Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം -
വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരുവാളിക്കുന്നുണ്ടോ? കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ മുൻകരുതലുകളും മികച്ച സൺസ്ക്രീനുകളും പരീക്ഷിക്കൂ -
കഠിനമായ ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ വേനൽച്ചൂടിനെ പേടിക്കാതെ നേരിടാം! -
കടുത്ത ചൂടിൽ ജിമ്മിൽ പോകുന്നത് അപകടമാണോ? വർക്കൗട്ട് ചെയ്യുമ്പോൾ അറിയാതെ പോകുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
കടുത്ത വേനൽക്കാലം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; സൂക്ഷിക്കണം, ഈ തെറ്റുകൾ വരുത്തരുത്! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താനും മുടി കൊഴിച്ചിൽ തടയാനും ഈ മാറ്റങ്ങൾ വരുത്തൂ -
പ്ലാസ്റ്റിക് സർജറിയോ അതോ കഠിനാധ്വാനമോ? കീർത്തി സുരേഷിന്റെ വെയ്റ്റ് ലോസ് രഹസ്യം വെളിപ്പെടുത്തി താരം തന്നെ!
ബ്രാ സ്ട്രാപുകൾക്ക് ഇത്ര ഭംഗിയോ? ബീഡഡ് ബ്രാ സ്ട്രാപ് നിര്‍മ്മാണത്തില്‍ വിജയം കൊയ്ത സ്നേഹ
Women's Day 2025: എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും വസ്ത്രം ധരിക്കുമ്പോള്‍ ബ്രാ സ്ട്രാപ്പ് പുറത്തേയ്ക്ക് കാണുന്നത് പലര്‍ക്കും ഇഷ്ടക്കുറവാണ്. ചിലര്‍ക്ക് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ബ്രാ സ്ട്രാപ്പ് കാണിക്കാതെ എങ്ങനെ ധരിക്കാം എന്നായിരിക്കും ചിന്തിക്കുക. ഇന്ന് ബ്രാ സ്ട്രാപ് ഇല്ലാത്ത തരത്തിലുള്ള ബ്രാകള്‍ ലഭ്യമാണെങ്കിലും, പലര്‍ക്കും ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇവര്‍ക്കിടയിലേയ്ക്കാണ് കോഴിക്കോട്ടുകാരി സ്നേഹ യുവാന്തയുമായി കടന്നു വന്നത്.

പല വര്‍ണ്ണത്തിലും ഷേയ്പ്പിലുമുള്ള മുത്തുകള്‍ ഉപയോഗിച്ച് ബ്രാ സ്ട്രാപുകൾ നിര്‍മ്മിച്ച് വിപണിയിലെത്തിച്ചു. നിങ്ങള്‍ ധരിക്കുന്ന വസ്ത്രം ഏതായിരുന്നാലും ബ്രാ സ്ട്രാപ് പുറത്ത് കാണും എന്ന ഭയമില്ലാതെ, ബ്രാ സ്ട്രാപിനെ ഒരു അഴകാക്കി മാറ്റാനുള്ള പ്രയത്നമായിരുന്നു സ്നേഹ യുവാന്ത എന്ന സംരഭത്തിലൂടെ ലക്ഷ്യമിട്ടത്. ഇന്നത് വിജയിച്ച് നില്‍ക്കുകയാണ്. ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ബോള്‍ഡ് സ്കൈ മലയാളത്തിനോട് പറയുകയാണ് സ്നേഹ.
യുവാന്തയുടെ തുടക്കം
2014-ല്‍ ആണ് യുവാന്ത ആദ്യമായി തുടങ്ങുന്നത്. മാര്‍ക്കറ്റില്‍ എന്തെങ്കിലും പുതിയതായി കൊണ്ടുവരണം എന്നാഗ്രഹം എനിക്കുണ്ടായിരുന്നു. അതും ബീഡ്സില്‍ കൊണ്ടുവരാനായിരുന്നു താല്പര്യം. ഞാന്‍ ബീഡ്സ് വര്‍ക്കിന്റെ കോഴ്സെല്ലാം ചെയ്തതാണ്. അന്ന് കാലത്ത് മുത്തുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള അനവധി ജ്വല്ലറികള്‍ നമുക്ക് ലഭ്യമായിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യാസ്തമായി ചെയ്യണം എന്നാഗ്രഹിച്ചപ്പോഴാണ് ബ്രാ സ്ട്രാപ് നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നത്.
നമ്മളില്‍ പലരും ചില വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ട്രാന്‍സ്പരന്റ് ബ്രാ സ്ട്രാപ് ധരിക്കും. എന്നിരുന്നാലും, ഈ ബ്രാ സ്ട്രാപ് പുറത്ത് കാണുന്നത് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. പല സ്ത്രീകള്‍ക്കും പല വസ്ത്രങ്ങളുടെ കൂടെയും അത്തരം ബ്രാ സ്ട്രാപ്പ് ചേരാത്ത പോലെയെല്ലാം തോന്നാം. ഇതിനൊരു പരിഹാരം എന്ന രീതിയില്‍ മുത്തുകള്‍ ഉപയോഗിച്ച് ബീഡഡ് ബ്രാ സ്ട്രാപ് ഉണ്ടാക്കാന്‍ ആരംഭിച്ചത്.
പിന്നാമ്പുറ കഥ
തുടക്കത്തില്‍ ഇതൊരു പരീക്ഷണം എന്ന രീതിയിലാണ് ആരംഭിച്ചത്. ആദ്യം ഉണ്ടാക്കുമ്പോഴെല്ലാം ചിലത് പൊട്ടിപോയിരുന്നു. ചിലത് ധരിക്കാന്‍ സുഖകരമല്ലായിരുന്നു. ഇത്തരത്തില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്നതും, ഉപഭോക്താക്കള്‍ക്ക് സൗകര്യപപദമാകുന്നരീതിയില് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ രീതിയില്‍ ബ്രാ സ്ട്രാപ് നിര്‍മ്മിക്കാനായിരുന്നു പരിശ്രമിച്ചത്. പല പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ അവസാനം താന്‍ എന്താണോ ഉദ്ദേശിച്ചത്, അതേ രീതിയില്‍ ബ്രാ സ്ട്രാപ് നിര്‍മ്മിച്ചെടുക്കാന്‍ സാധിച്ചു. ഞാന്‍ ഉണ്ടാക്കിയെടുത്ത പ്രോഡക്ട് എത്രത്തോളം വര്‍ക്കാവും എന്നറിയാന്‍ ബെംഗളൂരു മാര്‍ക്കാണ് തിരഞ്ഞെടുത്തത്. അവിടെ നിന്നും എനിക്ക് പോസറ്റീവ് അഭിപ്രായങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. അതോടെ ഇത് വര്‍ക്കാകും എന്ന് എനിക്ക് മനസ്സിലായി. പല ഉപഭോക്താക്കളും നേരിട്ട് വന്ന് പോസറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞു. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ആ സമയത്ത് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ പോലും ബീഡഡ് ബ്രാ സ്ട്രാപിനെ കുറിച്ച് ഒന്നും തന്നെ ലഭ്യമല്ലായിരുന്നു. നിലവില്‍ ബീഡഡ് ബ്രാ സ്ട്രാപ് ഇന്ത്യയില്‍ നിര്‍മ്മിക്കാനും വില്‍ക്കാനും അനുമതിയുള്ളത് എന്റെ ബ്രാന്‍ഡായ യുവാന്തയ്ക്ക് മാത്രമാണ്! നിലവില്‍ വേസ്റ്റേണ്‍ വസ്ത്രങ്ങള്‍ക്ക് ചേരുന്ന ബ്രാ സ്ട്രാപുകൾ മാത്രമല്ല, ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് ചേരുന്ന വിധത്തിലുള്ള ബ്രാ സ്ട്രാപുകളും നിര്‍മ്മിക്കുന്നുണ്ട്.
മുത്തുകളോട് താല്പര്യം വര്‍ദ്ധിക്കുന്നത്
എന്റെ ഡിഗ്രി പഠനം പൂര്‍ത്തിയായിരിക്കുമ്പോഴാണ് മുത്തുകള്‍ ഉപയോഗിച്ച് ജ്വല്ലറി ഉണ്ടാക്കുന്നതിനോട് എനിക്ക് താല്പര്യം വര്‍ദ്ധിക്കുന്നത്. അന്ന് ഞാന്‍ എനിക്ക് വേണ്ടി ചെറിയ രീതിയില്‍ ഓരോ ആഭരണങ്ങള്‍ നിര്‍മ്മിക്കുമായിരുന്നു. പിന്നീട് ഞാന്‍ തിരിച്ചറിയാണ്, ഇതാണ് എന്റെ ഏരിയ എന്ന്. എനിക്ക് താല്പര്യം വര്‍ദ്ധിച്ചപ്പോള്‍ എന്റെ മാതാപിതാക്കളോട് ഇ കാര്യം പറഞ്ഞു. അവര്‍ എനിക്ക് ഫുള്‍ സപ്പോര്‍ട്ട് ആയിരുന്നു. എന്തെങ്കിലും തരത്തില്‍ ഈ ബിസിനസ്സില്‍ ബുദ്ധിമുട്ട് വന്നാല്‍ ഒരു ജോലിക്ക് സഹായിക്കുന്ന കോഴ്സ് പഠിക്കുന്നത് നല്ലതാണ് എന്ന് മാതാപിതാക്കള്‍ പറഞ്ഞു. അങ്ങനെയാണ് എച്ച്ആര്‍ ആന്റ് മാര്‍ക്കറ്റിംഗ് കോഴ്സ് ചെയ്യുന്നത്. പിജി കഴിഞ്ഞതും മറ്റൊരു ജോലിയും നോക്കുന്നതിന് പകരം ബിസിനസ്സിനായുള്ള കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു ഞാന്‍. അന്ന് എനിക്ക് പ്ലസ്ടുവിന് ഫുള്‍ എ പ്ലസ് വാങ്ങിയതിന് ലഭിച്ച 10,000 രൂപ സമ്മാന തുക കയ്യില്‍ ഉണ്ടായിരുന്നു. അത് ഉപയോഗിച്ച്, എന്റെ ജന്മനാടായ കോഴിക്കോട് ഒരു എംപ്ലോയിനെ നിര്‍ത്തിയാണ് യുവാന്ത ആരംഭിക്കുന്നത്.
നേരിട്ട വെല്ലുവിളികള്‍
ഈ ബ്രാന്‍ഡിനെ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കാരണം, ഇപ്പോഴും ഇത്തരം പ്രോഡക്ട്സ് നിലവിലുണ്ട് എന്നതിനെക്കുറിച്ച് ധാരണ കുറവാണ്. ഈ പ്രോഡക്ടിനെ കുറിച്ച് അറിവ് ഉണ്ടായാല്‍ മാത്രമാണ് ഓണ്‍ലൈന്‍ വെബ് സൈറ്റുകളില്‍ സെര്‍ച്ച് ചെയ്യുകയുള്ളൂ. എന്നാല്‍ മാത്രമാണ് പ്രോഡക്ട് കാണിക്കൂ. അത്തരം ഒരു സ്റ്റേജിലേയ്ക്ക്, ആള്‍ക്കാരിലേയ്ക്ക് എത്തിപ്പെടാന്‍ കുറച്ചധികം പ്രയത്നിക്കേണ്ടതായി വന്നിരുന്നു. കൂടാതെ, ഇത് തുടങ്ങുന്ന സമത്ത് ഞാന്‍ ബിഡ്സ് നിര്‍മ്മിക്കാന്‍ നോര്‍ത്തിലുള്ള ഒരു വ്യക്തിയെ സമീപിച്ചു. അദ്ദേഹം പണം കൈപ്പറ്റി, പക്ഷേ, പ്രോഡക്ട് തരാതെ പറ്റിച്ചു. ഇത്തരത്തില്‍ നിരവധി അനുഭവങ്ങള്‍ തുടക്കകാലത്ത് ഉണ്ടായിരുന്നു.

മുത്തുകളുടെ ക്വാളിറ്റി എത്രത്തോളം
നമ്മള് ബ്രാ സ്ട്രാപ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന മുത്തുകളുടെ നിറം ഒരിക്കലും പോവുകയില്ല. സാധാരണ മുത്തുകള്‍ പുറത്ത് കോട്ടിംഗ് നല്‍കിയാണ് വരുന്നത്. ഏത് നിറമാണോ വേണ്ടത്, അത് ഒരു മുത്തിന്റെ പുറത്ത് കോട്ട് ചെയ്യും. എന്നാല്‍, യുവാന്തയില് ഉപയോഗിക്കുന്ന മുത്തുകള്‍ ഇത്തരത്തില്‍ ഉള്ളതല്ല. ആ മുത്തിന്റെ യഥാര്‍ത്ഥ നിറം അതുതന്നെയായിരിക്കും. അതിനാല്‍, നിറം പോകുമെന്ന ഭയം വേണ്ട. ക്വാളിറ്റിയും ഉണ്ടായിരിക്കും. പൊട്ടിപ്പോവുകയും ഇല്ല. പല ഉപഭോക്താക്കളും ഇന്നും ദീര്‍ഘകാലമായി ഞങ്ങളുടെ പ്രോഡക്ട് ഉപയോഗിക്കുന്നവരുണ്ട്.
പിന്തുയും ആഗ്രഹങ്ങളും
എന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരുപാട് പിന്തുണച്ചിട്ടുണ്ട്. തുടക്കകാലത്ത് പ്രോഡക്ട് വില്ക്കാന് മാതാപിതാക്കളും, സുഹൃത്തുക്കളും ഒപ്പം കൂടിയിരുന്നു. എന്റെ ഭര്‍ത്താവും ഫുള്‍ സപ്പോര്‍ട്ടാണ്. ഇവരുടെയെല്ലാം പിന്തുണ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇനി വരും ദിവസങ്ങളില്‍ ബീഡ്സ് ഉപയോഗിച്ച് വ്യത്യാസ്തമായ ഉല്പന്നങ്ങള് ഇറക്കണം എന്നതാണ് ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.



Click it and Unblock the Notifications