Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
Women's Day 2024: ഈ രാശിക്കാരായ സ്ത്രീകളാണോ പങ്കാളികള്‍, കാര്യശേഷിയും ധൈര്യവും ഐശ്വര്യവും ഫലം
വനിതാ ദിനം എന്നത് ഓരോ സ്ത്രീകള്‍ക്കും അല്പം സ്പെഷ്യല്‍ ആണ്. എന്നാല്‍ എല്ലാ ദിനവും വനിതകള്‍ക്ക് കൂടിയുള്ളതാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും മാര്‍ച്ച് 8-ന് ആഘോഷിക്കുന്ന വനിതാ ദിനം അല്പം ഗൗരവത്തോടെ ആഘോഷിക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മളില്‍ പലരും മറന്ന് പോവുന്ന പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് വനിതാ ദിനം എന്നതില്‍ സംശയം വേണ്ട.
ഈ വനിതാ ദിനത്തില്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നാം ചില രസകരമായ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ പങ്കാളി രാശിപ്രകാരം നിങ്ങള്‍ക്ക് അനുയോജ്യനാണോ അല്ലയോ എന്നതിനെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ...

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുയോജ്യരായ ജീവിത പങ്കാളികള്‍ എന്ന് പറുന്നത് എപ്പോഴും ചിങ്ങം, ധനു രാശിക്കാരായ പങ്കാളികള്‍ ആയിരിക്കും. അതോടൊപ്പം തന്നെ മിഥുനം, തുലാം രാശിക്കാരും ഇവരോടൊപ്പം ചേര്‍ന്നാല്‍ ജീവിതം അടിപൊളിയാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാരായവര്‍ക്ക് അനുയോജ്യരായ പങ്കാളികള്‍ ആയി കണക്കാക്കുന്ന രാശിക്കാര്‍ മകരം, കന്നി രാശിക്കാരാണ്. ഇവര്‍ എന്തുകൊണ്ടും ജീവിതത്തില്‍ അര്‍പ്പണ മനോഭാവത്തോടും സുരക്ഷിതത്വത്തോടേയും മുന്നോട്ട് പോവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ അവരുടെ ജീവിതത്തിലെ എല്ലാ നേട്ടങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നവരായിരിക്കും. കുംഭം, തുലാം എന്നീ രാശിക്കാരാണ് ഇവരില്‍ ഏറ്റവും അനുയോജ്യര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റേതും സമാധാനത്തിന്റേതും ആയി മാറുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ സര്‍വ്വഗുണ സമ്പന്നരും സര്‍വ്വോപരി ധൈര്യമുള്ളവരും ആയിരിക്കും. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി വൃശ്ചികം, മീനം എന്നീ രാശിക്കാരെയാണ് പങ്കാളികളാക്കി കൂടെ നിര്‍ത്തേണ്ടത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഏത് വിധത്തിലുള്ള ആഗ്രഹങ്ങളും അവരുടെ ജീവിതത്തിലൂടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. മേടം, ധനു രാശിക്കാരായവരാണ് ഇവര്‍ക്ക് എപ്പോഴും അനുയോജ്യരായ പങ്കാളികള്‍ എന്ന് പറയുന്നത്.
കന്നി രാശി
ഉറച്ച തീരുമാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നവരാണ് കന്നി രാശിക്കാര്‍. അതുകൊണ്ട് തന്നെ അനുയോജ്യരായ ജീവിത പങ്കാളികള്‍ ആയി കണക്കാക്കുന്ന രാശിക്കാര്‍ ഇടവം, മകരം എന്നീ രാശിക്കാരാണ്. ഇവര്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ മിഥുനം രാശിക്കാരാണ് ഇവര്‍ക്ക് ഏറ്റവും അനുയോജ്യരായ രാശിക്കാരായി കണക്കാക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും മാത്രമല്ല ആഗ്രഹപൂര്‍ത്തീകരണത്തിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കര്‍ക്കിടകം, മീനം രാശിക്കാരാണ് അനുയോജ്യമായ രാശിക്കാരായി കണക്കാക്കുന്നത്. ഇവര്‍ക്ക് ആത്മാര്‍ത്ഥ അല്പം കൂടുതലാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതിനും ഈ പങ്കാളികള്‍ സഹായിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തെക്കുറിച്ച് ധാരാളം പ്രതീക്ഷകള്‍ ഉണ്ടാവുന്നുണ്ട്. ഇവര്‍ വളരെയധികം ധൈര്യശാലികളാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഏത് കാര്യവും ധൈര്യത്തോടെ ഏറ്റെടുത്ത് ചെയ്യുന്നതിന് സാധിക്കുന്നു. മേടം, ചിങ്ങം എന്നീ രാശിക്കാരാണ് ഇവര്‍ക്ക് ഏറ്റവും അനുയോജ്യം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഉറച്ചതും ശക്തവുമായ തീരുമാനങ്ങള്‍ പല ഘട്ടത്തിലും എടുക്കേണ്ടതായി വരുന്നു. ഇവര്‍ക്കൊപ്പം ഏത് സാഹചര്യത്തിലും നില്ക്കുന്ന പങ്കാളികളെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇടവം, കന്നി രാശിക്കാര്‍ ആണ് ഇവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായവര്‍.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായി വരുന്ന രാശിക്കാര്‍ എന്ന് പറയുന്നത് തുലാം മിഥുനം എന്നീ രാശിക്കാരാണ്. ജീവിതത്തില്‍ ഏത് തീരുമാനത്തേയും പരസ്പരം ബഹുമാനിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ദയയും സഹാനുഭൂതിയും വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ വളരെയധികം ശ്രദ്ധിച്ചാണ് പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. കര്‍ക്കിടകം, വൃശ്ചികം എന്നീ രാശിക്കാര്‍ക്ക് ഇവര്‍ ഏറ്റവും അനുയോജ്യരാണ്.



Click it and Unblock the Notifications











