Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
അടുത്തുള്ളവര്‍ക്ക് പോലും സൗഭാഗ്യം; ഈ 7 ഗുണങ്ങളുള്ള സ്ത്രീകള്‍ ലക്ഷ്മീദേവിയുടെ പ്രതിരൂപം
ഓരോ വ്യക്തിക്കും അവരവരുടേതായ ഗുണങ്ങളുണ്ട്. അതുപോലെ സ്ത്രീകള്‍ക്കും അവരുടേതായ ഗുണങ്ങളുണ്ട്. എന്നാല്‍ വേദങ്ങള്‍ അനുസരിച്ച്, ചില ഗുണങ്ങളുള്ള സ്ത്രീകള്‍ ലക്ഷ്മി ദേവിയുടെ ഒരു രൂപമായ ഉത്തമ സ്ത്രീകളാണെന്ന് പറയപ്പെടുന്നു. സ്ത്രീകളില്ലാതെ പ്രപഞ്ചത്തിന്റെ സൃഷ്ടിയെക്കുറിച്ച് സങ്കല്പ്പിക്കാന് പോലും കഴിയില്ല.
ഹിന്ദുമതത്തില്‍ സ്ത്രീകള്‍ക്ക് ദേവതയ്ക്ക് തുല്യമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. സമൂഹത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ട്. സ്ത്രീയുടെ മഹത്തായ ഗുണങ്ങള്‍ വേദങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ഏഴ് ഗുണങ്ങളുള്ള സ്ത്രീകള്‍ ഉത്തമ സ്ത്രീകളും ലക്ഷ്മീ ദേവിയുടെ പ്രതിരൂപവുമാണെന്ന് വിശ്വസിക്കപ്പെടുന്നു.

ദൈവവിശ്വാസിയായ സ്ത്രീ
വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ഒരു ആത്മീയ ഭക്തയായ സ്ത്രീ വീട്ടിലെ ഐശ്വര്യത്തിന്റെ ഘടകമാണ്. ധര്‍മ്മം പിന്തുടരുന്ന സ്ത്രീകള്‍ക്ക് നല്ലതും ചീത്തയും വേര്‍തിരിക്കാന്‍ നന്നായി അറിയാം. കുടുംബത്തിന് മാത്രമല്ല, സമൂഹത്തിനും അവള് ശരിയായ പാത കാണിച്ചുതരുന്നു. ദൈവവിശ്വാസിയായ ഒരു സ്ത്രീ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് കുടുംബത്തെ തടയുന്നു. കുടുംബത്തിലെ ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുന്നത് തടഞ്ഞ് അവരെ അവര്‍ നേര്‍വഴിക്ക് നയിക്കുന്നു.
പണം ലാഭിക്കുന്ന സ്ത്രീ
സമ്പത്ത് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന സ്ത്രീകള്‍ ഒരിക്കലും കുടുംബത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടില്ല. വേദ ഗ്രന്ഥങ്ങള്‍ പ്രകാരം, പണം എങ്ങനെ ലാഭിക്കണമെന്ന് ഒരു സ്ത്രീ അറിഞ്ഞിരിക്കണം. പ്രതികൂല സാഹചര്യങ്ങളില്‍, കുടുംബത്തെ പ്രയാസകരമായ സമയങ്ങളില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതില്‍ ഈ പണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരു നല്ല സ്ത്രീക്ക് പണം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാം. അവര്‍ അമിതമായി പണം ചെലവഴിക്കില്ല. അത്തരം സ്ത്രീകള്‍ അവരുടെ നിലവിലെയും ഭാവിയിലെയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് പണം ഉപയോഗിക്കുന്നത്.
മധുരമായ സംസാരമുള്ളവര്
ഒരാളുടെ സംസാരം ബന്ധങ്ങള്‍ ഉണ്ടാക്കുകയും ബന്ധങ്ങള്‍ നശിപ്പിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. വേദ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, മധുരമുള്ള ഭാഷ സംസാരിക്കുന്ന സ്ത്രീകളെ കുടുംബത്തിന്റെ ഭാഗ്യമായി കണക്കാക്കുന്നു. മൃദുഭാഷിയായ സ്ത്രീ എപ്പോഴും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നു. അത്തരം സ്ത്രീകള്‍ക്ക് എല്ലായിടത്തും ബഹുമാനം ലഭിക്കുന്നും. എല്ലായ്പ്പോഴും കുടുംബത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നു.
വിദ്യാസമ്പന്നരും ധീരരുമായ സ്ത്രീകള്‍
വിദ്യാസമ്പന്നയായ ഒരു സ്ത്രീ ഒരു സമൂഹത്തെ മുഴുവന്‍ വികസിപ്പിക്കുന്നു. അത്തരം സ്ത്രീകള്‍ കുടുംബത്തിനും പ്രചോദനമാണ്. വിദ്യാഭ്യാസം ധൈര്യം വളര്‍ത്തുന്നു. ധീരയായ സ്ത്രീ ഒരിക്കലും കഷ്ടകാലങ്ങളില്‍ ഭയപ്പെടുന്നില്ല. അവള് പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പോരാടുന്നു. ഒരു ഉത്തമ സ്ത്രീക്ക് വിദ്യാഭ്യാസ നിലവാരവും ധൈര്യവും ഉണ്ടായിരിക്കണമെന്ന് പറയപ്പെടുന്നു.

മുതിര്‍ന്നവരെ ബഹുമാനിക്കുന്ന സ്ത്രീ
കുടുംബ ബന്ധങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു കാര്യം സ്നേഹമാണ്. എല്ലാവരേയും സ്നേഹിക്കുന്നവളാണ് സ്ത്രീയെങ്കില്‍ ആ വീട് എപ്പോഴും സന്തോഷത്താല്‍ അലയടിക്കും. വീട്ടിലെ മുതിര്‍ന്നവരെ ബഹുമാനിക്കുകയും ഇളയവരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് ഭര്‍ത്താവിന്റെ ഭാഗ്യം പ്രകാശിപ്പിക്കും. അത്തരം സ്ത്രീകള്‍ ലക്ഷ്മീദേവിയുടെ പ്രതിരൂപമാണ്.
ഇച്ഛാശക്തിയുള്ള സ്ത്രീകള്‍
സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഗ്രഹങ്ങള്‍ മാറ്റാന്‍ അറിയാവുന്ന സ്ത്രീകള്‍ മികച്ചവരാണ്. ഇത്തരം സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരെയും കുടുംബത്തെയും നല്ല കാര്യങ്ങള്‍ ചെയ്യാനും ശരിയായ പാതയില്‍ നടക്കാനും പ്രേരിപ്പിക്കുന്നു. അവരുടെ പരിമിതമായ ആഗ്രഹങ്ങള്‍ കാരണം, കുടുംബം ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങുന്നില്ല. ഇത് കുടുംബത്തിന് മൊത്തം ഗുണം ചെയ്യുന്നു.
സഹിഷ്ണുതയുള്ള സ്ത്രീ
സഹിഷ്ണുതയുള്ള ഒരു സ്ത്രീ പ്രയാസകരമായ സമയങ്ങളെ സമാധാനത്തോടെ മറികടക്കുന്നു. അവളുടെ ഉറ്റവരെ ഒരിക്കലും അവള് ഉപേക്ഷിക്കില്ല. അത്തരമൊരു ഭാര്യയുടെ പിന്തുണയും പ്രോത്സാഹനവും ഭര്‍ത്താവിനെ ഏത് പ്രയാസങ്ങളില്‍ നിന്നും കരകയറ്റുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
