Latest Updates
-
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ!
ലോക സോഷ്യല്‍ മീഡിയ ദിനം: കുട്ടികളും ചെറുപ്പക്കാരും സുരക്ഷിതരോ, മാനസികാരോഗ്യം പ്രധാനം
ഇന്ന് ലോക സോഷ്യല്‍ മീഡിയ ദിനം, അതായത് ജനുവരി 30-നാണ് എല്ലാ വര്‍ഷവും ലോക സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നത്. ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ല എന്നതാണ് സത്യം. അത്രക്ക് സ്വാധീനം ചെലുത്തുന്നതാണ് സമൂഹ മാധ്യമങ്ങള്‍. അതുകൊണ്ട് തന്നെ അതിന്റെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ക്ലബ്ബ്ഹൗസ് തുടങ്ങി നിരവധി മാധ്യമങ്ങള്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ സുപരിചിതമാണ്. അതുകൊണ്ട് തന്നെ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഒരു അക്കൗണ്ട് പോലും ഇല്ലാത്തവര്‍ വളരെ ചുരുക്കം മാത്രമാണ്.
പണ്ടുണ്ടായിരുന്നവയില് ഓര്‍ക്കൂട്ട് ആയിരുന്നു ഏറ്റവും പ്രശസ്തമായത്. എന്നാല്‍ ഇന്ന് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ നിരവധി ഓപ്ഷനുകള്‍ നമുക്ക് ഒറ്റ ക്ലിക്കില്‍ തന്നെ ലഭ്യമാണ്. എന്നാല്‍ ഓരോരുത്തരും ഉപയോഗിക്കുന്ന രീതി തന്നെയാണ് പലപ്പോഴും ഇതിനെ വ്യത്യസ്തമാക്കുന്നതും ഗുണങ്ങളും ദോഷങ്ങളും നല്‍കുന്നതും. ഒരു ക്ലിക്കിനപ്പുറം എന്തും കൈയ്യകലത്തില്‍ ലഭ്യമാവുമ്പോള്‍ അതിനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നവരും അതല്ലാതെ മോശമായി ഉപയോഗപ്പെടുത്തുന്നവരും നമുക്ക് ചുറ്റും ഉണ്ട്.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കാന്‍
സോഷ്യല്‍ മീഡിയ അഥവാ സമൂഹമാധ്യമം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ബ്ലോഗിംങ്, വ്ളോഗിംങ്, വൈന്‍, സ്നാപ്പ് ചാറ്റ് തുടങ്ങി നിരവധിയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ ഉപയോഗം. ഉപയോഗപ്രദമായ നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ലിങ്ക്ഡ് ഇന്‍ പോലുള്ളവ നമ്മുടെ ജീവിതത്തില്‍ തന്നെ പലപ്പോഴും വന്‍ വഴിത്തിരിവുകള്‍ നല്കുന്ന ഒന്നാണ്.
സമൂഹ മാധ്യനത്തിന്റെ സ്വാധീനം
സമൂഹ മാധ്യമത്തിന്റെ സ്വാധീനം ഇന്നത്തെ ചെറുപ്പക്കാരിലും കുട്ടികളിലുമാണ് ഏറ്റവും കൂടുതല്‍ ചെന്നെത്തുന്നത്. ഇത് ഇന്നത്തെ തലമുറയില്‍ ഉണ്ടാക്കുന്ന സ്വാധീനം എന്നത് ഒരിക്കലും ചെറുതല്ല. വരുമാന മാര്‍ഗ്ഗം കൂടി ലഭിക്കുന്നതിലൂടെ പല സമൂഹമാധ്യമങ്ങളും പലരുടേയും ജോലി കൂടിയായി മാറിയിരിക്കുന്നു. പുതിയ അപ്ഡേറ്റുളെക്കുറിച്ച് അറിയുന്നതിനും നമ്മുടെ അടുത്ത സുഹൃത്ത് ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നറിയുന്നതിന് വരെ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന ഒരു തലമുറയും ഉണ്ടെന്നത് തന്നെയാണ് സത്യം. ദിവസവും ഒരു ഫോട്ടോയെങ്കിലും പോസ്റ്റ് ചെയ്യാതെ പലര്‍ക്കും ഉറക്കം വരില്ല എന്നതാണ് സത്യം. അത്രയധികം സ്വാധീനം ചെലുത്തിക്കഴിഞ്ഞു സോഷ്യല്‍ മീഡിയ നമ്മളില്‍ ഓരോരുത്തരിലും.

സോഷ്യല്‍ മീഡിയ എന്ന പവ്വര്‍
ശരിക്കും സോഷ്യല്‍ മീഡിയ നല്കുന്ന പവ്വര്‍ എന്നത് പലരേയും സ്വാധീനിക്കുന്നതാണ്. കാരണം ഇന്നത്തെ കാലത്ത് തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആശയങ്ങളും തുറന്ന് പറയുന്നതിന് വേണ്ടി പലരും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ തന്നെയാണ്. അത്രയധികം മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയ നമ്മുടെ ജീവിതത്തില്‍ കൊണ്ട് വന്നു എന്ന് തന്നെ പറയാം. മാത്രമല്ല കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ ഒളിച്ച് വെച്ച കഴിവുകള്‍ മുതല്‍ എല്ലാം തുറന്ന് കാണിക്കാന്‍ സോഷ്യല്‍ മീഡിയ അവസരമൊരുക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവയെല്ലാം വരുമാനം കൂടി നല്‍കുന്നതോടെ ജോലി തന്നെയായി മാറി പലര്‍ക്കും സോഷ്യല്‍ മീഡിയ.

കുട്ടികളേയും ചെറുപ്പക്കാരേയും ബാധിക്കുന്നത്
സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് കുട്ടികളേയും ചെറുപ്പക്കാരേയുമാണ്. അത് നല്ല രീതിയിലും മോശം രീതിയിലും സംഭവിക്കുന്നതാണ്. എന്നാല്‍ നമ്മുടെ ഉപയോഗത്തിന് അനുസരിച്ചാണ അതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്ക് അനുഭവപ്പെടുന്നത്. പലപ്പോഴും വളര്‍ന്ന് വരുന്ന തലമുറയുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അല്പം ശ്രദ്ധ നല്‍കണം. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തില്‍ അല്പം നിയന്ത്രണം വരുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സോഷ്യല്‍ മീഡിയ ദിനം ആഘോഷിക്കുമ്പോള്‍
സോഷ്യല്‍ മീഡിയ ദിനം ആഘോഷിക്കപ്പെടുന്നത് 2010 ജൂണ്‍ 30 മുതലാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് ലോകമെമ്പാടും വളരെയധികം പ്രാധാന്യം നല്കുന്നു. സോഷ്യല്‍ മീഡിയയെക്കുറിച്ച് അറിയുന്നതിനും അതിന്റെ സ്വാധീനം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നിങ്ങള്‍ക്ക് ഈ ദിനം കൊണ്ടാടണമെങ്കില്‍ ഒരു ഹാഷ്ടാഗ് തയ്യാറാക്കി ഒരു ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ആഘോഷങ്ങളുടെ ഭാഗമാവാം. എങ്കിലും എന്തിന്റേയും ഉപയോഗം അമിതമാവുമ്പോള്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം.



Click it and Unblock the Notifications
