Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
സ്ത്രീശരീരത്തിലെ ഈ ലക്ഷണങ്ങള്‍ ഭര്‍ത്താവിന് ദുരിതം, നിര്‍ഭാഗ്യം; ജീവന് വരെ ആപത്ത്
ശരീര ഭാഗങ്ങളുടെ ലക്ഷണം നോക്കി ഒരു വ്യക്തിയുടെ സ്വഭാവവും സവിശേഷതകളും ഭാവിയും പ്രവചിക്കുന്ന
ഒരു സമ്പദായമാണ് സാമുദ്രിക ശാസ്ത്രം. പുരാതന കാലം മുതല്ക്കേ ലക്ഷണശാസ്ത്രം പ്രശസ്തമാണ്. ഇതിലൂടെ ഒരു വ്യക്തിയുടെ ഭാഗ്യവും നിര്ഭാഗ്യവുമെല്ലാം പ്രവചിക്കാന്‍ കഴിയുമെന്ന് പറയുന്നു. സ്ത്രീകളുടെ ശരീരത്തിലെ ചില ലക്ഷണങ്ങളെക്കുറിച്ച് ലക്ഷണശാസ്ത്രത്തില്‍ പറയുന്നുണ്ട്. ചില ലക്ഷണങ്ങളുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന് ദുരിതം സമ്മാനിക്കുമെന്നും നിര്‍ഭാഗ്യം വിളിച്ചുവരുത്തുമെന്നും ലക്ഷണശാസ്ത്രത്തില്‍ പറയുന്നു. അത്തരം ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
സ്ത്രീശരിരത്തിലെ ഈ ലക്ഷണങ്ങള്‍ ദൗര്‍ഭാഗ്യം
* നെറ്റി ഉയര്‍ന്നതും പേശീബലമുള്ളതുമായ പെണ്‍കുട്ടി ദുഷ്ടമായ കൂട്ടുകെട്ടില്പെടുകയും അവളുടെ മാനം നഷ്ടപ്പെടുകയും ചെയ്യും. നെറ്റി നീളമുള്ള സ്ത്രീ അവളുടെ കുടുംബത്തിന് അപമാനം വരുത്തും.
* പ്രാവിനെപ്പോലെ വിളറിയ കണ്ണുകളുള്ളവള്‍ ദുഷ്ടയും ലൈംഗികാസക്തിയില്ലാത്തവളുമായിരിക്കും. പക്ഷിക്കൂടുപോലെ ആഴമുള്ള കണ്ണുകളുള്ള സ്ത്രീ അത്യന്തം ദുഷ്ടയായിരിക്കും. ചുവന്ന നിറമുള്ള കണ്ണുകളുള്ള ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന് ദൗര്‍ഭാഗ്യം സമ്മാനിക്കുന്നവളായിരിക്കും.

* ഒരു സ്ത്രീക്ക് പൂച്ചയുടെയോ ആനയുടെയോ പോലെ കണ്ണുകളുണ്ടെങ്കില്‍, ആ സ്ത്രീ അവളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും.
* ഒരു സ്ത്രീയുടെ പുരികങ്ങള്‍ തവിട്ട് നിറമോ അല്ലെങ്കില്‍ നേര്‍ത്തതും കുറച്ച് രോമം മാത്രമുള്ള പുരികങ്ങള്‍ ഉള്ളതോ അല്ലെങ്കില്‍ രണ്ട് പുരികങ്ങളും ഒന്നിച്ചിരിക്കുന്നതോ നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. പുരികം വളഞ്ഞ സ്ത്രീയും ഭാഗ്യവതിയല്ല.
* നീളമുള്ളതും വൃത്താകൃതിയിലുള്ളതുമായ ചെവികള്‍ ശുഭകരമാണ്. എന്നാല്‍ ഞരമ്പുകള്‍ തെളിഞ്ഞുകാണുന്ന നേര്‍ത്ത ചെവികളും വിശാലമായ ചെവികളും അശുഭകരമാണ്.
* മൂക്കിന്റെ മുന്‍ഭാഗം തടിച്ചതും കട്ടിയുള്ളതും നടുവില്‍ ആഴമുള്ളതുമാണെങ്കില് അത് അശുഭകരമാണ്.
* കവിളുകള്‍ പേശികളില്ലാത്തതോ പുരുഷനെപ്പോലെ പരന്നതോ മൃദുവായ രോമമുള്ളതും വളഞ്ഞതുമായ കവിളുകളാണെങ്കില് അവ അശുഭകരവും ദൗര്‍ഭാഗ്യം നല്കുന്നതുമാണ്.
* ഒരു സ്ത്രീയുടെ ചുണ്ടുകള്‍ പുരുഷനെപ്പോലെ നീളമുള്ളതും വിള്ളലുള്ളതും പേശികളില്ലാത്തതുമാണെങ്കില്, ഇത് ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഇവ കറുപ്പ് നിറത്തിലാണെങ്കില്‍ അത് വൈധവ്യത്തെ സൂചിപ്പിക്കുന്നു.
* ഒരു പെണ്‍കുട്ടിയുടെ പല്ലുകള്‍ വൃത്തികെട്ടതും മോശം ആകൃതിയിലുള്ളതുമാണെങ്കില് അവള് ഒരു വിധവയാകും. അവളുടെ പല്ലുകള്‍ ചെറുതും അവയ്ക്കിടയില്‍ വിടവുള്ളതുമാണെങ്കില് അവള് ഒരു വേശ്യയായിരിക്കും.
