Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
സ്ത്രീകളെ ആകര്‍ഷിച്ച് വീഴ്ത്തും; ഈ രാശിയിലുള്ള പുരുഷന്മാര്‍ക്ക് പ്രത്യേക കഴിവ്
ഏതൊരു സ്ത്രീയുടെയും പുരുഷന്റെയും ആഗ്രഹമാണ് തന്റെ ജീവിതപങ്കാളി അവരെ വളരെയധികം സ്‌നേഹിക്കണം എന്നത്. ജീവിതത്തില്‍ തനിക്ക് ഒരു കുറവും വരുത്തരുത് എന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നു. എന്നിരുന്നാലും എല്ലാവര്‍ക്കും അവരവര്‍ ആഗ്രഹിച്ച തരത്തിലുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നില്ല. അതിനാല്‍ത്തന്നെ ചിലരുടെ ജീവിതം വളരെ വിരസമാകുന്നു. കേവലമായ ആകര്‍ഷണം പ്രണയത്തിന്റെ ലക്ഷണമല്ല.
ഇതിന് പിന്നില്‍ ജാതകത്തില്‍ ഉള്ള ഗ്രഹങ്ങളുടെ സ്ഥാനവും വളരെ പ്രധാനമാണ്. ജ്യോതിഷത്തില്‍, ശുക്രന്‍ പ്രണയത്തിന്റെയും ലൈംഗികതയുടെയും ഘടകമായി കണക്കാക്കപ്പെടുന്നു. ആരുടെ ജാതകത്തിലാണോ ശുക്രന്‍ ശക്തമോ ഉന്നത സ്ഥാനത്തോ നില്‍ക്കുന്നത് അവര്‍ വളരെ റൊമാന്റിക് ആയി കണക്കാക്കപ്പെടുന്നു.
രാശിചക്രത്തില്‍ ആകെ 12 രാശികളുണ്ട്. ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ രാശിയിലൂടെ അവന്റെ വ്യക്തിത്വം, സ്വഭാവസവിശേഷതകള്‍, ഇഷ്ടാനിഷ്ടങ്ങള്‍, ഭാവി, പ്രണയം, തൊഴില്‍, ബന്ധങ്ങള്‍, പണം മുതലായവ അറിയാന്‍ കഴിയും. ജ്യോതിഷ ചക്രത്തില്‍ അഞ്ച് രാശിചിഹ്നങ്ങളുള്ള പുരുഷന്മാരിലേക്ക് സ്ത്രീകള്‍ വളരെ വേഗത്തില്‍ ആകര്‍ഷിക്കപ്പെടുന്നുവെന്ന് പറയുന്നു. ഇത്തരക്കാര്‍ പെട്ടെന്ന് സ്ത്രീകളെ ആകര്‍ഷിച്ച് വീഴ്ത്തും. ആ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ഒരു സ്ത്രീയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മിഥുനം രാശിക്കാരായ ആണ്‍കുട്ടികള്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല. അവരുടെ ആകര്‍ഷകമായ വ്യക്തിത്വം തന്നെ സ്ത്രീകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ധാരാളമാണ്. ഈ രാശിയിലെ പുരുഷന്മാര്‍ വളരെ സൗമ്യ സ്വഭാവമുള്ളവരും വളരെ റൊമാന്റിക് സ്വഭാവമുള്ളവരുമാണ്. അവരുടെ ഈ സ്വഭാവം കാരണം പെണ്‍കുട്ടികള്‍ അവരിലേക്ക് വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഈ രാശിചിഹ്നത്തിലെ പുരുഷന്മാര്‍ വളരെ വികാരാധീനരാണ്, അതിനാല്‍ അവര്‍ സ്ത്രീകളുടെ വികാരങ്ങള്‍ നന്നായി മനസ്സിലാക്കുകയും അവരുടെ ഹൃദയത്തില്‍ എളുപ്പത്തില്‍ ഇടം നേടുകയും ചെയ്യുന്നു.
തുലാം
തുലാം രാശിയിലെ പുരുഷന്മാരെക്കുറിച്ച് പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ ഒരു വിചിത്രമായ ആകര്‍ഷണമുണ്ട്. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ അവരിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത്. തുലാം രാശിയിലെ ആണ്‍കുട്ടികള്‍ക്ക് എല്ലാ ജോലികളും ശ്രദ്ധാപൂര്‍വ്വം ചെയ്യുന്ന ഒരു ഗുണമുണ്ട്, അതിനാല്‍ പെണ്‍കുട്ടികള്‍ അവരെ വളരെയേറെ ഇഷ്ടപ്പെടുന്നു. ഈ രാശിയിലെ ആണ്‍കുട്ടികള്‍ പ്രണയബന്ധത്തിലായിരിക്കുമ്പോള്‍, അവര്‍ പങ്കാളിയുമായി വളരെ നല്ല ഏകോപനം നിലനിര്‍ത്തുന്നു. പ്രണയബന്ധം അവര്‍ക്ക് വളരെ പ്രധാനമായി അവര്‍ കണക്കാക്കുന്നു. ഇത്തരക്കാരായ ആണില്‍ സ്ത്രീകള്‍ വളരെ പെട്ടെന്ന് ആകൃഷ്ടരാകുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ വ്യക്തിത്വം വളരെ ശ്രദ്ധേയമാണ്. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ അവരിലേക്ക് വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നത്. ഈ ആളുകള്‍ക്ക് നല്ല വ്യക്തിത്വം മാത്രമല്ല, നല്ല ഹൃദയവും ഉണ്ട്. വളരെ സെന്‍സിറ്റീവ് ആണ് ഇക്കൂട്ടര്‍. ഇതിനുപുറമെ, അവര്‍ വളരെ റൊമാന്റിക് പ്രകൃതമുള്ളവര്‍ കൂടിയാണ്. അവര്‍ ആരെങ്കിലുമായി പ്രണയബന്ധത്തിലായിരിക്കുമ്പോള്‍, അവര്‍ മികച്ച പങ്കാളികളാണെന്ന് തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ചിങ്ങം രാശിക്കാരായ ആണിലേക്ക് സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു.
മകരം
മകരം രാശിക്കാരായ പുരുഷന്മാരിലേക്ക് സ്ത്രീകള്‍ വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഈ രാശിചിഹ്നത്തിലെ പുരുഷന്മാരുടെ സംസാര രീതിയും ശൈലിയും വളരെ വ്യത്യസ്തമാണ്. പെണ്‍കുട്ടികളുടെ ഹൃദയം അവര്‍ കീഴടക്കുന്നു. ചിലപ്പോള്‍ അവരുടെ ശൈലി പെണ്‍കുട്ടികളെ അത്ഭുതപ്പെടുത്തുന്നു. മകരം രാശിക്കാര്‍ ഉള്ളില്‍ വളരെ സന്തുഷ്ടരാണ്. വ്യക്തിത്വത്തിന്റെ കാര്യത്തില്‍ അവര്‍ വളരെ സമ്പന്നരാണ്. വളരെ സജീവവും മിടുക്കരുമാണ് മകരം രാശിക്കാരായ ആണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ അത്തരം ആണ്‍കുട്ടികളുമായി ചങ്ങാത്തം കൂടാന്‍ ഇഷ്ടപ്പെടുന്നു.
മീനം
മീനം രാശിയുടെ ജാതകത്തില്‍ ശുക്രനെ ഉന്നതനായി കണക്കാക്കുന്നു. ഈ രാശിക്കാരായ ആളുകള്‍ വളരെ റൊമാന്റിക് ആകാനുള്ള കാരണം ഇതാണ്. ഇണയോടുള്ള അവരുടെ സ്‌നേഹം ജീവിതത്തിലുടനീളം നിലനില്‍ക്കുന്നു. ബന്ധങ്ങള്‍ ശക്തവും ആഴവുമുള്ളതാക്കുന്നതില്‍ മീനം രാശിക്കാരായ ആളുകള്‍ വിശ്വസിക്കുന്നു. ഈ രാശിക്കാരായ ആളുകള്‍ പങ്കാളിയുടെ ആഗ്രഹങ്ങളെ മാനിക്കുകയും അത് നിറവേറ്റാന്‍ അവരുടെ ഹൃദയം തന്നെ നല്‍കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











