Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സാമുദ്രിക ശാസ്ത്ര പ്രകാരം ലക്ഷ്മീ സാന്നിധ്യം സ്ത്രീ പാദങ്ങളില്‍: ഒറ്റരാത്രിയില്‍ പങ്കാളിക്കും മഹാഭാഗ്യം
സാമുദ്രിക ശാസ്ത്രത്തെ ലക്ഷണശാസ്ത്രം എന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ ശരീരഭാഗങ്ങള്‍ നോക്കി ഭൂതം, ഭാവി, വര്‍ത്തമാനം, ഒളിഞ്ഞിരിക്കുന്ന ഭാഗ്യം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതിനെയാണ് സാമുദ്രിക ശാസ്ത്രം എന്ന് പറയുന്നത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അവരുടെ ശരീരത്തിലെ ഇത്തരം ഭാഗ്യലക്ഷണങ്ങളെ നോക്കി പല കാര്യങ്ങളും പ്രവചിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇവര്‍ സ്വയം ഭാഗ്യവതികള്‍ മാത്രമല്ല പങ്കാളിയിലേക്ക് കൂടി ഇവരുടെ ഭാഗ്യത്തെ ചൊരിയുന്നു.
വിശുദ്ധ ഗ്രന്ഥങ്ങള്‍ പ്രകാരം സന്തോഷകരമായ ദാമ്പത്യം എന്നത് കുടുംബത്തിന്റെ സമാധാനത്തിനും സ്വസ്ഥതക്കും സഹായിക്കുന്നു എന്നാണ് വിശ്വാസം, ഭാര്യ മാത്രം നല്ലതായത് കൊണ്ടോ അല്ലെങ്കില്‍ ഭര്‍ത്താവ് മാത്രം നല്ലതായത് കൊണ്ടോ കുടുംബത്തില്‍ വിജയം ഉണ്ടാവുകയില്ല. എന്നാല്‍ ചില അവസരങ്ങളില്‍ ഭാഗ്യങ്ങള്‍ പരസ്പരം ഉണ്ടാവുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിലെ മറുകുകളും നെറ്റിയുടെ വലിപ്പവും കണ്ണുകളും എല്ലാം നോക്കി അവരുടെ ഭാഗ്യത്തെക്കുറിച്ച് പറയുന്നു. ഇത് പങ്കാളിയുടെ ഭാഗ്യത്തേയും പ്രതിനിധീകരിക്കുന്നു എന്നാണ് പറയുന്നത്.

സ്ത്രീയുടെ ഭാഗ്യ ലക്ഷണങ്ങള്‍
സ്ത്രീയുടെ ഭാഗ്യ ലക്ഷണങ്ങളില്‍ ആദ്യം പറയുന്നത് കട്ടിയുള്ളതും ചുരുളില്ലാത്തുമായ മുടിയുള്ള സ്ത്രീ എങ്കില്‍ ഇവര്‍ ഭാഗ്യവതികളാണ് എന്നാണ്. ഇവരുടെ ദാമ്പത്യ ജീവിതത്തിലും ഇതേ ഭാഗ്യം നിലനില്‍ക്കുന്നെന്നും, അത് നിങ്ങളുടെ പങ്കാളിയുടെ ജീവിതത്തില്‍ പോലും അലയടിക്കും എന്നുമാണ് വിശ്വാസം. ഇപ്രകാരമാണ് സാമുദ്രിക ശാസ്ത്രത്തില്‍ ഒരു പെണ്‍കുട്ടിയിലെ മുടിയുടെ ഭാഗ്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത. എന്നാല്‍ ഇത്തരത്തില്‍ മുടിയില്ലാത്തവര്‍ ഭാഗ്യവതികളല്ല എന്ന് അര്‍ത്ഥമില്ല.
മുഖത്തിന്റെ ശാസ്ത്രം
സാമുദ്രിക ശാസ്ത്രപ്രകാരം പെണ്‍കുട്ടിയുടെ മുഖം വൃത്താകൃതിയിലും കണ്ണുകളില്‍ തിളക്കമുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് അവളെ വിവാഹം കഴിക്കുന്ന വ്യക്തിക്ക് ഭാഗ്യം വര്‍ദ്ധിക്കും എന്നത് തന്നെയാണ്. ഇവര്‍ ഏതൊരു പ്രതികൂല സാഹചര്യത്തിലും ഭര്‍ത്താവിനൊപ്പം നില്ക്കുന്നു. മാത്രമല്ല പരസ്പരം സ്നേഹവും ബഹുമാനവും വിശ്വാസവും ഇവരിലുണ്ടാവുന്നു. അതോടൊപ്പം തന്നെ മറ്റുള്ളവരോട് ദയയും അനുകമ്പയും ഇത്തരം സ്ത്രീകള്‍ക്കുണ്ടാവും എന്നാണ് സാമുദ്രിക ശാസ്ത്രം പറയുന്നത്.

നെറ്റിയുടെ വലിപ്പം
നെറ്റിയുടെ വലിപ്പം നോക്കിയും ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ നെറ്റി വളരെ വിശാലമുള്ളതും തിളക്കമുള്ളതുമാണെങ്കില് അതിനര്‍ത്ഥം ഇവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും വളരെയധികം അംഗീകാരവും സന്തോഷവും സ്നേഹവും ലഭിക്കും എന്നാണ്. ഇത് കൂടാതെ ഇവര്‍ സമ്പന്നതയില്‍ ജീവിക്കുന്നവരായിരിക്കും. പങ്കാളിയുടെ ഭാഗ്യത്തേയും ഇവര്‍ പ്രതിനിധീകരിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബ ജീവിതം ഇവര്‍ക്ക് നയിക്കാന്‍ സാധിക്കുന്നു എന്നാണ് പറയുന്നത്.
മൂക്കില്‍ മറുകുള്ള സ്ത്രീ
മൂക്കില്‍ മറുകുള്ള സ്ത്രീയാണ് എന്നുണ്ടെങ്കില്‍ അവര്‍ ജീവിക്കുന്ന കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കരിയറില്‍ ഇവര്‍ മികച്ച പുരോഗതി പ്രാപിക്കുന്നു. കൂടാതെ സ്വന്തം അധ്വാനത്തില്‍ മുന്നിലേക്കെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. കുടുംബത്തിന്റെ നെടും തൂണ് തന്നെ പല അര്‍ത്ഥത്തിലും ഇവരായിരിക്കും. അതുകൊണ്ട് തന്നെ കുടുംബത്തിലെ സന്തോഷവും സമാധാനവും ഭാഗ്യവും എല്ലാം ഇവരെ ആശ്രയിച്ചായിരിക്കും ഉണ്ടായിരിക്കുക. ഭര്‍ത്താവിനെ നേര്‍വഴിയില്‍ നയിക്കുന്നതിനും വിജയത്തിലേക്ക് എത്തിക്കുന്നതിനും തന്നോടൊപ്പം തന്നെ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.

പല്ലുകളുടെ നിറം
സ്ത്രീകളില്‍ പല്ലുകളുടെ നിറം തൂവെള്ള നിറത്തിലെങ്കില്‍ ഇവര്‍ക്ക് അത് ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്. കൂടാതെ പല്ലുകള്‍ക്കിടയിലെ വിടവ് സൂചിപ്പിക്കുന്നതും ഇവര്‍ ഭാഗ്യവതികളായ സ്ത്രീകളാണ് എന്നാണ്. കുടുംബത്തില്‍ ഐശ്വര്യവും സാമ്പത്തിക നേട്ടങ്ങളും ഇവര്‍ വഴി ഉണ്ടാവുന്നു. സ്വന്തം അധ്വാനത്തിലൂടെ ജീവിതം എത്തിപ്പിടിക്കാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ അതുപോലെ തന്നെ പങ്കാളിയേയും പിന്തുണക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഭര്‍ത്താവിനും കുടുംബത്തിനും ഭാഗ്യമായി വര്‍ത്തിക്കുന്നവരായിരിക്കും ഇവര്‍.
ചുണ്ടുകളുടെ നിറം
പലര്‍ക്കും ചുണ്ടുകളുടെ നിറം പലതായിരിക്കും. എന്നാല്‍ സാമുദ്രിക ശാസ്ത്രപ്രകാരം ഭാഗ്യം എന്ന് പറയുന്നത് എപ്പോഴും പിങ്ക് നിറത്തിലുള്ള ചുണ്ടും ചുണ്ടില്‍ മറുകുമുള്ളതാണ്. ഇത് സൂചിപ്പിക്കുന്നത് ഇവര്‍ ഭാഗ്യം കൊണ്ട് വരുന്നവരാണ് എന്നതാണ്. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഇവരിലൂടെ കുടുംബത്തില്‍ എത്തുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളുടേയും ആരംഭം ഇവരിലൂടെയായിരിക്കും. സ്വന്തം അധ്വാനത്തിന് മറ്റെന്തിനേക്കാള്‍ ഇവര്‍ വില കൊടുക്കുന്നു. ഭര്‍ത്താവിന്റെ ഭാഗ്യത്തിന് വരെ ഇവര്‍ കാരണമാകുന്നു.
കൈകാലുകള്‍
ഒരു സ്ത്രീയുടെ കൈകാലുകള്‍ മൃദുവായതും അതോടൊപ്പം തന്നെ ചുവന്ന നിറമുള്ളതും ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ഇവര്‍ ക്ഷമയുള്ളവരും കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരും ആണെന്നതാണ്. ഇത് കൂടാതെ ഇവരെ ലക്ഷ്മി ദേവിയുടെ പ്രതിരൂപമായും കണക്കാക്കുന്നു. ഇവര്‍ക്ക് സ്വന്തം അധ്വാനത്തിലൂടേയും ബുദ്ധിയിലൂടേയും ധാരാളം സമ്പത്ത് സ്വന്തമാക്കാന്‍ സാധിക്കുന്നു. പങ്കാളിയെ നേര്‍വഴിയിലൂടെ നയിക്കുന്നതിനും ഭാഗ്യമാവുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications

