Latest Updates
-
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം
ഉദ്ദേശിച്ചത് നന്‍മ, നിലവില്‍ വന്നപ്പോള്‍ പൊല്ലാപ്പ്; ലോകത്തെ ഏറ്റവും മോശം കണ്ടുപിടിത്തങ്ങള്‍
നിങ്ങള്‍ ചുറ്റും നോക്കൂ, നമ്മുടെ ജീവിതത്തെ ലളിതവും സുഖകരവുമാക്കുന്ന വിവിധ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും, അവ വര്‍ഷങ്ങളായി നമ്മുടെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായി മാറുക പോലും ചെയ്തവയാണ്, ഉദാഹരണത്തിന് അവയില്‍ മികച്ച ഒരു കണ്ടുപിടുതത്തിലൂടെയാണ് നിങ്ങള്‍ ഈ ലേഖനം വായിക്കുന്നത് പോലും. എന്നിരുന്നാലും, എല്ലാ കണ്ടുപിടുത്തങ്ങളും ഏറ്റവും മികച്ചത് ആകണം എന്നില്ല, ഉപയോഗപ്രദവുമല്ല.
ചിലത് ആവശ്യത്തിന് അനുയോജ്യമല്ല. ചിലത് നല്ല ഉദ്ദേശത്തോടെയാണ് നിര്‍മ്മിക്കപ്പെടുന്നത്, എന്നാല്‍ ചിലവ അനാവശ്യമായി തന്നെ നിര്‍മ്മിക്കപ്പെട്ടവയാണ്. അത്തരത്തില്‍ നമ്മുടെ ജീവിതത്തില്‍ ഉപയോഗം ഇല്ലാത്തതും എന്നാല്‍ വളരെയധികം ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതുമായ ചില ഉല്‍പ്പന്നങ്ങളെ കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്. ഇവയെകുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് ചിന്തിച്ചു നോക്കൂ..

പാരച്യൂട്ട് കോട്ട് :
ഒരു തയ്യല്‍ക്കാരനായിരുന്ന ഫ്രാൻസ് റീച്ചെൽറ്റ് വിമാനങ്ങളുടെ ശൈശവ കാലഘട്ടത്തില്‍ പൈലറ്റുമാർക്ക് പാരച്യൂട്ട് ആയി ഉപയോഗിക്കാവുന്ന ഒരു സ്യൂട്ട് രൂപകൽപ്പന ചെയ്യാൻ അദ്ദേഹം ശ്രമം ആരംഭിച്ചു. ഡമ്മികൾ ഉപയോഗിച്ചുള്ള പ്രാരംഭ പരീക്ഷണങ്ങൾക്ക് ശേഷം, തൻ്റെ ഡിസൈൻ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, 1912 ൽ ഫ്രാൻസിലെ പാരീസിലെ ഈഫൽ ടവറിൻ്റെ താഴത്തെ നിലയിൽ നിന്ന് ചാടി ഇത് പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.
ഖേദകരമെന്നു പറയട്ടെ, ഫ്രാൻസിന്‍റെ ഡിസൈൻ കൃത്യമായി പരാജയപ്പെടുകയും നിമിഷങ്ങൾക്കകം അദ്ദേഹം മരിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇതുപോലുള്ള വ്യത്യസ്തങ്ങളായ ചില കണ്ടുപിടുത്തങ്ങളുടെ തുടര്‍ച്ചയാണ് ബേസ് ജമ്പിംഗിനായി ഉപയോഗിക്കുന്ന വിംഗ് സ്യൂട്ടുകളും പൈലറ്റുമാർക്കുള്ള പാരച്യൂട്ടുകളും എജക്റ്റർ സീറ്റുകളും. അതിനാല്‍ ഫ്രാന്‍സിസിന്റെ പാരാച്യൂട്ട് ഒരു വഴികാട്ടിയാണ്.
