Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ലോക രഹസ്യം പുറത്ത്, നൂറ്റാണ്ടുകള്‍ നീളുന്ന ശാപം, ടൈറ്റാനിക്ക് മുക്കിയത് മമ്മി, ദുരന്തങ്ങള്‍ അവസാനിച്ചിട്ടില്ല
ലോക ചരിത്രത്തില്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ പല ചരിത്രസംഭവങ്ങളും നടന്നിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം ഉള്‍പ്പടെ ലോകത്തെ ഞെട്ടിച്ച പല സംഭവങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ചിലതെല്ലാം ചരിത്രത്തില്‍ മാഞ്ഞു പോയിട്ടുമുണ്ട്. ആഢംബര കപ്പലായ ടൈറ്റാനിക് മുങ്ങിയതുള്പ്പടെയുള്ള കാര്യങ്ങളെ ഇത്തരത്തില്‍ ചരിത്രവുമായി ചേര്‍ത്ത് വായിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ചില ദൗര്‍ഭാഗ്യങ്ങളും ശാപവും വിശ്വാസവും ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. ഇന്നും ലോകത്തിന്റെ പല ഭാഗത്തും ഇത്തരം വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ നിരവധിയാണ്.
ചില വസ്തുക്കളാണ് ഇത്തരം ദൗര്‍ഭാഗ്യത്തിലേക്ക് എത്തുന്നത് എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. ഇന്നത്തെ കാലത്ത് വരെ ഇത്തരം ദൗര്ഭാഗ്യങ്ങളേയും ശാപങ്ങളേയും മുറുകെപ്പിടിച്ച് ജീവിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു എന്നതാണ് സത്യം. ഇത്തരത്തില്‍ ചരിത്രത്തിലെ ചില പ്രധാന ദുരന്തങ്ങളെ വിശ്വാസവുമായി ചേര്‍ത്ത് വായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ടൈറ്റാനിക്കിന്റെ തകര്‍ച്ച
ദൗര്‍ഭാഗ്യത്തിന്റെ ആദ്യത്തെ ലിസ്റ്റില്‍ വരുന്നതാണ് ടൈറ്റാനിക് എന്ന ആഢംബര കപ്പല്‍. കാരണം ആദ്യത്തെ യാത്രയില്‍ തന്നെ എന്നന്നേക്കുമായി തകര്‍ന്ന് കടലിനടിയിലേക്ക് പോയ ടൈറ്റാനിക് എന്ന കപ്പലിന്റെ തകര്‍ച്ചക്ക് പുറകില്‍ മമ്മിയാണ് എന്നൊരു വിശ്വാസം പലപ്പോഴും നിലനിന്നിരുന്നു. മമ്മി എന്ന് തന്നെ ദൗര്‍ഭാഗ്യമായാണ് കണക്കാക്കുന്നത്. ഈ മമ്മി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുന്നത് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലായതിനാല് ഇതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങള്‍ നിലനില്ക്കുന്നു.
മമ്മിയുടെ ദൗര്‍ഭാഗ്യം
നിരവധി കഥകള്‍ ഈ മമ്മിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടനിലെ ധനിക കുടുംബത്തിലെ ഒരു സ്ത്രീ ഈ മമ്മി സ്വന്തമാക്കുകയും എന്നാല്‍ അപ്രതീക്ഷിതമായി നടത്തിയ പാര്‍ട്ടിക്കിടയില്‍ അബദ്ധത്തില്‍ തോക്ക് പൊട്ടി പാര്‍ട്ടിയില്‍ പങ്കെടുത്ത വ്യക്തിയുടെ കൈകള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയുണ്ടായി. അത് മാത്രമല്ല പാര്‍ട്ടിയില്‍ പങ്കെടുത്ത വ്യക്തികളില്‍ ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അവിചാരിതമായി മരണമടഞ്ഞത് മമ്മിയുടെ കുപ്രസിദ്ധി വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞില്ല കഥകള്‍
ഇത് കൂടാതെ ഈ മമ്മി കണ്ടെത്തുന്നതില്‍ പങ്കെടുത്ത ഗവേഷകന് പിന്നീട് കെയ്റോയിലേക്ക് തിരിച്ച് പോയപ്പോഴേക്കും ദരിദ്രനായി മാറി എന്നും ഒരു ചരിത്രം ഉണ്ട്. അതുപോലെ തന്നെ ആഢംബര കപ്പലായ ടൈറ്റാനിക് മുങ്ങിയതും മമ്മിയുടെ സാന്നിധ്യം മൂലമാണ് എന്ന് വിശ്വസിക്കുന്നവരും നിരവധിയുണ്ട്. ടൈറ്റാനികില്‍ ഈ മമ്മിയുണ്ടായിരുന്നത് കൊണ്ടാണ് നിര്‍ഭാഗ്യവശാല്‍ ടൈറ്റാനിക് മുങ്ങിയത് എന്ന് വിശ്വസിക്കുന്ന ഒരു ചരിത്രം ലോകത്ത് പല ഭാഗങ്ങളിലും ഇന്നും ഉണ്ട്.
ഹോപ്പ് ഡയമണ്ട്
രത്നത്തിന്റെ പേരിലും നിരവധി കഥകള്‍ നിലനില്‍ക്കുന്നുണ്ട്. കുപ്രസിദ്ധിയിലാണ് ഈ രത്നത്തെ ചരിത്രം ഓര്‍ക്കുന്നത്. ക്ഷേത്രത്തില്‍ വെച്ചിരുന്ന രത്നം അത് പൂജാരി മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന് വധശിക്ഷ നല്കി എന്നാണ് ചരിത്രം. എന്നാല്‍ പിന്നീട് ഈ രത്നം സ്വന്തമാക്കിയ ടാവെര്‍നീര്‍ എന്ന വ്യവസായി രോഗബാധിതനായി മരണപ്പെടുകയായിരുന്നു. എന്നാല്‍ ഇതെല്ലാം രത്നത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ആളുകള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിവിട്ട കഥകളാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഇന്നും ചെറിയൊരു ശതമാനം ആളുകളെങ്കിലും വിശ്വസിക്കുന്നു.
രണ്ടാം ലോകമഹായുദ്ധം
രണ്ടാം ലോകമഹായുദ്ധത്തിന് ചരിത്രത്തിലുള്ള സ്ഥാനം നിസ്സാരമല്ലെന്ന് നമുക്കറിയാം. തുത്തന്‍ഖാമന്റെ ശവകുടീരവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പറയുന്നത്. 1922-ല്‍ തുത്തന്‍ഖാമന്റെ കല്ലറ തുറന്ന സമയം ഒരു കുഴല്‍ കിട്ടിയിരുന്നെന്നും ഇത് 1939-ലാണ് ഇത് ആദ്യമായി വിളികദ്കുന്നതും. എന്നാല്‍ അതിന് ശേഷം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ഇത് കുഴല്‍ വിളിച്ചതിന്റെ ഫലമായാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്നും ഉണ്ട്. ഈജിപ്ത് വിപ്ലവത്തിന് കാരണവും ഇതേ കുഴല്‍ വിളിയാണെന്ന് ആരോപിക്കുന്നവരും നിസ്സാരമല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications