Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
World Earth Day 2025: ലോക ഭൗമദിനം, ഭൂമിയെ സ്നേഹിക്കാം, ചേര്‍ത്ത് നിര്‍ത്താം ഫലം നല്‍കും
World Earth Day 2025: എല്ലാ വര്‍ഷവും ഏപ്രില്‍ 22-നാണ് ലോകഭൗമദിനം ആചരിക്കപ്പെടുന്നത്. ഈ ദിനത്തില്‍ പരിസ്ഥിതിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്നതിനെക്കുറിച്ചാണ് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. ഭൂമിയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും ഘടനാപരമായും പ്രകൃതിദത്തമായും ഭൂമിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. അത് മാത്രമല്ല ആഗോള താപനം, മലിനീകരണം, മറ്റ് പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചും ഈ ദിനത്തില്‍ ചെയ്യപ്പെടേണ്ടതാണ്.
മനുഷ്യന്റെ ചിന്തകളില്‍ എപ്പോഴും അവനവന് വേണ്ടി എന്നത് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. പലപ്പോഴും നാളയെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോവുക എന്നതാണ് പലരും ചെയ്യുന്ന കാര്യം. പലപ്പോഴും ഭൂമിയിലെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും നാളയെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത് ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തന്നെ ഇല്ലാതാക്കുന്നു. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.

തുടക്കം അമേരിക്കയില്‍ നിന്ന്
ലോക ഭൗമദിനം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത് അമേരിക്കയില്‍ നിന്നാണ്. 1970 ഏപ്രില്‍ 22 മുതലാണ് ഇത്തരത്തില്‍ ഒരു പ്രത്യേക ദിനം ആഘോഷിക്കപ്പെടുന്നത്. പലപ്പോഴും പരിസ്ഥിതിയെ അവഗണിക്കുന്നു എന്നതോന്നലില്‍ നിന്നാണ് ഇത്തരം ഒരു ആഘോഷം സംഘടിപ്പിക്കപ്പെട്ടത്. വരാനിരിക്കുന്ന നാളുകളിലെ അപകടത്തെ മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തില്‍ ഒരു ദിനത്തിന് ഒരു കൂട്ടം ആളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഇതൊരു പ്രതിഷേധമായി മാറിയതോടെ ലോകം മുഴുവന്‍ ഈ ദിനത്തിന് പ്രാധാന്യം നല്കിതുടങ്ങി.
മഹത് വചനങ്ങള്‍
കേള്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ഭൂമിയുടെ സംഗീതം കേള്‍ക്കാം - ഷേക്സ്പിയര്
കിണറുകള്‍ വറ്റിത്തുടങ്ങുമ്പോള്‍ നാം ജലത്തിന്റെ വില അറിയും - ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്
ഓരോ മരവും നട്ടു പിടിപ്പിക്കുന്നവര്‍ തന്നെ പോലെ തന്നെ മറ്റുള്ളവരേയും സ്നേഹിക്കുന്നു - തോമസ് മുള്ളര്‍
നമുക്കെല്ലാവര്‍ക്കും പൊതുവായി ആകെയുള്ളത് ഭൂമി മാത്രമാണ്- വെല്‍ഡല്‍ ബെറി
മുദ്രാവാക്യങ്ങള്‍
ഭൂമിയെ രക്ഷിക്കാന്‍ നാളെക്കായി കാത്തിരിക്കരുത് , അത് ഇന്ന് തന്നെ ചെയ്യണം. കാരണം ഇന്നത്തെ ഓരോ പ്രവൃത്തിയും ഒരു മാറ്റമുണ്ടാക്കുന്നതിലേക്ക് എത്തുന്നു.'
'ഭൂമിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പല്ല, നാമെല്ലാവരും പങ്കിടേണ്ട ഒരു വലിയ ഉത്തരവാദിത്തമാണ്.'
'ഭൂമി നമ്മുടെ പൂര്‍വ്വികരില്‍ നിന്ന് പാരമ്പര്യമായി നമുക്ക് ലഭിച്ചതല്ല, മറിച്ച് നമ്മുടെ കുട്ടികളില്‍ നിന്ന് കടമെടുത്തതാണ്. അതുകൊണ്ട് തന്നെ നാളേക്കും അത് സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്'
'ആരോഗ്യമുള്ള ഒരു ഭൂമി എന്ന് പറയുന്നത് തന്നെ നല്ല മനസ്സോടെയുള്ള ഒരു ജീവിതത്തോടെയാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക എന്നതാണ് നമ്മുടെ കടമ'
'ഒരു മരം നടുക, പ്ലാസ്റ്റിക് വേണ്ട എന്ന് പറയുക തുടങ്ങിയ ചെറിയ ചുവടുകള്‍ ഇന്ന് തന്നെ ആരംഭിക്കണം, അത് നാളേക്ക് വേണ്ടിയുള്ള മികച്ച ചുവടാണ്.
'ഭൗമദിനം വെറുമൊരു ദിവസമല്ല - നമ്മുടെ ഗ്രഹത്തിനായി എല്ലാ ദിവസവും നമ്മള് എന്തുചെയ്യണമെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് എന്നതിന്റെ സൂചനയാണ്'
'ലൈറ്റുകള്‍ അണയ്ക്കുക, വാഹനമോടിക്കുന്നതിന് പകരം നടക്കുക, പ്രകൃതിയെ പരിപാലിക്കുക - ഭൂമി ഓരോ ദിവസവും നിങ്ങളോട് നന്ദി പറയും
'നമ്മുടെ ഭൂമിയോട് ദയ കാണിച്ചുകൊണ്ട് ഭൗമദിനം ആഘോഷിക്കുക - നമുക്കുള്ള ഒരേയൊരു വൃക്ഷവും സുരക്ഷിതത്വവുമാണ് നമ്മുടെ ഭൂമി'
'സംരക്ഷിച്ച ഓരോ തുള്ളിയും, നട്ടുപിടിപ്പിച്ച ഓരോ മരവും, ഒഴിവാക്കിയ ഓരോ പ്ലാസ്റ്റിക്കും നാളെ നമ്മളോട് നന്ദി പറയും'
'ഇന്ന് നമ്മള് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നാളെ ഭാവി പച്ചപ്പുള്ളതായിരിക്കും - വൃത്തിയുള്ളതും സുരക്ഷിതവുമായ ഒരു ഭൂമിക്കായി നമുക്ക് ഒന്നു ചേരാം.



Click it and Unblock the Notifications
