Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
Women's Day 2025: അധ്യാപിക, യൂട്യൂബ് വ്ലോഗർ; കാഴ്ചപരിമിതിയെ മറികടന്ന് സ്വന്തം വഴി വെട്ടിത്തെളിച്ച ആശാലത
Women's Day 2025: നിസ്സാര കാര്യങ്ങൾക്ക് പോലും മനസ്സ് തളരുന്നവരാണ് നമ്മളിൽ പലരും. തന്നിലെ പോരയ്മകൾ മാത്രം കണ്ടെത്തി, അതിൽ മനംനൊന്ത് ജീവിക്കുന്ന അനവധി വ്യക്തികൾ നമുക്കിടയിലുണ്ട്. പലപ്പോഴും ആഗ്രഹിച്ചാലും മുന്നോട്ട് വരാൻ സാധിക്കാതെ സമൂഹം ഏൽപ്പിക്കുന്ന ഒറ്റപ്പെടലുകൾ ഏറ്റുവാങ്ങുന്നവരും കുറവല്ല. എന്നാൽ, ഇവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തയാണ് ആശാലത.

ചെറുപ്പം മുതൽ കാഴ്ചയില്ലാതെ വളർന്ന വ്യക്തിയാണ് ആശാലത. തന്നെ കുറവ്, മുന്നോട്ടുള്ള ജീവിതത്തിന് ഒരിക്കലും തടസ്സാവരുത് എന്ന ദൃഢനിശ്ചയമാണ് അധ്യാപിക എന്ന നിലയിലും, യൂട്യൂബ് വ്ലോഗർ എന്ന നിലയിലും ആശാലതയ്ക്ക് പേരെടുക്കാൻ സാധിച്ചത്. താൻ വന്ന വഴികളെക്കുറിച്ച് ബോൾഡ് സ്കൈ മലയാളത്തിനോട് മനസ്സ് തുറക്കുകയാണ് ആശാലത.
ജന്മനാലഭിച്ച കാഴ്ചക്കുറവ്
കാസർഗോഡുള്ള കാഞ്ഞങ്ങാടാണ് ഞാൻ ജനിച്ചത്. വിവാഹം കഴിഞ്ഞ് നിലവിൽ താമസിക്കുന്നതും ഇവിടെ തന്നെയാണ്. ജന്മനാ കാഴ്ചയില്ലാത്ത വ്യക്തിയാണ് ഞാൻ. പത്തിരുപത് വർഷം മുൻപ് വരെ കണ്ണിലേയ്ക്ക് ചെറിയൊരു പ്രകാശം പോലെ ലഭിച്ചിരുന്നു. നിങ്ങൾ കാണുന്ന രീതിയിലുള്ള പ്രകാശമായിരിക്കണമെന്നില്ല എനിക്ക് ലഭിക്കുന്നത്. ഈ പ്രകാശത്തെ അടിസ്ഥാനമാക്കി രാത്രിയും പകലും തിരിച്ചറിയാൻ സാധിക്കുമായിരുന്നു. പക്ഷേ, നിറമോ, രൂപങ്ങളോ ഒന്നും അന്നും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് വർഷങ്ങൾ കഴിയുംതോറും ആ പ്രകാശം ഇല്ലാതായിത്തുടങ്ങി. ഇപ്പോൾ എല്ലാം ഒരു മൂഡൽ മാത്രമാണ്. പലരും ഇരുട്ടാണ് കാഴ്ചയില്ലായ്മ എന്നാണ് പറയാറുള്ളത്. എന്നാൽ, ഈ ഇരുട്ട് കാണണമെങ്കിലും കാഴ്ച വേണം. ഇപ്പോൾ കണ്ണ് മൊത്തം മൂഡലാണ്. രാത്രിയും പകലും എല്ലാ നേരവും കണ്ണിൽ വെളിച്ചം മാത്രമാണ് ഉണ്ടായിരിക്കുക.
സ്കൂൾ കാലഘട്ടം
സാധാരണ കാഴ്ചക്കുറവുള്ളവരെ സ്പെഷ്യൽ സ്കൂളിലാണ് പഠിപ്പിക്കുന്നത്. എന്നാൽ, ഞാൻ പഠിച്ചതെല്ലാം സാധാരണ സ്കൂളിലാണ്. തന്നെപ്പോലെയല്ലാത്ത കാഴ്ചയുള്ളവരുടെ കൂടെ നിന്നാണ് ഞാൻ പഠിച്ചത്. കാരണം, ഞാൻ ഇനിയുള്ള കാലം അതിജീവിക്കേണ്ടത് കാഴ്ചയുള്ള സമൂഹത്തിന്റെ കൂടെയാണ്. എന്നെ താരതമ്യം ചെയ്തിരുന്നതെല്ലാം കാഴ്ചയുള്ള കുട്ടികളുമായിട്ടായിരുന്നു.
അധ്യാപനത്തിലേയ്ക്ക് എത്തുന്നത്
ഞാൻ അധ്യാപികയാകുന്നതിനു പിന്നിലെ പ്രധാന കാരണം അച്ഛനാണ്. അച്ഛനാണ് ടിടിസി പഠിക്കാൻ നിർദ്ദേശിക്കുന്നത്. ടിടിസി കഴിഞ്ഞും തുടർന്ന് പഠിക്കാം എന്ന് നിർദ്ദേശിക്കുന്നത് അച്ഛനാണ്. അച്ഛൻ ഹെഡ്മാഷായിരുന്നു. വീട്ടിൽ എന്നെ പിന്തുണച്ച വലിയൊരു വ്യക്തികൂടിയാണ് അച്ഛൻ. സാധാരണ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീപുരുഷ ഭേദങ്ങൾ ഒരിക്കലും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. തുല്യ പരിഗണ വീട്ടിൽ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. സാധാരണ പെൺകുട്ടി ഉണ്ടാകുമ്പോൾ അച്ഛന്മാർക്ക് സ്ട്രെസ്സും സ്ട്രെയ്നും ഉണ്ടാകാം. അച്ഛനും അനുഭവിച്ചിട്ടുണ്ടാകാം. എന്നാൽ, അതൊന്നും എന്നെ ബാധിക്കാത്ത വിധത്തിലാണ് വളർത്തിയത്. അച്ഛനെപ്പോലെ എന്റെ അധ്യാപകരും ഒരു പാട് പിന്തുണ നൽകിയിട്ടുണ്ട്. അച്ഛന്റെ നിർദ്ദേശപ്രകാരം ടിടിസി കഴിഞ്ഞതിനുശേഷം വിവാഹം കഴിഞ്ഞു. അതിനുശേഷം, ഡിഗ്രി എടുത്തു, ബിഎഡ് എഴുതി, സെറ്റ് എക്സാം പാസ്സായി. പിഎസ്സി എഴുതി പാസ്സായി. അന്നു കാലത്ത് കാഴ്ച പരിമിധികൾ ഉള്ളവർക്ക് തൊഴിൽ അവസരങ്ങൾ കുറവാണ്. ഇപ്പോഴും ഈ അവസരങ്ങൾ കുറവാണ്. എന്നാൽ, അന്നത്തെ കാലത്ത് വളരെ കുറവായിരുന്നു. അധ്യാപനവും, ടെലഫോൺ ഓപ്പറേറ്റർ ജോലിയുമായിരുന്നു ഉണ്ടായിരുന്നത്. അതും തൊഴിൽ രംഗത്തേയ്ക്ക് ഇത്തരം വൈകല്യങ്ങൾ ഉള്ളവർ എത്തിപ്പെടാനുള്ള സാധ്യതകൾ കുറയ്ക്കുന്നുണ്ട്. ഇതിനെല്ലാം തരണം ചെയ്താണ് ഞാൻ മുന്നേറിയത്.

യൂട്യൂബ് ചാനൽ തുടങ്ങിയതിനു പിന്നിൽ
കൊറോണയുടെ ഒരു രണ്ടാം ഘട്ടം എത്തി നിൽക്കുന്ന സമയത്താണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. അന്ന് ഒരുപാട് ആളുകൾ ചാനൽ തുടങ്ങിയിരുന്നു. പക്ഷേ, കാഴ്ചപരിമിധികളുള്ള വ്യക്തികളെ പ്രതിനിധാനം ചെയ്തുകൊണ്ട് ആരും ചാനൽ തുടങ്ങിയിരിക്കുന്നതായി ഞാൻ കണ്ടില്ല. പ്രത്യേകിച്ച് സ്ത്രീകളെ കണ്ടിരുന്നില്ല. ഞങ്ങളുടെതായ ഒരിടം സോഷ്യൽ മീഡിയയിൽ വേണം എന്ന ചിന്തയിൽ നിന്നാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. എല്ലാ പോരായ്മകളെയും തരണം ചെയ്ത് കുടുംബ കാര്യവും, ജോലിയും മാനേജ് ചെയ്യുന്ന സ്ത്രീകളെ എനിക്കറിയാം. അത്തരം സ്ത്രീകളുണ്ട്. ഞാൻ യൂട്യൂബിൽ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ ഇതൊന്നും ഞാനല്ല ചെയ്തത് എന്ന് പറയുന്ന അനവധി ആളുകളുണ്ട്. പക്ഷേ, സത്യാവസ്ഥ അതല്ല. എന്നെപ്പോലെ ജീവിതത്തിൽ വിജയിച്ച ആളുകൾ സമൂഹത്തിൽ ഉണ്ട് എന്ന് ഒരു പൊതുഅവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഈ ചാനൽ ആരംഭിച്ചതിലൂടെ എനിക്കുണ്ടായിരുന്നു.
അഭിമാനം തോന്നിയ നിമിഷങ്ങൾ
ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. കാരണം, മറ്റുള്ളവർക്ക് കൂടി പ്രയോജനകരമാകുന്ന വിധത്തിൽ ജീവിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. സാധാരണ സ്കൂളിൽ കാഴ്ചപരിമിതിയില്ലാത്ത സ്കൂളിൽ പഠിച്ച വ്യക്തിയാണ് ഞാൻ. വീട്ടിൽ എല്ലാവിധ സ്വാതന്ത്രവും ലഭിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ വേർതിരിവുകൾ വീട്ടിലെ അംഗങ്ങളെയും ബാധിച്ചിരുന്നു. ഇവ ചെറിയ രീതിയിൽ എന്നെയും ബാധിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും, അത് അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന പറച്ചിലുകൾ ഞാനും കേട്ടിട്ടുണ്ട്. പലപ്പോഴും മറ്റാരോടും പറയാൻ സാധിക്കാത്ത തരത്തിലുള്ള മാനസിക വിഷമങ്ങളും ഞാൻ അനുഭവിച്ചിട്ടുണ്ട്. അതിനാൽ, എല്ലാം വെല്ലുവിളികളായാണ് ഞാൻ എടുത്തത്. ഈ മാനസിക സമ്മർദ്ധങ്ങൾക്കിടയിലും ഓരോ ചെറിയ കാര്യങ്ങൾ നേടിയെടുക്കുമ്പോൾ അതെല്ലാം എന്നെ വളരെയധികം സന്തോഷിപ്പിച്ചിട്ടുണ്ട്.
നേട്ടങ്ങൾ
ഞാൻ ഇത്രയും കാലം ജീവിച്ചു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. സാധാരണക്കാർക്ക് ഇത് വളരെ നിസ്സാരമായി തോന്നാം. പക്ഷേ, എനിക്കിത് വലിയൊരു നേട്ടമാണ്. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, വലിയ രീതിയിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ, മറ്റാർക്കും ലഭിക്കാത്ത രീതിയിൽ കുറേ കാര്യങ്ങളും സൗഭാഗ്യങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ടീച്ചറാണ്, കുടുംബിനിയാണ് മകളാണ്, 3 മക്കളുണ്ട്. ഇതെല്ലാം എന്റെ നേട്ടങ്ങളായാണ് ഞാൻ കരുതുന്നത്. വലിയ എത്താത്തരീതിയിൽ പിടിക്കണം എന്ന ആഗ്രഹങ്ങളൊന്നും എനിക്കില്ല. ആയിരിക്കുന്ന സാഹചര്യത്തിൽ അല്ലെങ്കിൽ അവസ്ഥയിൽ ജീവിക്കുക. അതിനെ ആസ്വദിക്കുക. ഭാവി നന്നാക്കാൻ പരിശ്രമിക്കുക. നിലവിൽ അച്ഛനും അമ്മയും, ഭർത്താവും 3 മക്കളും അടങ്ങുന്ന കുടുംബമാണ് എനിക്ക് ഉള്ളത്. ഭർത്താവിന് ബിസിനസ്സാണ്. മക്കൾ പഠിക്കുന്നു. അച്ഛൻ ഹെഡ്മാഷായിരുന്നു. ഞാൻ ഗവൺമെന്റ് വിഎച്എസ് ഹയർ സെക്കന്ററി സ്കൂളിൽ സോഷ്യോളജി അധ്യാപികയായി പ്രവർത്തിക്കുന്നു.

പാചകം ഇത്ര ഈസിയായത് എങ്ങനെ?
എന്റെ നെഗറ്റീവിലേയ്ക്ക് തന്നെ നോക്കിയാൽ എനിക്ക് നിരാശപ്പെടാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, എനിക്ക് ജീവിക്കണം. ആത്മവിശ്വാസത്തോടെ ജീവിക്കണം. അതിനുവേണ്ടി ഞാൻ മാനസികമായും ശാരീകമായും പ്രയത്നിക്കുന്നു. ഇപ്പോഴും പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ഞാൻ പാചകം ചെയ്യാൻ ആരംഭിച്ചത് പോലും സമൂഹത്തിനോടുള്ള വെല്ലുവിളിയായാണ്. 25 വർഷത്തോളമായി ഞാൻ പാചകം ചെയ്യുന്നുണ്ട്. തുടക്കത്തിൽ സാവധാനത്തിലാണ് ഓരേന്നും പഠിച്ചെടുത്തത്. പതിയെ എല്ലാം പരിചയമായി വന്നു. ഇപ്പോൾ ഓരോ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. പരിചയ മില്ലാത്ത രീതിയിൽ പാചകം ചെയ്താൽ പ്രശ്നാവുകയും ചെയ്യും. എല്ലാം ശ്രദ്ധിച്ച് മാത്രമാണ് ചെയ്യുന്നത്.



Click it and Unblock the Notifications












