Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഈ കാര്യങ്ങളില്‍ ഇനി ഇന്ത്യ മുന്നില്‍; 2023ല്‍ ഇന്ത്യക്കാര്‍ തകര്‍ത്ത 10 ലോക റെക്കോര്‍ഡുകള്‍
ഇന്ത്യ എന്നും ലോകത്തിനു മുന്നില്‍ അത്ഭുതങ്ങള്‍ സമ്മാനിച്ചിട്ടുള്ള രാജ്യമാണ്. ഇന്ത്യന്‍ ജനതയുടെ കഴിവുകളേയും അര്‍പ്പണ ബോധത്തെയും കുറിച്ച് ലോക ജനതയ്ക്കിടയില്‍ സംശയമേതും ഇല്ല. എല്ലാ മേഖലകളിലും ഇന്ത്യക്കാര്‍ അവരവരുടെ സ്ഥാനം കുറിച്ചു വച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും അവര്‍ വിവിധ മേഖലകളില്‍ ചരിത്രത്തില്‍ ഇടം നെടുന്നും. പോയ വര്‍ഷവും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. ഏറ്റവും നീളമേറിയ മുടിയുള്ള പുരുഷനും ഏറ്റവും കൂടുതല്‍ സമയം നൃത്തം ചെയ്യുന്ന പെൺകുട്ടിയും വരെ ലോകറെക്കോർഡിന്‍റെ പൊന്‍തൂവല്‍ ഇന്ത്യക്കാരുടെ കിരീടത്തിലാണ്. 2023-ൽ ഇന്ത്യക്കാർ തകർത്ത ലോക റെക്കോർഡുകളില്‍ ചിലത് ഇതാ.

ഇരുമ്പുകമ്പികള്‍ ഇവിടെ വെറും 'റബ്ബര്‍'
ഇൻസ്റ്റാഗ്രാമിൽ 'ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്ന വിസ്പി ഖരാഡി ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഇരുമ്പ് ദണ്ഡുകൾ തലകൊണ്ട് വളച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. 60 സെക്കൻഡിനുള്ളിൽ 24 ഇരുമ്പ് കമ്പികളാണ് പുഷ്പം പോലെ വളച്ചത്. ഇത് കൂടാതെ പത്ത് ലോക റെക്കോർഡുകളും അദ്ദേഹത്തിന്‍റെ പേരിലുണ്ട്.
എത്ര ഭാരവും 'കടിച്ചെടുക്കും'
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള 38 കാരനായ വികാസ് സ്വാമി എല്ലാ പ്രതിബന്ധങ്ങളെയും പരാജയപ്പെടുത്തി സ്ഥാപിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് എല്ലാവര്ക്കും പ്രചോദനമാണ്. 2010ൽ ബൈക്ക് അപകടത്തിൽ പെട്ടെങ്കിലും ഹാൻഡ്‌സ്‌റ്റാൻഡ് പ്രകടനത്തിനിടെ 80 കിലോയിലധികം ഭാരം ഉയര്‍ത്തിയാണ് ഇദ്ദേഹം റെക്കോർഡ് നേടിയത്.
ഏറ്റവും നീളമുള്ള മുടിയുള്ള സ്ത്രീ
ഉത്തർപ്രദേശിൽ നിന്നുള്ള സ്മിത ശ്രീവാസ്തവ എന്ന 46 കാരിയാണ് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നീളം കൂടിയ മുടിയുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് കിരീടം നേടിയത്. 14 വയസ്സ് മുതൽ അവര്‍ മുടിയെ അതീവ സൂക്ഷ്മമായി സംരക്ഷിച്ചു വരുന്നു.
പുരുഷ ബാഡ്മിന്റണില്‍ ഏറ്റവും വേഗമേറിയ ഹിറ്റ്
ബാഡ്മിന്റൺ താരം സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി, ഏപ്രിൽ 14 ന് ഒരു സ്മാഷിലൂടെ മണിക്കൂറിൽ 565 കിലോമീറ്റർ വേഗത്തിൽ ഏറ്റവും വേഗമേറിയ പുരുഷ ബാഡ്മിന്റൺ കളിക്കാരനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.
ഏറ്റവും കൂടുതല്‍ പല്ലുകളുള്ള വനിത
വായിൽ 38 പല്ലുകളുള്ള 26 കാരിയായ കൽപ്പന ബാലൻ ഇന്ത്യക്കാരി ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു. ഒരു സ്ത്രീയുടെ വായിൽ ഏറ്റവും കൂടുതൽ പല്ലുകൾ ഉള്ളതിന്റെ റെക്കോഡാണ് ഇവര്‍ സ്വന്തം പേരിലാക്കിയത് , സാധാരണയായി മുതിർന്നവരില്‍ ഉണ്ടാകുന്നതിനേക്കാള്‍ ആറു പല്ലുകളാണ് ഇവര്‍ക്ക് അധികമായുള്ളത്. നാല് മാൻഡിബുലാർ (താഴത്തെ താടിയെല്ല്) പല്ലുകളും രണ്ട് മാക്സില്ലറി (മുകളിലെ താടിയെല്ല്) പല്ലുകളും.
ഏറ്റവും വലിയ 'ചീട്ടു കൊട്ടാരം'
കൊൽക്കത്തയിൽ നിന്നുള്ള 15 വയസ്സുള്ള അർണവ് ഡാഗ "ലോകത്തിലെ ഏറ്റവും വലിയ ചീട്ട് കൊണ്ടുള്ള കെട്ടിടം" സൃഷ്ടിച്ചതിന് ലോക റെക്കോർഡ് സ്ഥാപിച്ചു. റൈറ്റേഴ്‌സ് ബിൽഡിംഗ്, ഷഹീദ് മിനാർ, സാൾട്ട് ലേക്ക് സ്റ്റേഡിയം, സെന്റ് പോൾസ് കത്തീഡ്രൽ എന്നിങ്ങനെ നാല് ഐക്കണിക് കെട്ടിടങ്ങൾ സൃഷ്‌ടിക്കാൻ അർണവ് ഡാഗയ്ക്ക് 41 ദിവസവും, ഏകദേശം 143,000 പ്ലേയിംഗ് കാർഡുകളും ടേപ്പും പശയും ആവശ്യമായി വന്നു. ഏകദേശം 40 അടി നീളവും 11 അടി 4 ഇഞ്ച് ഉയരവും 16 അടി 8 ഇഞ്ച് വീതിയും ഉള്ള ഭീമന്‍ കെട്ടിടമാണ് അർണവ് ഡാഗ നിര്‍മ്മിച്ചത്.
പുരുഷന്‍റെ ഏറ്റവും നീളമുള്ള മുടി
ഉത്തർപ്രദേശിൽ നിന്നുള്ള സിദക്ദീപ് സിംഗ് ചാഹൽ എന്ന പതിനഞ്ചുകാരനാണ് കൌമാരക്കാരില്‍ ഏറ്റവും നീളം കൂടിയ മുടി എന്ന റെക്കോർഡ് സ്വന്തമാക്കിയത്. ഒരിക്കലും മുറിച്ചിട്ടില്ലാത്ത സിദക്ദീപിന്റെ മുടിക്ക് 4 അടി 9.5 ഇഞ്ച് നീളം ഉണ്ടായിരുന്നു. തന്റെ നീളമുള്ള മുടികല്‍ക്കായി ഏറെ സമയം ചിലവഴിക്കാറുള്ള സിദക്ദീപ് , ആഴ്ച്ചയ്ല്‍ രണ്ടുതവണ കഴുകി പരിപാലിക്കുകായും ചെയ്തിരുന്നു, ഓരോ അവസരത്തിലും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മുടി കഴുകുവാനും ഉണക്കുവാനും ബ്രഷ് ചെയ്യുവാനും ആവശ്യമായി വന്നിരുന്നു.
എല്ലാ ഡൽഹി മെട്രോ സ്റ്റേഷനുകളിലും ഏറ്റവും വേഗതത്തില്‍ യാത്ര ചെയ്ത റെക്കോര്‍ഡ്
ഡൽഹിയിലെ മനു എന്നാ വ്യക്തിയാണ് 15 മണിക്കൂർ 22 മിനിറ്റ് 49 സെക്കൻഡ് കൊണ്ട് എല്ലാ ഡൽഹി മെട്രോ സ്‌റ്റേഷനുകളും കവർ ചെയ്‌ത് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്‌ടിച്ചത്. പുലർച്ചെ 5 മണിക്ക് അദ്ദേഹം നീല ലൈനിലൂടെ യാത്ര തുടങ്ങുകയും ഡൽഹി മെട്രോയുടെ ഗ്രീൻ ലൈനിൽ സ്ഥിതി ചെയ്യുന്ന ബ്രിഗേഡിയർ ഹോഷിയാർ സിംഗ് സ്റ്റേഷനിൽ, അതേ ദിവസം രാത്രി 8:30 ന് യാത്ര അവസാനിപ്പിക്കുകയും ചെയ്തു.
ദൈർഘ്യമേറിയ ഡാൻസ്
മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നുള്ള 16 വയസ്സുള്ള ശ്രുതി സുധീർ ജഗ്താപ് "അഞ്ച് ദിവസം തുടർച്ചയായി" നൃത്തം ചെയ്ത് ഏറ്റവും ദൈർഘ്യമേറിയ ഡാൻസ് മാരത്തൺ എന്ന റെക്കോർഡ് സൃഷ്ട്ടിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് 127 മണിക്കൂറാണ് ശ്രുതി സുധീർ ജഗ്താപ് നൃത്തം ചെയ്തത്. 2018 -ല്‍ നേപ്പാളി നർത്തകിയായ ബന്ദന സ്ഥാപിച്ച 126 മണിക്കൂർ എന്ന റെക്കോർഡാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
തേങ്ങ ഉടക്കാന്‍ തല
മറ്റുള്ളവരുടെ തലയില്‍ വച്ചിരിക്കുന്ന തേങ്ങ നഞ്ചക്ക് ഉപയോഗിച്ച് അടിച്ച് ഉടക്കുന്ന ത്തില്‍ ലോക റെക്കോര്ഡ് നേടി സൈദലവി കെവി വ്യത്യസ്ഥനായി. ഒരു മിനിറ്റിനുള്ളിൽ 68 തേങ്ങകൾ തകർത്താണ് ഈ നേട്ടത്തിന് അര്‍ഹമായത്. തന്‍റെ തന്നെ പേരിലുള്ള 42 തേങ്ങ ഉടച്ച മുന്‍ റെക്കോര്‍ഡ് തകര്‍ത്താണ് ഈ പുതിയ നേട്ടം കൊയ്തത്.



Click it and Unblock the Notifications