* ഒരു സ്ത്രീയുടെ താടി കട്ടിയുള്ളതാണെങ്കില്‍ അത് ശുഭകരമാണ്. അതില്‍ ധാരാളം മൃദുവായ രോമങ്ങള്‍ ഉണ്ടെങ്കില്‍, വളഞ്ഞതും ഉയരം കുറഞ്ഞതും വളരെ തടിച്ചതുമാണെങ്കില് അത് അശുഭകരവും ദാരിദ്ര്യത്തിനും അസന്തുഷ്ടിക്കും കാരണമാകുന്നു.
* ഒരു സ്ത്രീയുടെ തൊണ്ട തടിച്ചതാണെങ്കില്‍ അവളെ ഭര്‍ത്താവ് ഉപേക്ഷിക്കുന്നു. കഴുത്ത് ചുവപ്പ് നിറമാണെങ്കില്‍ അവള് വേലക്കാരിയാകും. തടിച്ചതും വിശാലവുമാണെങ്കില്‍ അവള് വിധവയാകും. തൊണ്ടയ്ക്ക് ഉയരം കുറവാണെങ്കില്‍ അവള് വളരെ ദരിദ്രയാകും.
* തോളുകള്‍ വളഞ്ഞ സ്ത്രീ അഭിമാനത്താല്‍ അന്ധയായി തുടരുന്നു. തോളില്‍ ധാരാളം മൃദുവായ രോമങ്ങള്‍ ഉണ്ടെങ്കില്‍ അവള് വിധവയാകും.
* ഒരു സ്ത്രീയുടെ കൈപ്പത്തികള്‍ വളരെ മൃദുവാണെങ്കില്‍, അത് ഒരു ശുഭസൂചനയാണ്. കൈപ്പത്തികള്‍ വരകളില്ലാത്തതാണെങ്കില് അത് അശുഭസൂചകമാണ്. രേഖകള്‍ കൂടുതലാണെങ്കില്‍ അവള് വിധവയാകും.
* ഒരു സ്ത്രീയുടെ കൈപ്പത്തികളില്‍ ഉയര്‍ന്നുവരുന്ന ധാരാളം സിരകള്‍ ഉണ്ടെങ്കില്‍ അവള് ദരിദ്രയായിരിക്കും.
* തള്ളവിരലിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിച്ച് ഏറ്റവും ചെറിയ വിരലിന്റെ ചുവട്ടിലെത്തുന്ന ഒരു രേഖ ആരുടെ കൈയിലുണ്ടോ, അവള് തീര്‍ച്ചയായും തന്റെ ഭര്‍ത്താവിന് ദൗര്‍ഭാഗ്യം നല്കുന്നവളായിരിക്കും.
* ഒരു സ്ത്രീയുടെ നഖങ്ങള്‍ ചെറിയ ശംഖ് പോലെയാണെങ്കിലും മധ്യഭാഗം താഴ്ന്നതും നിറമില്ലാത്തതുമാണെങ്കില്, ഇവ അശുഭകരമാണ്. ഇവ ഇളം നിറവും വളഞ്ഞതും വരണ്ടതുമാണെങ്കില്‍ അത് നാശത്തിന്റെ ലക്ഷണമാണ്.
* ഒരു സ്ത്രീയുടെ നഖങ്ങളില്‍ വെളുത്ത നിറത്തിലുള്ള കുത്തുകളുണ്ടെങ്കില്, അത്തരമൊരു സ്ത്രീ അമിതമായി ലൈംഗികതയുടെ പിടിയിലാകുകയും മറ്റ് പുരുഷന്മാരുടെ കൂട്ടുകെട്ട് തേടുകയും ചെയ്യുന്നു.
* ഒരു സ്ത്രീയുടെ രണ്ട് തുടകളും ശക്തവും വൃത്താകൃതിയിലുള്ളതുമാണെങ്കില്, അത് അത്യന്തം ശുഭകരമാണ്. കൂടാതെ സ്ത്രീ ഒരു രാജ്ഞിയെപ്പോലെ വളരെ ഭാഗ്യവതിയുമാണ്. എന്നാല്‍ തുടകള്‍ നേര്‍ത്തതും വരണ്ടതുമാണെങ്കില്‍ ആ സ്ത്രീ നിര്ഭാഗ്യവതിയാണ്.
* ഒരു സ്ത്രീയുടെ പാദങ്ങളിലെ പെരുവിരല്‍ ഉയര്‍ന്നതും വൃത്താകൃതിയിലുള്ളതുമാണെങ്കില്, അത് അത്യധികം സന്തോഷം നല്കുന്നു. പാദങ്ങളുടെ നഖങ്ങള്‍ വീതിയുള്ള സ്ത്രീ നിര്ഭാഗ്യവതിയാണ്. അവര്‍ ജീവിതത്തില്‍ കഷ്ടപ്പെടുന്നു.
* നടക്കുമ്പോള്‍ ഒരു സ്ത്രീയുടെ കാലിലെ ചെറുവിരല്‍ നിലത്തു തൊടുന്നില്ലെങ്കില്‍, ആ സ്ത്രീ തന്റെ ഭര്‍ത്താവിന് നാശം വരുത്തുന്നു. മറ്റൊരു പുരുഷനെ തേടിപ്പോകുന്നു.



Click it and Unblock the Notifications