Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
ആത്മവിശ്വാസം, ധൈര്യം, ധനം, വിജയം: ഒന്നൊഴിയാതെ വന്നു ചേരുന്നവര്‍, ജനിച്ച ദിനം ഈ 3 തീയ്യതിയിലൊന്നാണോ?
Women's day 2025: ഇന്ന് ലോക വനിതാ ദിനം, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതിനെ അല്പം ജ്യോതിഷപരമായി പറയുകയാണെങ്കില്‍ ചില കാര്യങ്ങളില്‍ അല്പം കൂടുതല്‍ പ്രാധാന്യം ചില സ്ത്രീകള്‍ക്ക് ലഭിക്കുന്നു. കാരണം സംഖ്യാശാസ്ത്രപ്രകാരം ജനനത്തീയ്യതി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സംഖ്യാശാസ്ത്രപ്രകാരം ചില സംഖ്യകള്‍ നോക്കി നമുക്ക് പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസവും, ധൈര്യവും, വിജയവും ധനവും എല്ലാം തേടി എത്തുന്ന ചില സ്ത്രീകളുണ്ട്.
ഇവരെ ഒരിക്കലും ഒരു കാര്യത്തിലും തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല ആത്മവിശ്വാസത്തോടെ മുന്നേറുകയും ചെയ്യാവുന്നതാണ്. ഇന്ന് മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ആത്മവിശ്വാസവും സന്തോഷവും സമാധാനവും എല്ലാം ഈ സ്ത്രീകളില്‍ ഒന്നൊഴിയാതെ വന്നു ചേരുന്നു. ജന്മദിനത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കൊക്കെയാണ് ഈ ഗുണങ്ങള്‍ എന്ന് നോക്കാം.

നമ്പര്‍ 1
നിങ്ങള്‍ മാസത്തിലെ 1, 10, 19 അല്ലെങ്കില്‍ 28 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് ജന്മസംഖ്യ എന്നത് 1 ആണ്. അത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ ഏത് കാര്യത്തിലും ഒന്നാമത് തന്നെയായിരിക്കും എന്നതാണ്. മാത്രമല്ല ഏത് സാഹചര്യത്തേയും നേരിടാന്‍ ഇവര്‍ തയ്യാറായിരിക്കും. അതിനുള്ള ധൈര്യം ഇവര്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ എത്ര വലിയ പ്രശ്നത്തേയും ഇവര്‍ ധൈര്യപൂര്‍വ്വം നേരിടുന്നു.അത് മാത്രമല്ല ഇവരുടെ വ്യക്തിത്വവും മറ്റുള്ളവരില്‍ നിന്ന് മികച്ചതായിരിക്കും. പലപ്പോഴും ദൃഢനിശ്ചയത്തോടെ ഇവര്‍ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നു. മാത്രമല്ല ലക്ഷ്യങ്ങളെല്ലാം തന്നെ നേടി എടുക്കുന്നു. ലക്ഷ്യങ്ങളെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായ രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. മാത്രമല്ല ജീവിത പങ്കാളിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ഏത് കാര്യത്തിലും ഇവര്‍ക്കുണ്ടാവുന്നു. സന്തോഷകരമായ കുടുംബ ജീവിതമായിരിക്കും ഇവരുടേത്. ധനസമ്പാദനത്തിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഇവര്‍ മുഖാന്തിരം ഉണ്ടാവുന്നു.
നമ്പര്‍ 4
മാസത്തിലെ 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് 4 എന്ന സംഖ്യയാണ് വരുന്നത്. ഈ സംഖ്യയില്‍ ജനിച്ച സ്ത്രീകള്‍ ഉത്തരവാദിത്തത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. കൂടാതെ കൃത്യമായി എല്ലാ നിയമങ്ങളും പാലിക്കുകയും ചെയ്യുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയാണ് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്.അത് നിങ്ങളുടെ ജീവിതത്തിലും ചെലുത്തുന്ന സ്വാധീനവും മാറ്റവും നിസ്സാരമല്ല. പലപ്പോഴും ഏത് കാര്യത്തിനും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. 4 എന്ന സംഖ്യയുള്ളവര് തീരുമാനമെടുക്കുന്നതിനും എപ്പോഴും മുന്‍പന്തിയില്‍ ആയിരിക്കും. എല്ലാ അര്‍ത്ഥത്തിലും മറ്റുള്ളവരുടെ സ്നേഹം ഇവര്‍ക്ക് മേല്‍ എപ്പോഴും ഉണ്ടാവുന്നു. നിയന്ത്രണത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടാത്തവരായിരിക്കും. കൂടാതെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യത്തിലും ഇടപെടുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ഇവര്‍ മുഖാന്തിരം പലര്‍ക്കും ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹങ്ങള്‍ക്കായി കഷ്ടപ്പെടുന്നതിന് ഇവര്‍ തയ്യാറാവും .ലക്ഷ്യങ്ങള്‍ കഠിനമെങ്കിലും അതിനെ നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കും.
നമ്പര്‍ 8
മാസത്തിലെ 8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ജന്മസംഖ്യ 8 ആണ്. ഇത് ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. തങ്ങളുടെ ഇഷ്ടം പൂര്‍ണമായും നടപ്പാക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിക്കുന്നു. ജീവിതത്തിലെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കും. ഇവരുടെ പങ്കാളിയോടുള്ള സ്നേഹം വളരെ കൂടുതലായിരിക്കും. വ്യക്തമായ ധാരണയോടെ കണക്ക് കൂട്ടി ജീവിതത്തില്‍ മുന്നോട്ട് പോവുന്നവരാണ് ഈ സ്ത്രീകള്‍. ഏത് കാര്യത്തിലും ഇവര്‍ വളരെയധികം പോസിറ്റീവ് ചിന്താഗതിയുള്ളവരാണ്. പങ്കാളിയുടെ കാര്യത്തിലും ഇത്തരത്തില്‍ തന്നെയാണ്. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇവര്‍ തുടക്കമിടും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications