പൊന്നില്‍ തീര്‍ത്ത വിശ്വാസം; മനസ്സ് തുറന്ന് ഭീമ ജ്വല്ലേഴ്‌സിന്റെ സാരഥികള്‍

Women's Day 2025: വെറൈറ്റി ഡിസൈനും പാറ്റേണും കൊണ്ട് മലയാളികള്‍ക്കിടയില്‍ പൊന്നിനോട് പ്രിയം തോന്നിപ്പിച്ച ബ്രാന്റ്, അതാണ് ഭീമ ജ്വല്ലേഴ്‌സ്! ആന്റിക് പീസ്, ഡിസൈനര്‍ ജ്വല്ലറി, ട്രെഡീഷ്ണല്‍ ആഭരണങ്ങള്‍ എന്നിവയിലെല്ലാം പുതുമയും, ക്വാളിറ്റിയും നിലനിര്‍ത്തി, മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ ഭീമ ജ്വല്ലേഴ്‌സിന്റെ നിലവിലെ സാരഥികളാണ് ഗായത്രി സുഹാസും നവ്യ സുഹാസും. ഇവരുടെ വിശേഷങ്ങളിലേയ്ക്ക് പോകാം.

Women s Day 2025 Bhima Jewellers Owners Share Their Inspiring Journey
Photo Credit: oneindia

ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുത്തത് എങ്ങനെ?

916 ഹോള്‍മാര്‍ക്ക് സ്വര്‍ണ്ണം എല്ലായ്‌പ്പോഴും ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് പോളിസി. ഈ ക്വാളിറ്റി ഉറപ്പ് വരുത്താന്‍ കുറച്ച് മാനദണ്ഡങ്ങളുണ്ട്. അതിലൊന്നും യാതൊരു തരത്തിലും വിട്ടു വീഴ്ച ചെയ്യാറില്ല. എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം സ്വണ്ണം ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിശ്വസിച്ചിരുന്നു. അതിനാല്‍ തന്നെ, നമ്മള്‍ എന്ത് ചെയ്താലും അതില്‍ പരിശുദ്ധി ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇന്നും അതേ രീതി തന്നെയാണ് പിന്തുടരുന്നത്.

വെള്ളിക്കൊലുസില്‍ നിന്നും തുടങ്ങിയ സംരംഭം

1925 കാലഘട്ടത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ആലപ്പുഴയില്‍ വ്യാപാരം നടത്തിയിരുന്നു. അവര്‍ക്ക് അന്ന് ഗോള്‍ഡ് കോയിനായിരുന്നു വ്യാപരത്തിലൂടെ ലഭിച്ചുകൊണ്ടിരുന്നത്. ഈ രീതി കണ്ടപ്പോള്‍ ഇതൊരു നല്ലൊരു ബിസിനസ്സ് അവസരമായി എന്റെ മുത്തച്ഛന് തോന്നി. അന്നു കാലത്ത് ഗോള്‍ഡ് ഷോപ്പുകളും ഇല്ലായിരുന്നു. സ്വര്‍ണ്ണപ്പണിക്കാര്‍ വീട്ടില്‍ വന്ന് പണിത് തരും. അതായിരുന്നു രീതി. മുത്തച്ഛന്‍ മുത്തശ്ശിയുടെ കൊലുസ് ഉരുക്കി ഒരു സില്‍വര്‍ ഗ്ലാസ്സ് ഉണ്ടാക്കി. ഇത് കൊടുത്ത് ഗോള്‍ഡ് കോയിന്‍സാക്കി. അങ്ങനെയായിരുന്നു തുടക്കം.

ഭീമയുടെ ലോഗോ ഒരു കുട്ടിയാണ്, ഇതിനു പിന്നിലെ കഥ

കുറച്ച് ഫ്രണ്ട്‌ലിയും ക്യൂട്ടായിട്ടുള്ളതും, ആളുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു ലോഗോ എന്ന ആശയത്തില്‍ നിന്നാണ് ഇന്ന് കാണുന്ന ലോഗോ ഉണ്ടാകുന്നത്. വളരെ വെല്‍ക്കമിംഗ് ആയിട്ടുള്ള ഒരു ആണ്‍കുട്ടി എന്ന ചിന്തയില്‍ നിന്നും രൂപ്പെടുത്തിയതാണ് ലോഗോ.

ട്രെന്‍ഡിനൊത്ത് മുന്നേറ്റം

കാലത്തിനൊത്തുള്ള ജ്വല്ലറിയിലെ മാറ്റത്തിനനുസരിച്ച് ഞങ്ങളും മാറാറുണ്ട്. പുതിയ ട്രെന്‍ഡ് ആഭരണങ്ങളില്‍ കൊണ്ട് വരാറുണ്ട്. ഇതിനായി പലതരം എക്‌സിബിഷനുകളില്‍ പങ്കെടുക്കും. ഇവ കൂടാതെ, ഉപഭോക്താക്കള്‍ ഓരോ ഡിസൈനുകളെക്കുറിച്ച് നമ്മളോട് ചോദിക്കും. ഇതില്‍ നിന്നും പുതിയ ട്രെന്‍ഡ് മനസ്സിലാക്കും. അതിനനുസരിച്ച് ഷോറൂമില്‍ ആഭരണങ്ങള്‍ വളരെപെട്ടെന്ന് സെറ്റ് ചെയ്യാനുള്ള സംവിധാനവും നമുക്കുണ്ട്. ഗോള്‍ഡ് നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റ് ആണ്. പക്ഷേ, ഇതുകൂടാതെ, നമ്മള്‍ ഇത് ധരിക്കുന്നതുകൊണ്ട് ഫാഷന്‍ ചിന്താഗതിയും നമുക്ക് വേണം. അതിനാല്‍, ഏതെല്ലാം ഡിസൈനുകള്‍ ട്രെന്‍ഡില് വരും എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാകാറുണ്ട്. നിലവില്‍ നോര്‍ത്ത് ഇന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സെല്ലാം വരാന്‍ തുടങ്ങിയിട്ടുണ്ട്.

സ്വര്‍ണ്ണം വാങ്ങാന്‍ പ്രത്യേക ദിവസത്തിന്റെ ആവശ്യമുണ്ടോ?

ഹിന്ദു വിശ്വാസ പ്രകാരം, ചില ദിവസങ്ങളില്‍ ലോഹം വാങ്ങുന്നത് നല്ലതാണ് എന്ന് പറയുന്നുണ്ട്. വിശ്വാസമെല്ലാം മാറ്റി നിര്‍ത്തി ചിന്തിച്ചാലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ്ണത്തിന് വില കൂടിയിരിക്കുകയാണ്. അങ്ങനെ നോക്കിയാലും ഐശ്വര്യമാണ് വരുന്നത്. കൂടാതെ, ഇത് നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റ് കൂടിയാണ്.

ഡയമണ്ട് ആണോ ഗോള്‍ഡാണോ ഏറ്റവും നല്ലത്?

ഭീമയില്‍ നിങ്ങള്‍ ഏതാണോ നല്‍കുന്നത്, അതിന്റെ പൂര്‍ണ്ണ വില നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പിന്നെ, എന്ത് വാങ്ങണം എന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്, താല്‍പര്യമാണ്. എനിക്ക് ഡയമണ്ട് വളരെ ഇഷ്ടമാണ്. നിങ്ങള്‍ ഡയമണ്ട് വാങ്ങിയതിന് ശേഷം പിറ്റേന്ന് തിരിച്ച് നല്‍കിയാല്‍ അന്നത്തെ വാല്യു നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ആളുകള്‍ക്ക് മള്‍ട്ടി പര്‍പ്പസ്സ് ജ്വല്ലറികളോട് താല്‍പര്യം വര്‍ദ്ധിക്കുന്നുണ്ട്. ഹാരമായും, അരപ്പട്ടയായും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാലകളോട് പ്രിയം കൂടുകയാണ്. കാരണം, ഉപയോഗം പലതാണ്.

സ്വന്തം ഇഷ്ടങ്ങളും താല്‍പര്യങ്ങളും

ഗായത്രി സുഹാസ്: ബുട്ടീക്കിലുള്ള ഒട്ടുമിക്ക ഗോള്‍ഡ് പീസസെല്ലാം എന്റെ പ്രിയപ്പെട്ട ആഭരണങ്ങളാണ്. പ്രത്യേകിച്ച് ദശാവതാരം പോലെയുള്ള മാലകളെല്ലാം ഞാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പേള്‍ മാലകളോട് പ്രിയം കൂടുതലാണ്. പക്ഷേ, ഓഫീസില്‍ വരുമ്പോള്‍ സിംപിള്‍ ലുക്കാണ് ഇഷ്ടം. എന്നാല്‍ ഞാന്‍ അത്ര സിംപിള്‍ അല്ല!

നവ്യ സുഹാസ്: എനിക്ക് എക്‌സ്‌ക്ലൂസീവ് പീസസ് ധരിക്കാന്‍ ഇഷ്ടമാണ്. എന്തെങ്കിലും ഫംക്ഷന്‍ ഉണ്ടെങ്കില്‍ ഞാന്‍ ഇത്തരം ജ്വല്ലറി ഷോറൂമില്‍ നിന്നും എടുത്ത് ധരിക്കാറുണ്ട്. അതിനുശേഷം ഇവിടെ കൊണ്ട് വന്ന് വെയ്ക്കും. അതില്‍ സ്‌റ്റേറ്റ്‌മെന്റ് പീസസ് ധരിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. സ്റ്റോണ്‍സ് വെച്ചിട്ടുള്ളതും, ചോക്കര്‍ ടൈപ്പ് ആയാലും എനിക്ക് അതെല്ലാം ഇഷ്ടമാണ്.

കടപ്പാട്: വണ്‍ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നും എടുത്തിട്ടുള്ള ചില ഭാഗങ്ങളാണ് ഈ ലേഖനത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

Story first published: Saturday, March 8, 2025, 12:00 [IST]
X
Desktop Bottom Promotion