Latest Updates
-
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
പെണ്ണുങ്ങളെ കൊച്ചാക്കണ്ട, ഈ ആറ് കാര്യങ്ങളില്‍ പുരുഷന്മാരേക്കാള് മുന്നിലാണ് സ്ത്രീകള്‍
Women vs Men: സ്ത്രീ അബലയാണെന്നും പുരുഷന്റെ നിഴലില്‍ ജീവിക്കുന്നവളാണെന്നും എല്ലാ കാര്യങ്ങളിലും രണ്ടാംസ്ഥാനത്താണെന്നും കരുതുന്നവരുണ്ട്. പണ്ടുകാലത്താണ് ഇത്തരം ചിന്താഗകികള് ശക്തമായിരുന്നതെങ്കിലും ഇന്നും അങ്ങനെ ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ട്. പക്ഷേ അതൊന്നും ശരിയല്ല. സ്ത്രീയും പുരുഷനും തുല്യശക്തികളാണ്. ശാരീരികവും മാനസികവുമായ പ്രത്യേകത അനുസരിച്ച് അവര്‍ക്ക് അവരുടേതായ ശക്തികളും ദൗര്‍ബല്യങ്ങളും ഉണ്ട്. പക്ഷേ ചില കാര്യങ്ങളില്‍ പുരുഷന്മാര്ക്ക് സ്ത്രീകളെ കടത്തിവെട്ടാന്‍ സാധിക്കില്ല. വെറുതെ പറയുന്നതല്ല, ഇത് ഗവേഷണങ്ങള്‍ പോലും ശരിവെക്കുന്ന കാര്യമാണ്.

സ്ത്രീകള്‍ പുരുഷന്മാരേക്കാള് മുമ്പിലായ ആറ് കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
പഠനം
പഠനത്തിന്റെ കാര്യത്തില്‍ പുരുഷന്മാരേക്കാള് മുമ്പില്‍ സ്ത്രീകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച് ജോര്‍ജിയ സര്‍വ്വകലാശാലയും കൊളംബിയ സര്‍വ്വകലാശാലയും സംയുക്തമായി പഠനം നടത്തിയിട്ടുണ്ട്. പഠനത്തോടുള്ള സമീപനത്തില്‍ ഇരുകൂട്ടരും പുലര്‍ത്തുന്ന വ്യത്യസ്തതയാണ് പഠനത്തില്‍ സ്ത്രീകളെ മിടുക്കരാക്കുന്നത്. പഠിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാവും ഉത്സാഹവും അച്ചടക്കവും കൂടുതലാണ്.
മള്‍ട്ടി ടാസ്കിംഗ്
ഇത് ഒരു പുതിയ അറിവായിരിക്കില്ല. പക്ഷേ പഠനത്തിലൂടെ ഇത് തെളിയിക്കപ്പോടുമ്പോഴാണ് ആധികാരികത വര്‍ധിക്കുന്നത്. പല ജോലികള്‍ ഒന്നിച്ച് ചെയ്യാനുള്ള ശേഷിയില്‍ പുരുഷന്മാരേക്കാള് മുമ്പില്‍ സ്ത്രീകളാണെന്ന് ഗ്ലോസ്ഗോ സര്‍വ്വകലാശാല പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ബൗദ്ധികമായ കഴിവുകളും ആസൂത്രണവും നിരീക്ഷണപാടവവും ആവശ്യമുള്ള ജോലികളില്‍ സ്ത്രീകള്‍ ഒന്നിച്ച് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ മിടുക്കരാണ്.
വേദന സഹിക്കാനുള്ള കഴിവ്
ഇക്കാര്യവും ആര്‍ക്കും സംശയമുള്ളതല്ല. പത്തുമാസം ഒരു കുഞ്ഞിനെ ഉദരത്തില്‍ ചുമക്കാനും ലോകത്തിലെ ഏറ്റവും വലിയ വേദനയായ പ്രസവവേദന സഹിക്കാനും സാധിക്കുന്ന സ്ത്രീകളുടെ സഹനശേഷിക്ക് മുമ്പില്‍ വേദന മുട്ടുമടക്കും. പഠനങ്ങളിലൂടെയും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്.
ആരോഗ്യപരിപാലനം
മക്ഗില്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് പ്രകാരം ആരോഗ്യകാര്യത്തിലും സ്ത്രീകളാണ് മുമ്പില്‍. പുരുഷന്മാരേക്കാള് ശക്തമായ പ്രതിരോധവ്യവസ്ഥ സ്ത്രീകള്‍ക്കാണ്. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണ്‍ രോഗമുണ്ടാക്കുന്ന ചില എന്‍സൈമുകളുടെ ഉല്‍പ്പാദനം തടയുന്നതടക്കം പല ഘടകങ്ങളും അതിന് പിന്നിലുണ്ട്.
നിക്ഷേപം
നിക്ഷേപകാര്യത്തിലും പണം കരുതിവെക്കുന്ന സ്വഭാവത്തിലും പുരുഷന്മാരേക്കാള് മിടുക്കര്‍ സ്ത്രീകളാണെന്ന് പല വീടുകളിലും അനുഭവമുണ്ടാകും. രഹസ്യമായി പണം സൂക്ഷിക്കാനും ആവശ്യങ്ങള്‍ക്ക് പണം എടുക്കാനും സ്ത്രീകള്‍ക്ക് സവിശേഷമായ കഴിവുണ്ട്. നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കാനും സ്ത്രീകള്‍ക്ക് കഴിവുണ്ട്. പുരുഷന്മാര് പലപ്പോഴും ഇക്കാര്യത്തില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
ആയുസ്സ്
ആരോഗ്യത്തില്‍ മാത്രമല്ല, ആയുസ്സിന്റെ കാര്യത്തിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ കാലം ജീവിക്കുന്നു. ഒരുപക്ഷേ അവരുടെ ആരോഗ്യം തന്നെയായിരിക്കും അതിന് പിന്നിലെ കാരണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications