Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
മോംമ്സ് ഓഫ് കൊച്ചി എന്ന കൂട്ടായ്മയുടെ സ്ഥാപക, വീട്ടമ്മയിൽ നിന്നും നേട്ടങ്ങളിലെത്തിയ രാഖിയുടെ കഥ
Women's Day 2025: ഒരൊറ്റ വാക്കിൽ രാഖിയെ പരിചയപ്പെടുത്തുക അസാധ്യമാണ്. താൻ കൈവെച്ച മേഖലകളിലെല്ലാം നേട്ടങ്ങൾ മാത്രം സ്വന്തമാക്കിയ വനിതയാണ് രാഖി. സാധാ വീട്ടമ്മയിൽ നിന്നും എഴുത്തുകാരി, നിരൂപക, മോംമ്‌സ് ഓഫ് കൊച്ചി എന്ന കൂട്ടായ്മയുടെ സ്ഥാപക, ഹൊളിസ്റ്റിക വെൽനസ് കോച്ച്, ഫിറ്റ്‌നസ്സ് ട്രെയ്‌നർ എന്നിങ്ങനെ ഒട്ടുമിക്ക മേഖലകളിലും തന്റെ പേര് രേഖപ്പെടുത്തിയെടുത്ത വ്യക്തി കൂടിയാണ് രാഖി.

ഒരു നാലാൽ അറിയുന്ന വ്യക്തിയായി മാറുക എന്നത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. എന്നാൽ, അതിനുമപ്പുറം, ഒരു സമൂഹം അറിയുന്ന വ്യക്തിയായി മാറുക എന്നത് ജീവിതത്തിൽ ലഭിക്കുന്ന വലിയൊരു നേട്ടം തന്നെയാണ്. ആ നേട്ടങ്ങളും താണ്ടി, പുതിയ വഴികളും സാധ്യതകളും കണ്ടെത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് രാഖി. സ്വന്തം വളർച്ചയ്‌ക്കൊപ്പം വീട്ടമ്മമാരുടെ വളർച്ചയ്ക്കും ആരോഗ്യ പരിപാലനത്തിനുമായി നിരവധി പ്രോഗ്രാമുകളാണ് രാഖി നടത്തുന്നത്. രാഖിയുടെ വിശേഷങ്ങൡലേയ്ക്ക് കടക്കാം.
ഹൊളിസ്റ്റിക് വെൽനെസ്സ് കോച്ചിംഗ് ആരംഭിക്കുന്നത്
എനിക്ക് മൂന്ന് കുട്ടികളുണ്ട്. മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചതോടെ കുറച്ച് ആരോഗ്യ പ്രശ്‌നങ്ങൾ വരാൻ തുടങ്ങി. മൂന്നാമത്തെ കുട്ടി മാസം തികയാതെ ജനിച്ചു. നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതെല്ലാം എന്നെ കാര്യമായി ബാധിച്ചു. രണ്ടാമത്തെ കുട്ടി ഉണ്ടായപ്പോഴും, ഒന്നാമത്തെ കുട്ടി ഉണ്ടായ സമയത്തും വളരെയധികം മാനസിക ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്ന് പോയിരുന്നു. അന്ന് പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇതോടെ എനിക്ക് പിപിഡിയും, പിടിഎസ്ടിഡിയും വന്നു. ഇതെല്ലാം മാനസികമായി തളർത്തിയിരുന്നു. താങ്ങാൻ സാധിക്കാത്ത വിധത്തിൽ പല മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചു. സ്വഭാവത്തിൽ കാര്യമായ മാറ്റം സംഭവിക്കാൻ തുടങ്ങി. ഡിപ്രഷൻ വന്നു. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിൽ വന്നു. പലവിധത്തിൽ പ്രശ്‌നങ്ങൾ നേരിട്ടു. ആ സമയത്ത് എനിക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായി. പക്ഷേ, അത് എന്താാണെന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. അന്നാണെങ്കിൽ സോഷ്യൽ മീഡിയയും വളരെ കുറവാണ്. ഞാൻ അന്ന് സോഷ്യൽ മീഡിയയിൽ ആക്ടീവും അല്ലായിരുന്നു.
സ്വയം ഈ ലക്ഷണങ്ങളെല്ലാം വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്യും. അങ്ങനെ ഓരോ കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴാണ് ഹൊളിസ്റ്റിക് വെൽനെസ്സ് കണ്ണിൽ പെടുന്നത്. ഈ കോഴ്‌സിന്റെ ഒരു പരസ്യമാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. അന്ന് ഞാൻ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തിരുന്നത് എങ്ങനെ ഡിപ്രഷൻ നിയന്ത്രിക്കാം എന്നതിനെകുറിച്ചായിരുന്നു. ഇത്തരത്തിൽ സെർച്ച് ചെയ്യുന്നതിന്റെ ഇടയിലാണ് ഹൊളിസ്റ്റിക് വെൽനെസ്സ് കോഴ്‌സിനെകുറിച്ച് കാണുന്നത്. എനിക്ക് എന്നെ തന്നെ ഹെൽപ് ചെയ്യുന്നതിന് വേണ്ടിയും, എന്റെ മാനസികാവസ്ഥ പൂർവ്വസ്ഥിതിയിൽ എത്തിക്കുന്നതിനും വേണ്ടിയായിരുന്നു കോഴ്‌സിൽ ചേരുന്നത്. കോഴ്‌സ് കഴിഞ്ഞിട്ടും ഇതൊരു പ്രൊഫഷനായി എടുക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല. എന്റെ അച്ഛനും അമ്മയും യോഗ അധ്യാപകരായിരുന്നു. അതിനാൽ, അവർ എന്നോട് യോഗ ചെയ്യാൻ പറയുമായിരുന്നു. കൂടാതെ, ഗൂഗിൾ തുറന്നാൽ ഇത്തരം വെൽനെസ്സ് കോഴ്‌സുകളുടെ പരസ്യങ്ങളായിരുന്നു കൂടുതലും വന്നു കൊണ്ടിരുന്നത്. അങ്ങനെ യോഗ പഠിച്ചു. കുട്ടികൾ ചെറുതായിരുന്നതിനാൽ എല്ലാം ഓൺലൈൻ കോഴ്‌സായാണ് ചെയ്തത്.
ഇവ കൂടാതെ, യോഗയുമായി ബന്ധപ്പെട്ട 4 സെർട്ടിഫിക്കേഷൻ കോഴ്‌സുകളും ചെയ്തു. അന്ന് ബ്ലോഗിംഗ് ഞാൻ ചെയ്യുന്നുണ്ടായിരുന്നു. ബുക്ക് റിവ്യൂ അയിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ഈ ബ്ലോഗിംങ്ങിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ചായിരുന്നു ഓരോ കോഴ്‌സും ചെയ്തിരുന്നത്. യോഗ കോഴ്‌സുകൾ കഴിഞ്ഞപ്പോൾ സിബിടി, എൻഎൽപിഎന്നിങ്ങനെ ഓരോ കോഴ്‌സുകളും ചെയ്തു. ഈ മേഖലയിലേയ്ക്ക് അമിതമായി ഇറങ്ങി ചെന്നതോടെ ഇതിനോടുള്ള താൽപര്യവും വർദ്ധിക്കാൻ ആരംഭിച്ചു. ഇവയെല്ലാം തന്നെ ഹൊളിസ്റ്റിക് വെൽനെസസ്സുമായി ബന്ധപ്പെട്ടവയാണെന്നും സാവധാനത്തിൽ തിരിച്ചറിഞ്ഞു. ഇവ ഓരോന്നും എന്നിൽ തന്നെ ആദ്യം പരീക്ഷിച്ചു. എന്റെ ദിനചര്യ ഇവയുമായി ബന്ധപ്പെടുത്തി ഡിസൈൻ ചെയ്തു. ഇത്തരത്തിൽ ജീവിക്കാൻ ആരംഭിച്ചതോടെ എന്റെ നഖം മുതൽ മുടിയിൽ വരെ വലിയൊരു മാറ്റം സംഭവിച്ചു. മാനസികമായി മാത്രമല്ല, പ്രത്യക്ഷത്തിലും ഈ മാറ്റം കണ്ടുതുടങ്ങി. പലരും അഭിപ്രായങ്ങൾ പറഞ്ഞു. ഈ തിരിച്ചറിവിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഹൊളിസ്റ്റിക് വെൽനെസ്സ് ട്രെയ്‌നിംഗ് ആരംഭിക്കുന്നത്.

വീട്ടമ്മമാർക്കുവേണ്ടി ഒരു സംരംഭം
ഹൊളിസ്റ്റിക് വെൽനെസ്സ് വഴി എനിക്ക് മാറ്റം ലഭിച്ചു, ഇത് ഫലപ്രദമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആദ്യമായി 21 ദിവസത്തെ ഒരു വെൽനെസ്സ് പ്രോഗ്രാം ആദ്യമായി ആരംഭിച്ചു. സ്ത്രീകൾക്കുവേണ്ടിയാണ് ഈ പ്രോഗ്രാം ആരംഭിച്ചത്. ആദ്യത്തെ ബാച്ചിൽ 10 പേരാണ് ഉണ്ടായിരുന്നത്. ഈ പ്രോഗ്രാമിൽ പങ്കെടുത്തതോടെ ഈ 10 പേരുടെ ജീവിതത്തിലും നല്ലൊരു മാറ്റം പ്രകടമായിരുന്നു. 180 ഡിഗ്രി മാറ്റം സംഭവിച്ചു എന്നുതന്നെ പറയാം. അതിൽ ഒരു വനിത 18 വർഷങ്ങൾക്ക് ശേഷം വണ്ടി ഓടിക്കാൻ ആരംഭിച്ചു. ഒരു ക്ലയന്റ് ബിടെക് കഴിഞ്ഞ് 25 വർഷങ്ങൾക്ക് ശേഷം എംടെകിന് ചേർന്നു. ഒരു ക്ലയന്റിന് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചു. അങ്ങനെ നിരവധി പോസറ്റീവ് അഭിപ്രായങ്ങൾ ഈ വെൽനെസ്സ് പ്രോഗ്രാമിലൂടെ എനിക്ക് ലഭിക്കാൻ ആരംഭിച്ചു. ഇത് നല്ലരീതിയിൽ ഫലം ചെയ്യുന്നുണ്ട് എന്ന് കണ്ടപ്പോൾ കൂടുതൽ ആളുകളിലേയ്ക്ക് എത്തുന്ന വിധത്തിൽ പ്രോഗ്രാമുകൾ ചെയ്യാൻ ആരംഭിച്ചു. ആദ്യം വെൽനസ്സ് പ്രോഗ്രാം അയിരുന്നു നടത്തിയത്. രണ്ടാമത് മൈന്റ്ഫുൾനെസ്സ് പ്രോഗ്രാം ചെയ്തു. ഈ പ്രോഗ്രുമകൾ ചെയ്ത് കഴിഞ്ഞാൽ, സമാധാനം സന്തോഷം എങ്ങിനെ കണ്ടെത്താം എന്ന് സ്വയം തിരിച്ചറിയും. ജീവിതത്തിൽ തന്നെ വലിയൊരു മാറ്റങ്ങൾ നിങ്ങളെ തേടി എത്തുന്നതാണ്.
മോംമ്‌സ് ഓഫ് കൊച്ചി തുടങ്ങിയതിനു പിന്നിൽ
കുട്ടികൾ സ്‌കൂളിൽ പോകാൻ തുടങ്ങിയതിന് ശേഷം ആകെ ഉണ്ടായിരുന്നത് കുട്ടികളുടെ ക്ലാസ്സിലെ സഹപാഠികളുടെ അമ്മമാരെല്ലാം ഉള്ള ഗ്രൂപ്പുകൾ മാത്രമായിരുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കുട്ടികളെ നോക്കി ഇരിക്കുകയാണ് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടാൻ ആരംഭിച്ചു. അന്ന് ആകെ ഉണ്ടായിരുന്നത് കുട്ടികൾ പഠിക്കുന്ന ക്ലാസ്സിലെ അമ്മമാരുടെ ഗ്രൂപ്പ് മാത്രമാണ്. അന്ന് ഗ്രൂപ്പിൽ എന്തെങ്കിലും സംശയം ചോദിക്കുമ്പോൾ ഒരു ഗ്രൂപ്പിന്ന് മറ്റേ ഗ്രൂപ്പിലേയ്ക്ക് അയക്കുകയാണ് പതിവ്. ഇത് പതിവായപ്പോൾ, ഈ പ്രശം ഇല്ലാതെ, എല്ലാവർക്കും ഒരു സ്ഥലത്ത് സംശയങ്ങൾ ചോദിക്കാൻ സാധിച്ചാൽ നല്ലതായിരിക്കും. എന്ന ചിന്ത മനസ്സിൽ വന്നു. അങ്ങനെ അറിയാവുന്നവരെയെല്ലാം ചേർത്ത് ആരംഭിച്ച ഗ്രൂപ്പാണ് മോംമ്‌സ് ഓഫ് കൊച്ചി. തുടക്കത്തിൽ 20 അംഗങ്ങൾ മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. ഇന്ന് 5000ത്തിൽ പരം അമ്മമാർ അടങ്ങുന്ന ഒരു ഗ്രൂപ്പാണ് മോംമ്‌സ് ഓഫ് കൊച്ചി.

കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നൊരിടം
മോംമ്‌സ് ഓഫ് കൊച്ചി എന്നത് ഒരൊറ്റ ഗ്രൂപ്പ് മാത്രമല്ല. ഒരു മെയിൻ ഗ്രൂപ്പും, 30-ഓളം സബ് ഗ്രൂപ്പും ഇതിനുണ്ട്. പ്രൊഫഷണൽസിന് ഒരു ഗ്രൂപ്പുണ്ട്, സംരംഭകർക്ക് ഒരു ഗ്രൂപ്പുണ്ട്. കലാകായിക രംഗത്തുള്ളവർക്ക് മറ്റൊരു ഗ്രൂപ്പുണ്ട്, എന്നിങ്ങനെ പല ഗ്രൂപ്പുകൾ ഉണ്ട്. ഇവയിൽ തന്നെ സ്‌പെഷ്യൽ കിഡ്‌സിന്റെ അമ്മമാർക്കും പ്രത്യേകം ഗ്രൂപ്പുകൾ ഉണ്ട്. ഈ ഓരോ ഗ്രൂപ്പുകളിലും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഓരോ ആക്ടിവിറ്റികൾ നൽകാറുണ്ട്. ഇപ്പോൾ ഇതിന്റെ ഭാഗമായി ഒരു മ്യൂസിക് ബാൻഡും ഒരു ഡാൻസ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ പേയ്ഡ് വർക്കും ഇവർക്ക് ലഭിക്കുന്നതാണ്. ഇവ കൂടാതെ, കഴിഞ്ഞ വർഷം ഒരു ആർട് എക്‌സിബിഷൻ നടത്തിയിരുന്നു. എല്ലാ അമ്മമാർക്കും വേണ്ടി ഒരു ആർട്ട് ഗ്യാലറി എടുത്ത്, അതിൽ അവർ ചെയ്ത വർക്കുകൾ പ്രദർശിപ്പിച്ചിരുന്നു. ഇവ കൂടാതെ, 150-ൽ പരം സ്റ്റാളുകൾ ഇട്ട് അമ്മമാരുടെ ഒരു എക്‌സിബിഷനും നടത്തിയിരുന്നു. അതിന് ഏഷ്യ ബുക്‌സ് ഓഫ് റെകോർഡും ലഭിച്ചു. ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ അനവധി അഭിപ്രായങ്ങളും ലഭിച്ചിരുന്നു. അതിൽ തന്നെ ഒരു കുട്ടിയുടെ അമ്മ വന്ന് എന്റെ കൈ പിടിച്ച്, എന്റെ അമ്മ ഇതെല്ലാം ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിരുന്നു. ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട് മോംമോസ് ഓഫ് കൊച്ചി. മോംമോസ് ഓഫ് കൊച്ചി മാത്രമല്ല, കേരളത്തിൽ മോംമ്‌സ് ഓഫ് ട്രാവൻകൂർ, മോംമ്‌സ് ഓഫ് മലബാർ എന്നിവങ്ങനെ രണ്ട് കൂട്ടായ്മകൾ കൂടിയുണ്ട്.
പുതിയ സ്വപ്‌ന പദ്ധതികൾ
മോംമോസ് ഓഫ് കൊച്ചി എന്നിതിൽ നിന്നും കുറച്ചും കൂടെ വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. മോംമോസ് ഓഫ് മുംബൈ, മോംമ്‌സ് ഓഫ് ചെന്നൈ, മോംമ്സ് ഓഫ് ബെംഗളൂരു എന്നിവ ആരംഭിച്ചു കഴിഞ്ഞു. മോംമ്‌സ് ഓഫ് കൊൽക്കത്ത, മോംമ്‌സ് ഓഫ് ഹൈദ്രാബാദ് പ്ലാനിംഗ് സ്റ്റേജിലാണ്. അമ്മമാർക്കുവേണ്ടി, അവരുടെ മെന്റൽ ഹെൽത്തിനും എല്ലാം വേണ്ടി ഒരു സെന്റർ ആരംഭിക്കാൻ പദ്ധതിയുണ്ട്.



Click it and Unblock the Notifications












