World Emoji Day 2024: വാക്കുകള്‍ തിരയേണ്ട, മനസ്സിലുള്ളത് പറയുന്ന ടെക് ഭാഷ

World Emoji Day 2024: ഇന്ന് ലോക ഇമോജി ദിനം, എല്ലാ വര്‍ഷവും ജൂലൈ 17-നാണ് ലോക ഇമോജി ദിനം ആഘോഷിക്കപ്പെടുന്നത്. പലപ്പോഴും നമ്മുടെ ദൈനംദിന ആശയവിനിമയത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട് ഇന്നത്തെ കാലത്ത് ഇമോജികള്‍. ഒരിക്കലും ഒഴിവാക്കാനാവാത്ത അല്ലെങ്കില്‍ അവിഭാജ്യ ഘടകമാണ് നമ്മുടെ സംഭാഷണങ്ങളില്‍ ഇമോജികള്‍. നമ്മുടെ മനസ്സിലെന്താണ്, എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഒരൊറ്റ ഇമോജിയിലൂടെ സാധിക്കുന്നു.

ഇമോജികള്‍ കാണാന്‍ നല്ല രസമാണെങ്കിലും പലപ്പോഴും അതിന്റെ വികാരങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഇമോജികള്‍. ഡിജിറ്റല്‍ ഐക്കണുകള്‍ എന്ന് തന്നെ നമുക്ക് ഇവയെ വിളിക്കാവുന്നതാണ്. നമ്മുടെ വികാരങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് എന്നതില്‍ ഒരു തര്‍ക്കവും ഇല്ല എന്നതാണ് സത്യവും. കൂടുതല്‍ ഇമോജി വിശേഷങ്ങള്‍ അറിയാം.

World Emoji Day 2024

ലോക ഇമോജി ദിനത്തിന്റെ ചരിത്രം
ആദ്യത്തെ ലോക ഇമോജി ദിനം 2014-ല്‍ ആണ് ആദ്യമായി ആഘോഷിക്കുന്നത്. ജൂലൈ 17-നാണ് ഇമോജി ദിനം ആഘോഷിച്ച് വരുന്നത്. ഇമോജി പീഡിയയുടെ സ്ഥാപകനായ ജെറമി ബര്‍ഗാണ് ഈ ദിനത്തെ ആദ്യമായി ലോക ഇമോജി ദിനമായി പ്രഖ്യാപിച്ചത്. നമ്മുടെ മനസ്സില്‍ ഉള്ള വികാരങ്ങളെ ലോകത്തിന് മുന്നില്‍ ഞൊടിയിടക്കുള്ളില്‍ തുറന്ന് കാണിക്കുന്നതില്‍ ഇമോജി വഹിക്കുന്ന പങ്ക് നിസ്സാരമല്ല എന്നതാണ് സത്യം.

ഇമോജികളുടെ പ്രാധാന്യം
നീണ്ട വാക്കുകളില്‍ പറയേണ്ട പല കാര്യങ്ങളും ഒരു ചിഹ്നത്തില്‍ ഒതുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അക്കാര്യത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒരു മാറ്റമാണ് ഇമോജികള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. നമുക്ക് ഒരാളോട് ഇഷ്ടം തോന്നിയാല്‍ ദേഷ്യം തോന്നിയാല്‍ പുച്ഛം തോന്നിയാല്‍ എന്തിനധികം രണ്ടടി കൊടുക്കണമെങ്കില്‍ പോലും അതെല്ലാം ഈ കുഞ്ഞ് ഇമോജിയില്‍ ഉണ്ട് എന്നതാണ്. അതുതന്നെയാണ് ഇതിനെ ഇത്രത്തോളം പ്രധാനപ്പെട്ടതാക്കുന്നതും. വാക്കുകളേക്കാള്‍ ശക്തമായ വികാരം സൃഷ്ടിക്കുന്നതിന് ഇമോജികള്‍ക്ക് സാധിക്കും എന്നതില്‍ സംശയം വേണ്ട.

ജനപ്രിയം ഇവയെല്ലാം
ഇന്നത്തെ കാലത്ത് ജനപ്രിയമായ പല ഇമോജികളും ഉണ്ട്. സ്ഥിരമായി നമ്മളെല്ലാവരും മിനിറ്റുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്ന ഇത്തരം ഇമോജികള്‍ ഏതൊക്കെയെന്നത് നമുക്ക് നോക്കാം. പലപ്പോഴും നമ്മുടെ തന്നെ മനസ്സിലൂടെ ഈ ലേഖനം വായിക്കുമ്പോള്‍ ഒരു ഇമോജി കടന്ന് പോയിരിക്കാം. ആഗോള തലത്തില്‍ ഏറ്റവും ജനപ്രിയമായി ഉപയോഗിക്കുന്ന ചില ഇമോജികള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചില ഇമോജികള്‍ കമന്റിലൂടെ അറിയിക്കാം.

സന്തോഷത്തിന്റെ കണ്ണുനീര്‍ നിറഞ്ഞ മുഖം:
നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഒരു ഇമോജിയായിരിക്കും ഇത്. കാരണം ഇത് നിങ്ങളുടെ സന്തോഷത്തേയും ചിരിയേയും പ്രതിനിധീകരിക്കുന്നു. അത് മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇമോജികളില്‍ ഒന്നുമാണ് ഈ ഡിജിറ്റല്‍ ഐക്കണ്‍. അതിവൈകാരികമായ സന്തോഷവും സ്‌നേഹവും തോന്നുമ്പോഴാണ് പലരും ഈ ഇമോജികള്‍ ഉപയോഗിക്കുന്നത്.

റെഡ് ഹാര്‍ട്ട്:
പ്രണയത്തെയും വാത്സല്യത്തെയും ആണ് ഇത് ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഹാര്‍ട്ട് അതിതീവ്ര പ്രണയത്തിന്റെ പ്രതിഫലനമാണ്. ആഴത്തിലുള്ള ബന്ധത്തേയും നിങ്ങളുടെ മനസ്സിലുള്ള പ്രണയ വികാരത്തേയുമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ വെറുതേ ഈ ഇമോജി അയക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നതും നല്ലതാണ്.

ഹാര്‍ട്ട് കണ്ണുകളുള്ള പുഞ്ചിരിക്കുന്ന മുഖം:
ഹാര്‍ട്ട് കണ്ണുകളുള്ള പുഞ്ചിരിക്കുന്ന മുഖം പലപ്പോഴും പലരും സ്‌നേഹത്തേയും അനുരാഗത്തയും ആരാധനയേയും സൂചിപ്പിക്കുന്നതാണ്. ഇത് ഉപയോഗിക്കുന്നവര്‍ അത്രയധികം സ്‌നേഹത്തോടേയും സന്തോഷത്തോടേയും സമാധാനത്തോടേയും നിലനില്‍ക്കുന്നവരായിരിക്കും. ഹാര്‍ട്ട് കണ്ണുകളുള്ള പുഞ്ചിരിക്കുന്ന മുഖം പലപ്പോഴും നിങ്ങള്‍ക്ക് ലഭിക്കുന്നത് വരെ നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിക്കുന്നു എന്നതാണ് സത്യം.

അപേക്ഷിക്കുന്ന മുഖം:
പലപ്പോഴും അപേക്ഷിക്കുന്ന മുഖമുള്ള ഇമോജികള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ? എന്നാല്‍ അത് യാചനയുടേയോ അല്ലെങ്കില്‍ നമ്മുടെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്നതിനോ ആണ് സൂചിപ്പിക്കുന്നത്. വളരെയധികം ജനപ്രീതി നേടിയ ഇമോജിയാണ് എന്നത് തന്നെയാണ് ഈ ഇമോജിയുടെ പ്രത്യേകതയും. പലരും തെറ്റ് ചെയ്താല്‍ അതിനെ പ്രതിരോധിക്കുന്നതിനും ഈ ഇമോജി ഉപയോഗിക്കുന്നു.

കൈകൂപ്പുന്ന ഇമോജി:
കൈകൂപ്പുന്ന ഇമോജി സൂചിപ്പിക്കുന്നത് നിങ്ങള്‍ക്കുള്ള പ്രത്യുപകാരത്തേയോ അല്ലെങ്കില്‍ പ്രാര്‍ത്ഥനയേയോ എല്ലാം സൂചിപ്പിക്കുന്നു. പ്രതീക്ഷിക്കുന്നത് ലഭിക്കുന്ന അവസ്ഥയെയാണ് പലപ്പോഴും അതിന് പ്രത്യുപകാരം എന്ന നിലക്കാണ് ഈ കൈകൂപ്പുന്ന ഇമോജി ഉപയോഗിക്കുന്നത്.

അവ്യക്തമായ ഇമോജി
അവ്യക്തമായ ചില ഇമോജികളും ഉണ്ട്. നല്ലൊരു ശതമാനവും സാര്‍വ്വത്രികമായി മനസ്സിലാവുന്ന അര്‍ത്ഥങ്ങളുള്ളതാണെങ്കില്‍ ചിലത് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കാത്തതായിരിക്കും. ഒരു ഇമോജി അതിന്റെ ഉദ്ദേശിച്ച അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സന്ദര്‍ഭം കൂടി പരിഗണിക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തില്‍ ആശയവിനിമയത്തിന്റെ മൂലക്കല്ലായി മാറിയ ഡിജിറ്റല്‍ ഐക്കണുകള്‍ ഇന്നത്തെ കാലത്ത് ഏതൊരാളിലും അനിവാര്യമായതായി മാറുന്നു. ലോക ഇമോജി ദിനാശംസകള്‍!

Story first published: Wednesday, July 17, 2024, 10:01 [IST]
X
Desktop Bottom Promotion