സിൻക്ലെയർ C5 ഇലക്ട്രിക് ട്രൈസൈക്കിൾ :
സിൻക്ലെയർ സി 5 അതിന്റെ കാലഘട്ടത്തെക്കാള്‍ മുന്പെയുള്ള കണ്ടുപിടുത്തങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. സർ ക്ലൈവ് സിൻക്ലെയർ ഇത്തരം നൂതനാശയങ്ങളുടെ സ്രഷ്ടാവും ഹോം കമ്പ്യൂട്ടറിൻ്റെ പിതാവുമാണ്. 1982-ൽ അദ്ദേഹത്തിൻ്റെ ഹോം കമ്പ്യൂട്ടിംഗ് വിപ്ലവം സൃഷ്ടിച്ചു. എന്നാൽ 1985ൽ അദ്ദേഹത്തിൻ്റെ സിൻക്ലെയർ സി5 ഇലക്ട്രിക് ട്രൈസൈക്കിൾ പുറത്തിറക്കിയപ്പോൾ ചരിത്രം തകിടം മറിഞ്ഞു.
ഈ ട്രൈ സൈക്കിള്‍ റോഡില്‍ ഓടിക്കുവാന്‍ പല കടമ്പകളും കടക്കേണ്ടി വന്നു, മാത്രമല്ല ആ കാലഘത്തില്‍ ബാറ്ററി സാങ്കേതിക വിദ്യയും പരിമിതമായിരുന്നു. അതായത് ഒരു ഫുള്‍ ചാര്‍ജില്‍ കേവലം 30 കിലോമീറ്റര്‍ മാത്രമായിരുന്നു സഞ്ചരിക്കുവാന്‍ സാധിക്കുന്നത്. കൂടാതെ C5 ന് 24kph വേഗത മാത്രമേ കൈവരിക്കാനാകൂ എന്നതും ഇതിനെ ജനങ്ങളുടെ പ്രിയപ്പെട്ടതല്ലാതാക്കി. അതിനാല്‍ തന്നെ ട്രൈ സൈക്കിളിന്റെ പ്രവര്‍ത്തനം വളരെ മോശമായിരുന്നു. വിൽപ്പന വളരെ കുറയുകയും സിൻക്ലെയറിൻ്റെ പ്രശസ്തി തകരുകയും ചെയ്തു. എന്നാല്‍ ഈ കണ്ടുപിടുത്തം ഇപ്പോഴായിരുന്നുവെങ്കില്‍ ബാറ്ററി സാങ്കേതികവിദ്യ ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നതിനാല്‍ സിൻക്ലെയർ C5 വിജയകരമാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
പോപ്പ്-അപ്പ് പരസ്യങ്ങൾ :
ഇന്റര്‍നെറ്റില്‍ ബ്രൌസ് ചെയ്യതവരായി നമ്മളില്‍ ആരും ഉണ്ടാവില്ല. എന്നാല്‍ ബ്രൌസ് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ ഒരു പ്രത്യേക പേജ് ആയി വരുന്ന പോപ്പ്-അപ്പ് പരസ്യ രീതി നിങ്ങളെ ബുദ്ധിമുട്ടിച്ചിടുണ്ടാകും. പോപ്-അപ് പരസ്യങ്ങള്‍ മോശം ഇൻ്റർനെറ്റ് ബ്രൗസിംഗ് അനുഭവങ്ങളുടെ പര്യായമെന്നുപോലും വിശേഷിപ്പിക്കപ്പെടുന്നവയാണ്. പക്ഷെ അവ യഥാർത്ഥത്തിൽ ഇൻ്റർനെറ്റ് ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? പരസ്യവും ഒരു വെബ് പേജിൻ്റെ ഉള്ളടക്കവും തമ്മിലുള്ള ബന്ധം നേരിട്ട് സൂചിപ്പിക്കാതെ വെബ് പേജുകളിൽ പരസ്യം ചെയ്യുന്നതിനുള്ള ഒരു മാർഗമായാണ് പോപ്പ്-അപ്പ് ബോക്സുകൾ എഥാൻ സക്കർമാന്‍ വികസിപ്പിച്ചത്. എന്നാല്‍ എന്തിനു വേണ്ടിയാണോ ഇത് രൂപകല്‍പ്പന ചെയ്തത് അതിന്റെ വിപരീത ഫലമാണ് ഇവകൊണ്ട് ഉണ്ടായത്. ഈ ശല്യപ്പെടുത്തുന്ന കണ്ടുപിടുത്തത്തിന് സുക്കർമാൻ ക്ഷമാപണം നടത്തുക പോലും ചെയ്തു, തൻ്റെ "ഉദ്ദേശ്യങ്ങൾ നല്ലതായിരുന്നു" എന്ന് അദ്ദേഹം ക്ഷമാപന കുറിപ്പില്‍ എഴുതി.
ഹൈഡ്രജൻ എയർഷിപ്പുകൾ :
ആദ്യ കാലങ്ങളില്‍ ദീർഘദൂരം സഞ്ചരിക്കണമെങ്കിൽ കടൽ യാത്രയെ മാത്രമായിരുന്നു ആശ്രയം. എന്നാൽ 20-ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ വിമാനങ്ങളുടെ വരവോടെ, ലോകമെമ്പാടുമുള്ള യാത്ര എന്നത് വളരെ വേഗതയിലും എളുപ്പത്തിലും ഉള്ള ഒന്നായി തീര്‍ന്നു. എയർ ബലൂൺ സാങ്കേതികവിദ്യയും ഗണ്യമായി മെച്ചപ്പെടുകയും ഗതാഗത മാർഗ്ഗമെന്ന നിലയിൽ ഇവയും വ്യാപകമാവുകയും ചെയ്തു.
പല കമ്പനികളും എയർഷിപ്പുകൾ നിർമ്മിച്ചുവെങ്കിലും, സെപ്പെലിൻ കമ്പനിയുടെ വ്യത്യസ്ഥമായിരുന്നു. സെപ്പെലിന് ഒരു മികച്ച ആശയം ഉണ്ടായിരുന്നു - ഒരു ആഡംബര ക്യാബിനുള്ള ഒരു എയർഷിപ്പ് സജ്ജീകരിച്ച് ആളുകളെ അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ വേഗത്തിലും സുഖപ്രദമായും യാത്ര ചെയ്യുക എന്നതായിരുന്നു കമ്പനിയുടെ ലക്‌ഷ്യം. 1920-കളുടെ അവസാനത്തിലും 1930-കളുടെ തുടക്കത്തിലും യൂറോപ്പിൽ നിന്ന് യു.എസ്.എ.യിലേക്ക് പോകുന്നതിനുള്ള ഒരു ജനപ്രിയ മാർഗമായി ഇത് മാറി.
എന്നാല്‍ കാര്യങ്ങള്‍ ശുഭമായി ഭവിച്ചില്ല, ഈ ബലൂണുകളിൽ അത്യധികം സ്ഫോടനാത്മകമായ ഹൈഡ്രജൻ വാതകം നിറയ്ച്ചാരുന്നു യാത്ര, ബലൂണിന്‍റെ ഭാരം കുറയ്ക്കുവാനും വായുവില്‍ ഉയര്‍ന്നു നില്‍ക്കുവാനും ഇത് സഹായിച്ച്ചുവെങ്കിലും ഇതിനു പിന്നിലെ അപകടം ആരും തിരിച്ചറിഞ്ഞില്ല. അതിനാല്‍ തന്നെ അപകടങ്ങളും അപകടങ്ങൾ വളരെ സാധാരണമായിരുന്നു, എന്നാൽ 1937-ലെ ഹിൻഡൻബർഗ് ദുരന്തത്തിൻ്റെ ആഘാതം (ലാൻഡ് ചെയ്യുമ്പോൾ എയർഷിപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പേർക്ക് ജീവൻ നഷ്ടപ്പെട്ടു) ഒറ്റയടിക്ക് എയർഷിപ്പിൻ്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വരെ എത്തി.
