Latest Updates
-
ജൂലൈ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; സാമ്പത്തിക നേട്ടവും കരിയർ വിജയവും നിങ്ങളെ തേടിയെത്തും -
ജൂലൈ 6 നക്ഷത്രഫലം: പുതിയ വാരത്തിൽ ഈ നക്ഷത്രക്കാർക്ക് ഭാഗ്യദിനം, അശ്വതി മുതൽ രേവതി വരെ അറിയാം -
ഭാഗ്യദിനം ഈ രാശിക്കാർക്ക്: ഞായറാഴ്ചത്തെ സമ്പൂർണ്ണ രാശിഫലവും മുഹൂർത്തങ്ങളും അറിയാം -
ഫിഫ പ്രീ-ക്വാർട്ടർ ആവേശം: രാത്രി കളി കാണുമ്പോൾ ആരോഗ്യം കാക്കാൻ ഈ ലഘുഭക്ഷണങ്ങൾ പരീക്ഷിക്കൂ! -
മഴയത്തും മടിയില്ലാതെ വിക്കി കൗശൽ; 12 മിനിറ്റിൽ കൊഴുപ്പ് കളയാൻ ഈ വർക്കൗട്ട് മതി! -
ഒഡീഷയിലും ബംഗാളിലും അതിശക്തമായ മഴ; റെഡ് അലർട്ടിനൊപ്പം മഴക്കാലത്തെ ആരോഗ്യ സംരക്ഷണത്തിന് ഈ ടിപ്സ് ശ്രദ്ധിക്കൂ -
മഴക്കാലത്ത് വയറിന് അസുഖം വരാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ; വീട്ടിൽ തന്നെ ഒആർഎസ് തയ്യാറാക്കാം -
മുംബൈ റെഡ് അലർട്ട്: എലിപ്പനി തടയാൻ പുരുഷന്മാർ ഈ മുൻകരുതലുകൾ എടുക്കണം -
ആമസോൺ പ്രൈം ഡേ: ആരോഗ്യ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത്, ശ്രദ്ധിക്കുക! -
ലോക ചോക്ലേറ്റ് ദിനം: വണ്ണം കൂടുമെന്ന പേടിയില്ലാതെ ചോക്ലേറ്റ് ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലോക എയ്ഡ്സ് ദിനം 2025: പുതിയ രോഗബാധ ഇല്ലാതാക്കുക ലക്ഷ്യം, ഒന്നില്‍ നിന്ന് പൂജ്യത്തിലേക്ക്
ഇന്ന് ലോക എയ്ഡ്സ് ദിനം, ഇന്നത്തെ ദിവസം മാത്രമല്ല ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും വരും വര്‍ഷവും എല്ലാം എയ്ഡ്സ് എന്ന മഹാമാരി ഇല്ലാതാക്കുകയാണ് ലോക ലക്ഷ്യം. 2025-ല്‍ എയ്ഡ്്സ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒന്നില്‍ നിന്നും പൂജ്യത്തിലേക്ക് എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 2030-ഓടെ പുതിയ എച്ച് ഐ വി അണുബാധകള്‍ ഇല്ലാതാക്കുകയാണ് യു എന്‍ ലക്ഷ്യം. അതുകൊണ്ട് തന്നെ ഓരോ ഡിസംബര്‍ 1 ഉം ഓരോ പ്രതീക്ഷകളെയാണ് സൂചിപ്പിക്കുന്നതും. എയ്ഡ്സിനെക്കുറിച്ച് അവബോധം പ്രകടിപ്പിക്കുന്നതിനും രോഗബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനും വേണ്ടിയുള്ള ദിനമാണ് എയ്ഡ്സ്.
