Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കൈത്തണ്ടയിലെ വരകളുടെ എണ്ണത്തില്‍ അറിയാം ജീവിതം വിജയമോ പരാജയമോ എന്ന്?
നമ്മുടെയെല്ലാം കൈത്തണ്ടയില്‍ രേഖകള്‍ ധാരാളമുണ്ടായിരിക്കും. എന്നാല്‍ അത് നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് എന്നതാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. ഈ രേഖകളുടെ എണ്ണവും നീളവും എല്ലാം സ്വാധീനിക്കുന്നത് നിങ്ങളുടെ കരിയറിനെക്കൂടിയാണ്. പലപ്പോഴും കരിയറില്‍ ഉണ്ടാവുന്ന എല്ലാ വെല്ലുവിളികളേയും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കൈത്തണ്ടയിലെ ഈ രേഖയിലൂടെ സാധിക്കുന്നു.
പരമ്പരാഗതമായ ഇത്തരം മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ കരിയറിനെ വളരെ മോശമായും നല്ല രീതിയിലും സ്വാധീനിക്കുന്നു. പലപ്പോഴും ഇതിനെ അന്ധവിശ്വാസമായി തള്ളിക്കളയുമ്പോള്‍ ചിലര്‍ ഇതിനെ കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള മാര്‍ഗ്ഗമായി കണക്കാക്കുന്നു. എന്താണ് ഇതിലൂടെ കരിയറിനെക്കുറിച്ച് പറയുന്നത് എന്ന് നോക്കാം.

ജീവിതയാത്രയെക്കുറിച്ച് അറിയാം
മണിബന്ധത്തിലെ രേഖ അല്ലെങ്കില്‍ കൈത്തണ്ടയിലെ രേഖ പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതയാത്രയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. നിങ്ങളുടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് കൈത്തണ്ടയിലെ രേഖ. ഈ രേഖകളുടെ എണ്ണവും വ്യക്തതയും അര്‍ത്ഥമാക്കുന്ന ചില കരിയര്‍ മാറ്റങ്ങളുണ്ട്. അതില്‍ വ്യക്തവും എന്നാല്‍ നേര്‍രേഖയില്‍ ഉള്ളതുമായ വരകള്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് സുഗമമായ ഒരു കരിയര്‍ ഉണ്ടാവും എന്നതാണ്.
രേഖകള്‍ തിരിച്ചറിയണം
നിങ്ങളുടെ കൈത്തണ്ടയിലെ രേഖ ഇടക്ക് വിട്ടു പോയതോ അല്ലെങ്കില്‍ വ്യക്തമല്ലാത്തതോ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കരിയറില്‍ ഉണ്ടാവുന്ന തടസ്സങ്ങളേയോ അല്ലെങ്കില്‍ മാറ്റങ്ങളേയോ കുറിച്ചായിരിക്കും. അത് പലപ്പോഴും മോശം ഫലങ്ങളാണ് നിങ്ങളുടെ കരിയറില്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഓരോ രേഖയും അര്‍ത്ഥമാക്കുന്നത്
നിങ്ങളുടെ കൈത്തണ്ടയിലെ ഓരോ രേഖയും ഓരോ തരത്തിലുള്ള മാറ്റങ്ങും അര്‍ത്ഥങ്ങളുമാണ് കണക്കാക്കുന്നത്. നിങ്ങളുടെ കൈത്തണ്ടയില്‍ ഒരു രേഖയാണ് ഉള്ളതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ ആരോഗ്യകരവും ഊര്‍ജ്ജസ്വലരുമായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇത് ജോലി മികച്ചതാണ് എന്നതിനേയും സൂചിപ്പിക്കുന്നു.
രണ്ട് രേഖകള്‍
കൈത്തണ്ടയില്‍ രണ്ട് രേഖകള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്സമൃദ്ധിയുണ്ടായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവരില്‍ കരിയറില്‍ സാമ്പത്തിക വിജയം ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല സന്തോഷകരമായ ഒരു ജീവിതമായിരിക്കും എന്നതാണ് സത്യം. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും വിജയകരമായി മുന്നേറുന്നതിനുള്ള കരുത്തിനേയും ആണ് ഈ രേഖ സൂചിപ്പിക്കുന്നത്.
മൂന്ന് വരകള്‍
നിങ്ങളുടെ കൈത്തണ്ടയില്‍ മൂന്ന് രേഖകളുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ വളരെയധികം പ്രശസ്തിയും അംഗീകാരവും തേടി എത്തും എന്നതാണ്. അത് മാത്രമല്ല പൊതുജന അംഗീകാരത്തിനുള്ള സാധ്യതയേയും ഇത് സൂചിപ്പിക്കുന്നു. മാത്രമല്ല പ്രൊഫഷണല്‍ വിജയവും ഇവരില്‍ ഉണ്ടാവുന്നു. കരിയറില്‍ സന്തോഷവും നേട്ടങ്ങളും ഇവര്‍ക്കുണ്ടാവുന്നു എന്നതില്‍ സംശയം വേണ്ട. വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ പെട്ടെന്നുള്ള തീരുമാനം എടുക്കുന്നതിന് സാധിക്കുന്നവരായിരിക്കും ഇവര്‍.



Click it and Unblock the Notifications