പക്ഷെ എയർഷിപ്പിന് ഉടൻ തന്നെ ഒരു അത്ഭുതകരമായ തിരിച്ചുവരവ് നടത്താൻ കഴിയും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തെന്നാല്‍ Euro Airship, Flying Whales തുടങ്ങിയ കമ്പനികൾ, വിമാനങ്ങളേക്കാൾ 80 ശതമാനം കുറവ് ഇന്ധനം ഉപയോഗിച്ച് ലോകം ചുറ്റാൻ കഴിയുന്ന പുതിയ പരിസ്ഥിതി സൗഹൃദ എയർഷിപ്പുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. പക്ഷെ അവയില്‍ അപകടകരമായ ഹൈഡ്രജൻ കൊണ്ട് നിറഞ്ഞതല്ല, മറിച്ച് തീപിടിക്കാത്ത ഹീലിയമാണ്.
SEGA ഡ്രീംകാസ്റ്റ് :
തൊണ്ണൂറുകളില്‍ ജനിച്ച പലര്‍ക്കും SEGA എന്ന പേര് ഇപ്പോഴും ഗൃഹാതുരതമായ ഓര്‍മ്മകളാണ്. Sonic the Hedgehog ഗെയിം പൂർത്തിയാക്കാൻ ശ്രമിക്കുന്ന രാത്രികളുടെ ഓര്‍മ്മകള്‍ പലര്‍ക്കും ഉണ്ടാകും. എന്നാൽ 1999-ൽ ലോഞ്ച് ചെയ്ത ഡ്രീംകാസ്റ്റ് നൂതനമായ കൺട്രോളറും ഓൺലൈൻ ഗെയിംപ്ലേയും ഉള്ള ഡ്രീംകാസ്റ്റ് പരസ്യങ്ങളില്‍ നന്നായി കാണപ്പെട്ടു. എന്നാൽ പല ഫീച്ചറുകളുടെയും അഭാവവും സോണിയുടെ പ്ലേസ്റ്റേഷൻ 2 ൻ്റെ ലോന്ച്ചും 2001 ൽ ഒരു കൺസോൾ നിർമ്മാതാവെന്ന നിലയിൽ സെഗയുടെ മരണമണി മുഴക്കി.
ഗെയിമിംഗ് കൺസോൾ വിഭാഗത്തിലെ മറ്റ് ശ്രദ്ധേയമായ പരാജയങ്ങളിൽ ഒന്ന് 1996-ൽ ആപ്പിള്‍ പുറത്തിറക്കിയ പിപ്പിൻ ആണ്. ഇവയുടെ ഉയര്‍ന്ന വിലയും $599 (2022-ൽ $1,100 അല്ലെങ്കിൽ £860 ന് തുല്യമാണ്) പ്രോസസർ (ഇത് ഒരു ആധുനിക ആപ്പിൾ കമ്പ്യൂട്ടറിനേക്കാൾ 7,000 മടങ്ങ് കുറവാണ്) ഉള്‍പ്പടെയുള്ളവയുടെ പരിമിതിയും ഫീച്ചരുകളുടെ അപര്യാപ്തതയും ആപ്പിള്‍ ഗെയിമിംഗ് കണ്‍സോളിന്റെ പതനത്തിനു കാരണമായി.
ച്യൂയിംഗ് ഗം :
ച്യൂയിംഗ് ഗത്തിന്‍റെ പുരാതന രൂപങ്ങള്‍ ആയിരക്കണക്കിന് വർഷങ്ങളായി നിലവിലുണ്ടെങ്കിലും. 1848 -ല്‍ വില്‍പ്പനയ്ക്ക് എത്തിയ ആദ്യ വാണിജ്യ വകഭേദം മുതല്‍ ഇവ നമ്മോടൊപ്പം ഉണ്ട്. 1860-കളിൽ അതിൻ്റെ ആകർഷണം വർദ്ധിപ്പിക്കുന്നതിനായി സുഗന്ധദ്രവ്യങ്ങൾ ഉടൻ ചേർത്തു, എന്നാൽ ഇവയുടെ യഥാർത്ഥ വളര്‍ച്ച 20-ാം നൂറ്റാണ്ടിലായിരുന്നു. എന്നാല്‍ അതിനോടൊപ്പം തന്നെ സ്കൂൾ ഡെസ്കുകളുടെ അടിവശം മുതൽ പല ഫുട്ബോൾ മാനേജർമാരുടെ വായയില്‍ വരെ എല്ലായിടത്തും ഇത് കാണാമായിരുന്നു.
ആധുനിക ഗമ്മിലെ പ്രധാന ചേരുവകളിലൊന്ന് പോളി വിനൈൽ അസറ്റേറ്റ് ആണ്, ഇത് നമ്മുടെ പാദരക്ഷകളുമായി ഒട്ടിക്കഴിഞ്ഞാല്‍ നീക്കം ചെയ്യുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു തരം പ്ലാസ്റ്റിക്ക് ആണ്.. എന്നാല്‍ പ്ലാസ്റ്റിക് രഹിത ച്യൂയിംഗ് ഗവും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ ഈ പ്രശ്നങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് വിശ്വസിക്കാം.
ബീറ്റാമാക്സ് വീഡിയോ :
മിക്ക മോശം കണ്ടുപിടുത്തങ്ങളും പരാജയപ്പെടുന്നത് അവ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്കൊണ്ടാണ്. എന്നാൽ ഹോം വീഡിയോ സിസ്റ്റങ്ങളുടെ ലോകത്ത്, സോണിയുടെ ബീറ്റാമാക്‌സ് സിസ്റ്റം അതിൻ്റെ എതിരാളിയായ വീഡിയോ ഹോം സിസ്റ്റവുമായി (വിഎച്ച്എസ്) താരതമ്യപ്പെടുത്തുമ്പോൾ ചിത്ര ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ മൈലുകൾ മികച്ചതായിരുന്നു. എന്നിരുന്നാലും, മുതിർന്നവർക്കുള്ള സിനിമാ വ്യവസായം VHS സ്വീകരിച്ചതും സിസ്റ്റത്തിൻ്റെ ഉയർന്ന വിലയും കാരണം ബീറ്റാമാക്സ് വിപണിയില്‍ പിന്നോട്ട പോയി. 1975-ൽ ആരംഭിച്ചുവെങ്കിലും സോണി 2016-ൽ ബീറ്റാമാക്‌സ് ടേപ്പുകൾ നിർമ്മിക്കുന്നത് നിർത്തി, വളരെ നീണ്ട ആയുസ്സുള്ള താരതമ്യേന വിജയിക്കാത്ത ഉൽപ്പന്നത്തിൻ്റെ വളരെ കൗതുകകരമായ ഉദാഹരണമായി സോണി ബീറ്റമാക്സ് മാറി.
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ :
1965-ൽ സ്വീഡിഷ് എഞ്ചിനീയർ സ്റ്റെൻ ഗുസ്താഫ് തുലിൻ കണ്ടുപിടിച്ചപ്പോൾ, പ്ലാസ്റ്റിക് ബാഗ് എന്നത് തുടർച്ചയായി പുനരുപയോഗിക്കാവുന്ന ഒരു വസ്തുവാണെന്ന് വിശ്വസിക്കപ്പെട്ടു. എന്നിരുന്നാലും, ദശലക്ഷക്കണക്കിന് പ്ലാസ്റ്റിക് സഞ്ചികൾ ഇപ്പോഴും മാലിന്യമായി കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന ഭയാനകമായ കാഴ്ചയാണ് നാം ദിവസേനെ കാണുന്നത്.
ചില പഠനങ്ങൾ പ്രവചിക്കുന്നത് 2050-ഓടെ കടലിൽ മത്സ്യത്തേക്കാൾ കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കും എന്നാണു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ സമുദ്രജീവികളെ കൊല്ലുന്നു, കൂടാതെ അവ മാലിന്യനിക്ഷേപ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയാണെങ്കില്‍ പോലും ഇല്ലാതാകുവാന്‍ നൂറ്റാണ്ടുകള്‍ പിടിക്കും. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്ലാസ്റ്റിക്ക് ഉപഭോഗത്തില്‍ ലോക രാജ്യങ്ങള്‍ വരുത്തുന കുറവും ശ്രദ്ധയും ആശാവഹമായ കാര്യമാണ്.



Click it and Unblock the Notifications











