Latest Updates
-
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം
World Hello Day 2023: ബന്ധങ്ങള് വളരട്ടെ, സമാധാനം പരക്കട്ടെ; ഇന്ന് ലോക ഹലോ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും
ഒരു ലളിതമായ ഹലോ മനോഹരമായ സൗഹൃദത്തിന്റെയോ ബന്ധത്തിന്റെയോ തുടക്കമായിരിക്കും. ചിലപ്പോള് ഒരു ഹലോ ഒരുപാട് പ്രശ്നങ്ങള്ക്കുള്ള പരിഹാരമാവുകയും സമാധാനം നിലനിര്ത്തുവാന് സഹായിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ ഒരു ബന്ധമോ സംസാരമോ ഒരു ഹലോയിൽ ആരംഭിക്കുന്നു, ഈ ലളിതമായ തുടക്കം ചിലപ്പോള് ഒരു ദീര്ഘ ബന്ധത്തിന്റെ ആരംഭം വരെ ആയേക്കാം. ആശയവിനിമയത്തിന്റെ ആവശ്യകത ലോകത്തിലെ എല്ലാത്തരം ബന്ധങ്ങളുടെയം അടിസ്ഥാനമാണ്.
ആളുകളെ അഭിവാദ്യം ചെയ്യുന്നതും ലളിതമായ ഒരു ഹലോ ഉപയോഗിച്ച് സംഭാഷണം ആരംഭിക്കുന്നതും ഒരുപാട് അപരിചിതരുടെ ഇടയില് പോലും നമുക്ക് ഊഷ്മളമായ ബന്ധം തുടരുന്നതിന് സഹായകരമാകുന്നു. വേള്ഡ് ഹലോ ദിനത്തിന്റെ തുടക്കം രസകരമായ ഒരു കഥയാണ് - ആശയവിനിമയത്തിന്റെ ശക്തിയും ലോകത്തിൽ സമാധാനം കൊണ്ടുവരുന്നതിന് അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു.

തീയതി :
എല്ലാ വർഷവും നവംബര് 21 നാണ് വേള്ഡ് ഹലോ ദിനം ആഘോഷിക്കുന്നത്. ഈ വര്ഷം ചൊവ്വാഴ്ചയാണ് ലോക ഹലോ ദിനം.
ചരിത്രം :
1970-കളിൽ ഈജിപ്തും ഇസ്രായേലും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായി. യോം കിപ്പൂര് യുദ്ധത്തിൽ ആയിരക്കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ചില സൈനികരെ ക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. യോം കിപ്പൂര് യുദ്ധത്തോടുള്ള പ്രതികരണമെന്ന നിലയിൽ, 1973-ല്, അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയും പിഎച്ച്.ഡി. ഹോള്ഡറുമായ ബ്രയാന് മക്കോർമാക്കും, ഹാർവാർഡിലെ ബിരുദധാരിയായ മൈക്കൽ മക്കോർമക്കും 'വേള്ഡ് ഹലോ ഡേ' (World Hello Day) എന്ന ആശയം അവതരിപ്പിച്ചു. ഒരു സംഭാഷണത്തിന്റെ തുടക്കം ലോകത്ത് സമാധാനവും വിവേകവും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപകരണമാണെന്ന് അവര് അഭിപ്രായപ്പെടുന്നു. അതിനുശേഷം, ലോകമെമ്പാടും ഈ ദിനം ദിനം ആഘോഷിക്കുന്നു.
പ്രാധാന്യവും ആഘോഷവും :
ഈ ദിവസം, ആളുകള് ഒത്തുചേരുകയും ഒരു ഹലോ ഉപയോഗിച്ച് സംഭാഷണങ്ങള് ആരംഭിക്കുകയും ചെയ്യുന്നു. വേള്ഡ് ഹലോ ദിനം ആഘോഷിക്കാനായി നാം ഇതുവരെ സംസരിചിട്ടോ പരിചയപ്പെട്ടിട്ടോ ഇല്ലാത്ത പത്ത് ആളുകളോട് ഹലോ പറയണം. സംഭാഷണങ്ങൾക്ക് ഒരു സൗഹൃദം ആരംഭിക്കാൻ കഴിയുകയും നിലവിലുള്ള ബന്ധങ്ങളിലെ വിടവുകലള് കുറയ്ക്കുകയും ചെയ്യും. വര്ഷങ്ങളായി പിണങ്ങിപ്പോയ സൗഹൃദങ്ങളും ബന്ധങ്ങളും കൂട്ടിചേര്ക്കുവാനും അവരുമായി ബന്ധം മെച്ചപ്പെടുത്തുകയുംചെയ്യുവാനും ഈ ദിവസം പ്രയോജനപ്പെടുത്താം. അതിനൊപ്പം ഈ കാര്യം മറക്കരുത്, സംഭാഷണം ലളിതമായ ഹലോയില് തുടങ്ങാം.



Click it and Unblock the Notifications