ലോക എയ്ഡ്സ് ദിനത്തിന്റെ ആഗോളപ്രമേയം എന്നത് 'തടസ്സങ്ങളെ മറികടക്കുക രോഗികളോടുള്ള പ്രതികരണം മാറ്റുക' എന്നതാണ്. രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന അപമാനത്തിന്റെ പൊതുബോധത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്. രോഗികളോടുള്ള പിന്തുണയുടെ ഭാഗമായാണ് റെഡ് റിബ്ബണ്‍ എന്ന ആശയം 1991- മുതല്‍ ആവിഷ്കരിച്ചത്. ഇത് രോഗികളില്‍ ധൈര്യം, സ്നേഹം, ജീവിക്കാനുള്ള അഭിനിവേശം എന്നിവയെ കൂടിയാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

രോഗത്തിന്റെ തുടക്കം
1981-ലാണ് ആദ്യമായി എച്ച് ഐ വി രോഗം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതാകട്ടെ അമേരിക്കയില്‍ സ്വവര്‍ഗാനുരാഗികളായ അഞ്ച് പുരുഷന്മാരിലായിരുന്നു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. ഇവരില്‍ രോഗപ്രതിരോധ ശേഷി ഗുരുതരമായ രീതിയില്‍ കുറഞ്ഞതിന്റെ ഫലമായാണ് രോഗാവസ്ഥ കണ്ടെത്തിയത്. എന്നാല്‍ നിലവില്‍ ലോകത്ത് ഏകദേശം 41 ദശലക്ഷം ആളുകളിലാണ് രോഗാവസ്ഥയുള്ളത് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പറയുന്നത്.
എന്തുകൊണ്ട് ഡിസംബര്‍ 1
എയ്ഡ്സിനെക്കുറിച്ചുള്ള ബോധവത്കരണം തന്നെയാണ് ഡിസംബര്‍ 1 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ തടസ്സങ്ങളേയും മറികടക്കുക, എയ്ഡ്സ് പ്രതികരണത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് 2030 ആവുമ്പോഴേക്ക് എയ്ഡ്സ് രോഗത്തെ ലോകത്ത് നിന്ന് തുടച്ച് നീക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. എന്നാല്‍ ഇന്നും എയ്ഡ്സിനെക്കുറിച്ച് പല മിഥ്യാധാരണകളും നിലനില്ക്കുന്നു. അവയെ തുടച്ച് മാറ്റുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യം.

എച്ച് ഐ വിയും എയ്ഡ്സും ഒന്നാണോ?
എച്ച് ഐ വിയും എയ്ഡ്സും ഒന്നാണ് എന്നത് പലരിലും സംശയമുണര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ എച്ച് ഐ വി എന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ആക്രമിക്കുകയും അതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്ന അവസ്ഥയാണ്. പലപ്പോഴും ശരീരത്തിന് ഗുരുതരമായ അണുബാധകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ഇത് വഴി ചെയ്യുന്നത്. എന്നാല്‍ രോഗാവസ്ഥയെ ചികിത്സിക്കാതിരിക്കുമ്പോള് അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയാണ് എയ്ഡ്സ്.
എയ്ഡ്സ് പകരുന്ന മാര്‍ഗ്ഗം ഇതാണ്
എയ്ഡ്സ് പകരുന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. എയ്ഡ്സ് രോഗികളെ തൊടുന്നതോ അല്ലെങ്കില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചത് മൂലമോ ഒരിക്കലും രോഗാവസ്ഥ മറ്റൊരാളിലേക്ക് പടരുകയില്ല. എന്നാല്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടേയോ അല്ലെങ്കില്‍ ലഹരി മരുന്ന് കുത്തിവെപ്പിലൂടേയോ എച്ച് ഐ വി ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ പ്രസവ സമയത്തോ എല്ലാം രോഗാവസ്ഥ പകരുന്നതാണ്.
ലക്ഷണങ്ങള്‍ നിസ്സാരമല്ല
രോഗാവസ്ഥയെ പലപ്പോഴും വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കണം എന്നില്ല. പലപ്പോഴും പൂര്‍ണ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തില്‍ എയ്ഡ്സ് ഉണ്ടെങ്കിലും അത് ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കുകയില്ല. 10-12 വര്‍ഷത്തോളം ആരോഗ്യവാനായി തന്നെ ഇവര്‍ക്ക് തുടരാന്‍ സാധിക്കുന്നു. കാലക്രമേണ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും രോഗാവസ്ഥ മൂര്‍ച്ഛിച്ച് മരണത്തിലേക്ക് എത്തുകയും ചെയ്യുന്നു. പെട്ടെന്ന് ശരീരഭാരം കുറയുക, കഴുത്ത്, കക്ഷം, തുട എന്നിവിടങ്ങളില്‍ ഉള്ള ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കുകയും പിന്നീട് പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാവുകയും ഓര്‍മ്മക്കുറവും സംഭവിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications