Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ശുചിത്വം ശീലമാക്കാം; ലോക ടോയ്ലറ്റ് ദിനം 2023 ചരിത്രം, പ്രാധാന്യം
'ലോക ടോയിലെറ്റ് ദിനം' നവംബർ 19 -ന് ആഘോഷിക്കുകയാണ്. 2013 മുതലാണ് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരത്തോടെ ഈ ദിനം ലോകമെമ്ഗും ആച്ചരിച്ചു വരുന്നത്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്ജനം നടത്തുന്നത് തടയുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവില് നാലില് ഒരാള് എങ്കിലും തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്ജ്ജനം ചെയ്യുന്നു. ഇന്ത്യയിലും ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നല്കുന്നുണ്ട്.
2011-ലെ സെന്സസ് പ്രകാരം ഇന്ത്യയിലെ 67 ശതമാനം ഗ്രാമീണരും 13 ശതമാനം നഗരവാസികളും തുറസ്സായ സ്ഥലങ്ങളില് മലമൂത്ര വിസർജ്ജനം നടത്തുന്നവരാണ്. അതേസമയം, 40 ശതമാനം വീടുകളിലും ശൗചാലയങ്ങളുണ്ട്. എങ്കിലും വീട്ടിലെ ഒരംഗം എങ്കിലും തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനത്തിന് ഇറങ്ങുന്നു എന്നാണു കണക്കുകള് പറയുന്നത്. വരൂ, നമുക്ക് ലോക ടോയ്ലറ്റ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കാം..

ലോക ടോയ്ലറ്റ് ദിനത്തിന്റെ ചരിത്രം :
2001 നവംബർ 19 ന് സിംഗപ്പൂരിലെ ജേക്ക് സിം ആണ് ലോക ടോയ്ലറ്റ് ദിനം സ്ഥാപിച്ചത്. WTO അതായത് വേള്ഡ് ടോയ്ലെറ്റ് ഓര്ഗനൈസേഷന് 2001-ല് ജേക്കിന്റെ ശ്രമഫലത്താല് സ്ഥാപിതമായി. ലോക ജനതയെ ടോയിലെറ്റ് ഉപയോഗിക്കുവാന് നിര്ബന്ധിക്കുക എന്ന മികച്ച ആശയം ആയിരുന്നു ഇത് പിന്നില്. ആ ശ്രമം വിജയം കാണുകയും തുടര്ന്ന് 2013 -ല് ഐക്യരാഷ്ട്രസഭയുടെ ലോക ടോയ്ലറ്റ് ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
ലോക ടോയ്ലറ്റ് ദിനത്തിന്റെ പ്രാധാന്യം :
ശുചിത്വം, സുരക്ഷ, ആരോഗ്യം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ലോക ടോയ്ലറ്റ് ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, സ്ത്രീകള്ക്കെതിരായ ലൈംഗികചൂഷണം വര്ധിക്കുന്നത് കുറയ്ക്കേണ്ടതും ഇതിനോടനുബന്ധിച്ച് ചര്ച്ച ചെയ്യുന്ന കാര്യമാണ്. തുറസ്സായ സ്ഥലങ്ങളില് മലമൂത്രവിസര്ജനം നടത്തുന്നത് അണുബാധയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു.
അണുബാധ തടയാന് ജനങ്ങള് ബോധവാന്മാരാകേണ്ടത് പ്രധാനമാണ്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ശുചിത്വമാണ് സേവനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഗാന്ധി ജയന്തി ദിനത്തില് രാജ്യത്തുടനീളം സ്വച്ഛ് ഭാരത് അഭിയാന് നടത്തുന്നു. ഈ അവസരത്തിൽ രാജ്യത്തുടനീളമുള്ള ജനങ്ങളെ ശുചിത്വത്തെക്കുറിച്ച് ബോധവല്ക്കരിക്കുകയും വ്യത്യസ്ത പരിപാടികള് സംഘടിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
