Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Year Ender 2024:കൊറിയന്‍ രുചികള്‍ മുതല്‍ ഫുഡ് ഫ്യൂഷന്‍ വരെ, ഭക്ഷണപ്രേമികളെ നിരാശരാക്കാതെ 2024
രുചിവൈവിധ്യങ്ങളുടെ മറ്റൊരു വര്‍ഷമായിരുന്നു 2024. സോഷ്യല്‍മീഡിയയില്‍ ഫുഡ് വ്ളോഗിംഗ് തകൃതിയായി മുന്നേറിയപ്പോള്‍ കൊറിയന്‍ രുചി മുതല്‍ തനിനാടന്‍ രുചികള്‍ ട്രെന്‍ഡിംഗ് ആയി. ഇന്‍സ്റ്റ ഫീഡ് ഫുഡ് റീലുകളില്‍ മുങ്ങിയതോടെ അടുക്കളയില്‍ ആര്‍ക്കും വേണ്ടാതിരുന്ന നെയ്യ് മുതല്‍ ദുബായിലെ പിസ്താചിയോ കുനാഫ ചോക്കലേറ്റ് വരെ താരപദവിയിലെത്തി. ഒപ്പം തന്നെ ആരോഗ്യം കൈവിടാതെയുള്ള രുചിവൈവിധ്യങ്ങളും മസാലയും അമിത വേവിക്കലും ഇല്ലാത്ത പച്ച വിഭവങ്ങളും ആളുകളുടെ ഭക്ഷണതാല്പ്പര്യങ്ങളില് ഇടം നേടി. കൂട്ടത്തില്‍ ഏറ്റവും സ്വീകാര്യത കിട്ടിയ വേറിട്ട ചില വിഭവങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കെ-ഫുഡ്
പ്ലേറ്റില്‍ വരെ കൊറിയന്‍ സ്വാധീനം കൊടികുത്തിയ വര്‍ഷമായിരുന്ന 2024. പോപ് കളര്ച്ചറില് ബിടിഎസും കെ-ഡ്രാമയും സമഗ്രാധിപകത്യം പുലര്‍ത്തിയതിന്റെ ഓരംപറ്റി കൊറിയന്‍ വിഭവങ്ങളും ലോകം ചുറ്റി. കൂട്ടത്തില്‍ താരമായത് കൊറിയക്കാരുടെ സ്വന്തം കിംചിയാണ്. കൊറിയന്‍ സംസ്കാരത്തില്‍ കിംചി ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. ഒപ്പം തന്നെ ടിയോക്ബോക്കി, കൊറിയന്‍ ഫ്രൈഡ് ചിക്കന്‍ എന്നിവയും 2024-ല്‍ പലരും പരീക്ഷിച്ച വിഭവങ്ങളില്‍ ഒന്നായി. ഡയറ്റ്പ്രേമികള് ബിബിംബാപ്പ് പോലെയുള്ള കൊറിയന്‍ റൈസ് ബൗളുകളില്‍ സംതൃപ്തിയടഞ്ഞു. ഒരുകാലത്ത് ടിക്ടോക് അടക്കിവാണ ഡല്‍ഗോണ കോഫി ഈ വര്‍ഷം വീണ്ടും തിരിച്ചുവരവ് നടത്തി. കൊറിയനന് ബാര്‍ബിക്യൂവും കൂട്ടത്തില്‍ ശ്രദ്ധ നേടിയ കൊറിയന്‍ വിഭവമാണ്.
സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍
പച്ചക്കറികളോട് ആളുകള്‍ മുഖം തിരിച്ചിരുന്ന കാലമൊക്കെ പോയി. പച്ചക്കറികള്‍ക്കും ഇത്ര രുചിയോ എന്ന് പലരും തിരിച്ചറിഞ്ഞ സമയമാണ് 2024. ചക്ക കൊണ്ട് ബിരിയാണിയും ഓട്സ് മില്‍ക്ക് കൊണ്ട് ലാറ്റെയും പീ പ്രോട്ടീന്‍ കൊണ്ട് സ്റ്റീക്കും തയ്യാറാക്കിയ കരുത്തില്‍ സസ്യാധിഷ്ഠിത വിഭവങ്ങള്‍ നോണ്‍വെജിനെ കടത്തിവെട്ടി എന്ന് പോലും പറയാവുന്ന വര്‍ഷമാണ് 2024. നോണ്‍വെജില്‍ ഇല്ലാതെ ജീവിക്കാനാകാത്തവര്‍ പോലും വെബ് ഫാനായി പോകുന്ന വിഭവങ്ങള്‍ രംഗത്തെത്തി. മാത്രമല്ല, വീഗന്‍ എന്നത് വേറേതോ നാട്ടുകാര്‍ എന്ന കാഴ്ചപ്പാട് മാറി പലരും സസ്യാധിഷ്ഠിത വിഭവങ്ങള്‍ കഴിക്കാന്‍ താല്‍പ്പര്യപ്പെടുകയും വീഗന്‍ സംഘത്തിലേക്ക് ചേരുകയും ചെയ്തു.
നെയ്യ് പഴയ നെയ്യല്ല
അടുക്കള അലമാരിയില്‍ കുത്തിയിരുന്ന് മടുക്കുമ്പോള്‍ ഒരു നെയ്റോസ്റ്റോ പായസമോ ഉണ്ടാക്കുമ്പോള്‍ താഴേക്ക് ഇറങ്ങിവന്നിരുന്ന നെയ്യ് ഇപ്പോള്‍ പഴയ നെയ്യ് അല്ല. ഫ്യൂഷന്‍ കോക്ക്ടെയില്‍ മുതല്‍ കേക്കുകളിലും കുക്കികളിലും വരെ നെയ്യില്ലാത്ത ഒരു പരിപാടിയില്ലെന്നായി. ഫിറ്റ്നെസ്സ് ഇന്‍ഫ്ളുവന്‍സര്‍മാരും നെയ്യെ പുകഴ്ത്തി രംഗത്തെത്തിയതോടെ വണ്ണം പേടിച്ച് നെയ്യ് കഴിക്കാത്തവര്‍ പോലും രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിച്ച് തുടങ്ങി.
സ്ട്രീറ്റ്ഫുഡ് വിട്ടൊരു കളിയില്ല
ഫുഡ് ട്രെന്‍ഡുകള്‍ എത്ര മാറിമറിഞ്ഞാലും മാറ്റമില്ലാതെ ഉരുക്ക് പോലെ നില്ക്കുന്ന ഒന്നുണ്ട്, സ്ട്രീറ്റ്ഫുഡ്. റോഡ്സൈഡില്‍ ചൂടന്‍ തട്ടുദോശയും ചാട്ടും കഴിക്കുമ്പോള്‍ കിട്ടുന്ന ആ സ്വാദ് മറക്കാന്‍ 2024-ലും ആരും തയ്യാറായിട്ടില്ല. പക്ഷേ സ്ട്രീറ്റ്ഫുഡിലും ചില ഫ്യൂഷനുകള്‍ കയറിവന്നിട്ടുണ്ട്.
ഫ്യൂഷന്‍ ഫ്ളേവര്‍
പഴംപൊരിയും ബീഫും പോലെ അലുവയും മത്തിക്കറിയും പോലെ ഒരു രക്ഷയും ഇല്ലാത്ത ഫ്യൂഷന്‍ ഫ്ളേവറുകള്‍ കഴിഞ്ഞ വര്‍ഷവും വിരുന്നെത്തി. ബിരിയാണി ടാക്കോസ്, ബട്ടര്‍ ചിക്കന്‍ പിസയൊക്കെ അതില്‍ ചിലതാണ്. അയ്യേ എന്ന് ചിന്തിച്ചിരുന്ന ഫുഡ് കോമ്പോയില്‍ എന്റമ്മോ എന്ന് തോന്നിപ്പിക്കുന്ന സ്ഥിതിയാണ് ഫ്യൂഷന്‍ ഫ്ളേവറുകള്‍ നല്‍കിയത്.
റീല്‍ കണ്ട് വയര്‍ നിറച്ച വര്‍ഷം
മുമ്പില്‍ ഒരു പ്ലേറ്റ് ചോറ് വെച്ച് ഇന്‍സ്റ്റഗ്രാം തുറന്ന് കറി കൂട്ടി കഴിച്ച എത്ര പേരുണ്ടെന്നോ. ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും മറ്റ് സോഷ്യല്‍മീഡിയകളും ഫുഡ് റീലുകളും വീഡിയോകളും കൊണ്ട് നിറഞ്ഞുകവിഞ്ഞ വര്‍ഷമാണ് 2024. ഇന്‍സ്റ്റഗ്രാം ട്രെന്‍ഡിംഗ് ആയ വിഭവങ്ങള്‍ വീട്ടില്‍ പരീക്ഷിച്ച് രുചിയറിഞ്ഞവര്‍ നിരവധിയാണ്. വീട്ടില്‍ കഞ്ഞി വെക്കുന്നത് പോലും അടിപൊളി ഉള്ളടക്കമാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഫുഡ് വ്ളോഗര്മാര്ക്ക് ധൈര്യം ലഭിച്ച വര്‍ഷം കൂടിയാണ് 2024.



Click it and Unblock the Notifications
