോട്ടലുകളിലെയും ഓണസദ്യയാണ്.
ഗൂഗിള്‍ റിപ്പോര്‍ട്ട്
നിയര്‍ മി വിഭാഗത്തില്‍ ഒന്നാംസ്ഥാനം 'AQI near me' എന്ന തിരച്ചിലിനാണ്. ഡെല്‍ഹിയിലടക്കം നഗരങ്ങളില്‍ വായുമലിനീകരണം കൂടിവരുന്ന സാഹചര്യത്തില്‍ വായുവിന്റെ ഗുണനിലവാരത്തില്‍ ആളുകള്‍ക്കുള്ള ആശങ്കയാണ് ഇത് വ്യക്തമാക്കുന്നത്.
പൊതുവെ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കുറിച്ചുള്ള വിവരങ്ങളാണ്. ടി20 ലോകകപ്പ്, ഭാരതീയ ജനത പാര്‍ട്ടി, ഇലക്ഷന് റിസള്‍ട്ട്സ് 2024, ഒളിമ്പിക്സ് എന്നിവയും ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പദങ്ങളാണ്.

ഓണസദ്യ കൂടാതെ മലയാളികളുടെ സ്വന്തം കഞ്ഞിയും ചമ്മന്തിയും മാങ്ങ അച്ചാറും ആളുകള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഭക്ഷണവിഭവങ്ങള്‍ ആണ്. ഓണസദ്യയും കഞ്ഞിയും ചമ്മന്തിയും ഗൂഗിള്‍ ട്രെന്‍ഡ്സില്‍ ഇടം പിടിച്ചതിന്റെ സന്തോഷം കേരള ടൂറിസവും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മുടെ ഹൃദയങ്ങളില്‍ എക്കാലവും ട്രെന്‍ഡിംഗ് ആണെന്ന വാചകമോടെയാണ് സദ്യയുടെ ഫോട്ടോ കേരള ടൂറിസം പോസ്റ്റ് ചെയ്തിരിക്കുന്നത്. കഞ്ഞിയും ചമ്മന്തിയും മാങ്ങ അച്ചാറും നമ്മുടെ എക്കാലത്തെയും പ്രിയവിഭവമാണെന്നും പോസ്റ്റില്‍ പറയുന്നു.



Click it and Unblock the Notifications
