Latest Updates
-
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം
ഭാഗ്യം കൊണ്ടുവരുന്നവരാണ് ഇവര്‍; ഭര്‍ത്താവിന്റെ ഹൃദയം കീഴടക്കുന്ന 5 സ്ത്രീ രാശിക്കാര്‍
ജ്യോതിഷത്തിന്റെ കാര്യത്തില്‍, ഓരോ രാശിക്കാര്‍ക്കും അവരുടേതായ സ്വഭാവമുണ്ട്. ഓരോ രാശിക്കും ഓരോ ഗ്രഹങ്ങള്‍ അവയുടെ ഭരണഗ്രഹമാണ്. ഈ ഗ്രഹങ്ങള്‍ ഓരോ മനുഷ്യരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. ഓരോ രാശിക്കാരിലും അവരുടെ ഗ്രഹാധിപന്‍മാരുടെ പ്രഭാവം കാണാനാകും. ജ്യോതിഷത്തില്‍ ചില സ്ത്രീ രാശിക്കാരെക്കുറിച്ച് പറയുന്നുണ്ട്. അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഹൃദയം കീഴടക്കുന്നവരാണ്.
ജാതകത്തില്‍ ബലവും ശുഭസൂചകവുമായ ഗ്രഹങ്ങളുള്ള പെണ്‍കുട്ടികള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ഭാഗ്യം പ്രകാശിപ്പിക്കുന്നു. ജീവിത പങ്കാളിയുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ വിന്യാസം അവരുടെ ഭര്‍ത്താവിന്റെ ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു. അത്തരം പെണ്‍കുട്ടികളെ ഭര്‍ത്താവിന് വളരെ ഭാഗ്യമായി കണക്കാക്കുന്നു. ജ്യോതിഷപ്രകാരം, ഭര്‍ത്താവിന്റെ മനസ്സ് കീഴടക്കുന്ന 5 സ്ത്രീ രാശിക്കാര്‍ ഇവരാണ്.

മേടം
രാശിപ്രകാരം മേടം രാശിക്ക് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നു. മേടം രാശിക്കാരായ പെണ്‍കുട്ടികള്‍ എല്ലാ ജോലിയിലും മുന്നിലെത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഈ രാശിയുടെ അധിപന്‍ ചൊവ്വയാണ്. ചൊവ്വയെ ധൈര്യത്തിന്റെ ഘടകമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ത്തന്നെ, മേടം രാശിക്കാരായ പെണ്‍കുട്ടികള്‍ വളരെ ഭയമില്ലാത്തവരായി കണക്കാക്കപ്പെടുന്നു.
ഈ രാശിയിലെ പെണ്‍കുട്ടികള്‍ അവരുടെ ഭര്‍ത്താവിന്റെ ഭാഗ്യത്തിന് തിളക്കം നല്‍കുന്നു. എല്ലാ സാഹചര്യങ്ങളും നന്നായി മനസ്സിലാക്കുന്നവരാണ് മേടം രാശിക്കാരായ പെണ്‍കുട്ടികള്‍. തുടക്കത്തില്‍ അവര്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും, വിവാഹശേഷം അവരുടെ ഭാഗ്യം വളരെ വേഗത്തില്‍ തിളങ്ങുന്നു.
ചിങ്ങം
ചിങ്ങം രാശിയിലെ പെണ്‍കുട്ടികള്‍ വളരെ ഭയമില്ലാത്തവരാണ്. അവര്‍ക്ക് അതിശയകരമായ നേതൃത്വഗുണമുണ്ട്. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും അവര്‍ക്ക് നേരിടേണ്ടിവരില്ല. നിയമങ്ങള്‍ക്കനുസൃതമായാണ് അവര്‍ എല്ലാ ജോലികളും ചെയ്യുന്നത്. ഭര്‍ത്താവിനെയും അമ്മായിയമ്മമാരെയും നന്നായി മനസ്സിലാക്കുന്നവരാണ് ചിങ്ങം രാശിക്കാരായ സ്ത്രീകള്‍. ഇക്കാരണത്താല്‍ത്തന്നെ, ഭര്‍ത്താവിന്റെ മനസ്സ് കീഴടക്കുന്ന രാശിക്കാരാണ് ചിങ്ങം രാശിക്കാരായ സ്ത്രീകള്‍. ഇത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് ഭാഗ്യവുമാണ്. പ്രതിസന്ധികള്‍ വരുമ്പോള്‍ അവര്‍ ധൈര്യം കൈവിടുന്നില്ല. വെല്ലുവിളികളെ ശക്തമായി നേരിടുന്നവരാണ് ചിങ്ങം രാശിക്കാരായ സ്ത്രീകള്‍.

കന്നി
ഈ രാശിയുടെ അധിപന്‍ ബുധന്‍ ഗ്രഹമാണ്. എല്ലാ ഗ്രഹങ്ങളുടെയും രാജകുമാരനായി ബുധനെ കണക്കാക്കുന്നു. കന്നി രാശിയിലെ പെണ്‍കുട്ടികള്‍ വളരെ ഗൗരവമുള്ളവരാണ്. അവര്‍ എല്ലാത്തിലും സമനില പാലിക്കുന്നു. തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വളരെ ഭംഗിയായി നിറവേറ്റുന്നവരാണ് കന്നി രാശിക്കാരായ സ്ത്രീകള്‍. ഇത് ഭര്‍ത്താവിന് വളരെ ഭാഗ്യമാണെന്ന് തെളിയിക്കുന്നു.
ഈ രാശിയിലെ പെണ്‍കുട്ടികളില്‍ ബുധന്റെ സ്വാധീനം വളരെ വ്യക്തമായി കാണാം. കന്നി രാശിയിലെ പെണ്‍കുട്ടികളുടെ നര്‍മ്മബോധം വളരെ മികച്ചതാണ്. ജീവിതത്തിലെ ഒരു സാഹചര്യത്തിലും അവര്‍ പരിഭ്രാന്തരാകില്ല. കഠിനമായ വെല്ലുവിളികളെപ്പോലും നേരിടുന്നവരാണ് ഇക്കൂട്ടര്‍. ഇത് ഭര്‍ത്താവിന്റെ ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിന് എല്ലായ്‌പ്പോഴും പ്രിയപ്പെട്ടവരാണ് കന്നി രാശിക്കാരായ സ്ത്രീകള്‍.
ധനു
ജ്യോതിഷ പ്രകാരം, ധനു രാശിയുടെ അധിപന്‍ വ്യാഴമാണ്. അതുകൊണ്ടുതന്നെ ഈ രാശിയിലെ പെണ്‍കുട്ടികള്‍ വളരെ ഗൗരവമുള്ളവരാണ്. ധനു രാശിക്കാരായ സ്ത്രീകള്‍ വളരെ അറിവുള്ളവരാണ്. ഏത് സാഹചര്യത്തിലും അവര്‍ വേഗത്തില്‍ പൊരുത്തപ്പെടുന്നു. ധനു രാശിയിലെ പെണ്‍കുട്ടികള്‍ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് വളരെ ഗൗരവമുള്ളവരായിരിക്കുന്നു.
മിക്ക സാഹചര്യങ്ങളിലും, ഒരു നല്ല ഭാര്യയാണെന്ന് തെളിയിക്കുന്നവരാണ് ധനു രാശിക്കാരായ സ്ത്രീകള്‍. അമ്മായിയമ്മയ്ക്ക് യോഗ്യയായ മരുമകള്‍ കൂടിയാണ് ഇവര്‍. ഇത്തരക്കാര്‍ ഒരു ഭാര്യ മാത്രമല്ല, ഭര്‍ത്താവിന്റെ നല്ല സുഹൃത്തും ആണെന്ന് തെളിയിക്കുന്നു. മോശം സമയങ്ങളില്‍, അവര്‍ ഭര്‍ത്താവിന് ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു.

മീനം
മീനം രാശിയിലെ പെണ്‍കുട്ടികള്‍ കാണാന്‍ ചഞ്ചലരാണ്, എന്നാല്‍ അവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നവരുമാണ്. മീനം രാശിയായ പെണ്‍കുട്ടികള്‍ വളരെ കഠിനാധ്വാനികളായവരാണ്. ഏത് പ്രതിസന്ധിയെയും അവര്‍ ഒരിക്കലും ഭയപ്പെടുന്നില്ല. കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കുന്നു. അവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. മിക്ക സാഹചര്യങ്ങളിലും, ഭര്‍ത്താവിന്റെ ഹൃദയത്തെ കീഴടക്കുന്നവരാണ് മീനം രാശിക്കാരായ സ്ത്രീകള്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications












