Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഈ സ്ത്രീകള് വീട്ടിലുള്ളത് വീട്ടുകാര്ക്ക് മഹാഭാഗ്യം; ഭാഗ്യശാലികളായ സ്ത്രീകളുടെ ലക്ഷണങ്ങള്
ലക്ഷ്മീദേവിയുടെ പ്രതിരൂപമായാണ് വീട്ടിലെ സ്ത്രീകളെ കണക്കാക്കുന്നത്. വീടിന്റെ വിളക്കാണ് സ്ത്രീകളെന്നും വീട്ടില് ഐശ്വര്യം വരുന്നത് സ്ത്രീകളിലൂടെയാണെന്നും വിശ്വസിക്കപ്പെടുന്നു. ഒരു സ്ത്രീയുള്ള വീടും ഇല്ലാത്ത വീടും തമ്മില് വലിയ വ്യത്യാസമുണ്ടാകുന്നു. വീട്ടിലെ സ്ത്രീകളെ ഏവരും ബഹുമാനിക്കുകയും അവരുടെ മനസ്സ് വിഷമിപ്പിക്കാതിരിക്കാന് ശ്രദ്ധിക്കുകയും വേണം. അത്തരം വീടുകളില് എന്നും ലക്ഷ്മീ കടാക്ഷം നിലകൊള്ളുകയും കുടുംബത്തിലുള്ളവരുടെ ജീവിതത്തില് അടിക്കടി ഉയര്ച്ചകള് വരികയും ചെയ്യുന്നു.
എല്ലാവരുടെയും ശരീരപ്രകൃതിയും ശരീരത്തിലെ വിവിധ അംഗങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ഇത് ചിലപ്പോള് പാരമ്പര്യമായി ലഭിക്കുന്നു. അതിനാല്ത്തന്നെ ഒരു വ്യക്തിയുടെ ശരീരം നോക്കി അവരുടെ സ്വഭാവവും മനസിലാക്കാന് സാധിക്കുമെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു. സാമുദ്ര ശാസ്ത്രപ്രകാരം ചില ലക്ഷണങ്ങളുള്ള സ്ത്രീകള് വളരെ ഭാഗ്യവതികളാണ്. ഇത്തരം സ്ത്രീകള് വീട്ടിലുള്ളത് ഐശ്വര്യം വിളിച്ചുവരുത്തും. സാമുദ്രിക ശാസ്ത്രം പ്രകാരം ഭാഗ്യശാലികളായ സ്ത്രീകളുടെ ചില ലക്ഷണങ്ങള് ഇതാ.

കവിളില് മറുക്
വീട്ടിലെ സ്ത്രീക്ക് കവിളില് മറുകുണ്ട് എങ്കില് അത് നല്ലൊരു ശുഭസൂചനയാണ്. അത്തരം സ്ത്രീകള് നല്ല രീതിയില് പാചകം ചെയ്യുന്നവരും അപാരമായ കൈപ്പുണ്യം ഉള്ളവരുമാണ്. പൊതുവേ നല്ലൊരു കുടുംബ ജീവിതവും ഇത്തരം സ്ത്രീകള്ക്ക് ലഭിക്കുന്നു. ഇവരുടെ കുടുംബജീവിതം വളരെ സുഖകരമായിരിക്കും. കവിളില് നുണക്കുഴിയുള്ളതും സ്ത്രീക്ക് ഭാഗ്യമായി കണക്കാക്കുന്നു. തടിച്ച കവിളുകളുള്ള സ്ത്രീകളും ഭാഗ്യമുള്ളവരാണെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു.
നെറ്റിയില് മറുക്
നെറ്റിയില് മറുകുണ്ടെങ്കില് അത് സാമ്പത്തിക ഉയര്ച്ച നേടുന്ന സ്ത്രീകളുടെ ലക്ഷണമാണെന്ന് സാമുദ്രിക ശാസ്ത്രത്തില് പറയുന്നു. മൂന്ന് വിരലിനു മുകളില് വീതിയുള്ള നെറ്റിയുള്ള സ്ത്രീകളും വളരെയധികം ഭാഗ്യം ചെയ്തവരാണ് എന്ന് പറയപ്പെടുന്നു. ഇവരുടെ ജീവിത്തില് ഭാഗ്യം വന്നുചേരുന്നു. ഇത്തരക്കാര് നേതൃത്വഗുണമുള്ളവരും ശരിയായ രീതിയില് തീരുമാനങ്ങള് എടുക്കുവാന് സാധിക്കുന്നവരുമാണ്. ഒറ്റയ്ക്ക് ജീവിക്കാന് സാധിക്കുന്നവരാണ് ഇത്തരം സ്ത്രീകള്. തങ്ങളുടെ കുടുംബത്തെക്കൂടി ഉയരങ്ങളില് എത്തിക്കാന് സാധിക്കുന്നവരാണ് ഇത്തരം സ്ത്രീകള്.

ചുണ്ട്
കീഴ്ചുണ്ട് ചുവപ്പും മധ്യത്തില് മൃദുവായതും ഇരു ചുണ്ടുകളും കൂടിച്ചേരുന്ന വര വ്യക്തവുമാകുന്ന സ്ത്രീകള് ഭാഗ്യശാലികളാണെന്ന് സാമുദ്രിക ശാസ്ത്രത്തില് പറയുന്നു. ഇത്തരം സ്ത്രീകള്ക്ക് ജീവിതത്തില് വളരെയധികം ഭാഗ്യാനുഭവങ്ങള് വന്നുചേരുന്നതായിരിക്കും. അപ്രതീക്ഷിതമായുള്ള നേട്ടങ്ങള് ഇത്തരം സ്ത്രീകളുടെ ജീവിതത്തിലുണ്ടാകും. ശുഭകരവും സന്തോഷകരവുമായ ദിനങ്ങള് ഇവരുടെ ജീവിതത്തിലുടനീളം കാണപ്പെടും.
പാദങ്ങള്
പാദങ്ങള് വളരെ മൃദുലമായതും റോസ് നിറത്തിലുള്ളതുമായ സ്ത്രീകള് വളരെ ഭാഗ്യം ചെയ്ത സ്ത്രീകളാണെന്ന് സാമുദ്രിക ശാസ്ത്രത്തില് പറയുന്നു. കാല്പാദത്തില് മീന്, ശംഖ്, ചന്ദ്രക്കല എന്നിവ കാണപ്പെടുന്നതും ഭാഗ്യമുള്ള സ്ത്രീകളുടെ ലക്ഷണമാണ്. ഇത് വളരെ അപൂര്വമായി മാത്രമേ കാലുകളില് വരാറുള്ളൂ. ഇത്തരത്തിലുള്ള മുദ്രകള് കാലിലുണ്ടെങ്കില് അത് വളരെ ശുഭകരമാണെന്ന് പറയുന്നു. ഇത്തരം സ്ത്രീകള്ക്കൊപ്പം എപ്പോഴും ഭാഗ്യത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

വിരലുകള്
നടക്കുമ്പോള് കാലിലെ വിരലുകളെല്ലാം നിലത്ത് സ്പര്ശിക്കുന്നത് ഭാഗ്യമുള്ള സ്ത്രീയുടെ ലക്ഷണമാണ്. ഇത് വളരെ ശുഭകരമായ ഒരു കാര്യമാണ്. ഭാഗ്യശാലികളായ സ്ത്രീകള്ക്ക് മാത്രമേ നടക്കുമ്പോള് ഇത്തരത്തില് കാലിലെ വിരലുകള് എല്ലാം നിലത്ത് സ്പര്ശിക്കാന് സാധിക്കുകയുള്ളൂ. മൂന്ന് നാല് വിരലുകള് താഴെ സ്പര്ശിക്കുന്നത് വൈധവ്യ യോഗത്തെ സൂചിപ്പിക്കുന്നു.
കഴുത്ത്
ഭാഗ്യമുള്ള സ്ത്രീകളുടെ കഴുത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. നീണ്ട കഴുത്തുള്ള സ്ത്രീകള്ക്ക് ഭാഗ്യമില്ലെന്ന് സാമുദ്രികശാസ്ത്രം പറയുന്നു. കഴുത്തില് മൂന്ന് നാല് വരകള് കാണുന്നത് സാമ്പത്തിക ഉയര്ച്ച നേടുന്നവരുടെ സൂചനയാണ്. പ്രതീക്ഷിക്കാതെ പോലും ധനം പലപ്പോഴും ഇവര്ക്ക് വന്നുചേരുമെന്ന് സാമുദ്രിക ശാസ്ത്രത്തില് പറയുന്നു. അതുപോലെ, തടിച്ച് നീളം കുറഞ്ഞ കഴുത്ത് സൂചിപ്പിക്കുന്നത് വൈധവ്യ യോഗത്തെയാണ് എന്ന കാര്യവും ഓര്ത്തുവയ്ക്കുക.

കൈകള്
കൈകളെക്കുറിച്ച് സാമുദ്രിക ശാസ്ത്രത്തില് വളരെ വ്യക്തമായി പറയുന്നുണ്ട്. നീളമുള്ള രോരമില്ലാത്ത മൃദുവായ കൈകള് ഉള്ള സ്ത്രീകള് വളരെ ഭാഗ്യശാലികളാണെന്ന് സാമുദ്രിക ശാസ്ത്രത്തില് പറയുന്നുണ്ട്. ഇവരുടെ ജീവിതത്തില് വളരെയേറെ ഭാഗ്യം നാള്ക്കുനാള് വന്നുകൊണ്ടിരിക്കും. എന്നാല് നീളമില്ലാത്ത രോമമുള്ള കൈകളുള്ളത് നിര്ഭാഗ്യമാണെന്ന് പറയുന്നു. കൂടുതല് നീളമുള്ള കൈകള് സ്ത്രീകള്ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് പറയുന്നു.
മുടി
നീളമുള്ള തേന്മിറമുള്ള മുടിയുള്ള സ്ത്രീകള് വളരെ ഭാഗ്യശാലികളാണ്. ഇരുണ്ട നിറമുള്ള കറുത്ത നിറമുള്ള സ്ത്രീകളും ഭാഗ്യമുള്ളവരാണെന്ന് സാമുദ്രിക ശാസ്ത്രത്തില് പറയുന്നുണ്ട്. ഇത്തരത്തില് മുടിയുള്ളവര്ക്ക് ജീവിതത്തില് അടിക്കടി ഭാഗ്യം വന്നുകൊണ്ടിരിക്കും. ഇവര്ക്ക് ജീവിതത്തില് ധാരാളം ഗുണാനുഭവങ്ങളും ലഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications

