Latest Updates
-
വെളുക്കാൻ പാകിസ്താൻ ക്രീം തേക്കുന്നവരാണോ? അപകടകരമായ മെർക്കുറി; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്തൂ -
അടിയന്തര ചികിത്സയിൽ പങ്കാളിയുടെ അനുമതി: ഡൽഹി ഹൈക്കോടതിയുടെ നിർണ്ണായക നീക്കം, അറിയേണ്ടതെല്ലാം -
ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ ദിശകൾ ഒഴിവാക്കിയാൽ വീട്ടിൽ ഐശ്വര്യം നിറയും -
ബുധൻ തുലാം രാശിയിലേക്ക്: പുതിയ തുടക്കങ്ങൾക്ക് ഈ സമയം അനുകൂലമോ? -
വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; ഫ്ലിപ്കാർട്ട് സെയിലിൽ 999 രൂപയിൽ താഴെ ലഭിക്കുന്ന ഈ വാസ്തു സാധനങ്ങൾ മറക്കരുത് -
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്!
ദുഃഖ വെള്ളിയെ ഗുഡ് ഫ്രൈഡേ എന്ന് വിശേഷിപ്പിക്കുന്നതിനു പിന്നില്‍ ഇതാണ് കാര്യം
Good Friday: ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുകയാണ്. ക്രിസ്തുവിന്റെ ക്രൂശിത മരണവും, യാതനയും, സ്മരിച്ച്, ഇന്നത്തെ ദിവസം ദുഃഖവെള്ളി ആചരിക്കുന്നു. മനുഷ്യരാശിയുടെ നന്മയ്ക്കായി, എല്ലാ പാപങ്ങളും ചുമലിലേറ്റി, ക്രൂശിതനായ ദെവപുത്രന്റെ സന്ദേശവും ആദര്‍ശവും ലോകമനുഷ്യരാശിയിലേയ്ക്ക് പകര്‍ന്നു നല്കാന് വിനിയോഗിക്കുന്ന ദിവസം കൂടിയാണ് ദുഃഖവെള്ളി.

മലയാളത്തില്‍ ദുഃവെള്ളി എന്ന് വിശേഷിപ്പിക്കുമെങ്കിലും, ഇംഗ്ലീഷില്‍ ഇന്നത്തെ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നാണ് വിശേഷിപ്പിക്കുന്നത്. ഗുഡ് എന്നാല്‍ നല്ലത് എന്നാണ് പൊതുവില്‍ ഉള്ള അര്‍ത്ഥം. എന്നാല്‍, ദുഃവെള്ളിയെ ഗുഡ് ഫ്രൈഡേ എന്ന് വിശേഷിപ്പിക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ മറ്റുപലതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
വിശുദ്ധ ദിനം
ഗുഡ് എന്നതിന് വിശുദ്ധമായ അല്ലെങ്കില്‍ Holy എന്ന അര്‍ത്ഥവും ഉണ്ട്. അപ്പോള്‍ ഗുഡ് ഫ്രൈഡേ എന്ന് വിശേഷിപ്പിക്കുമ്പോള്‍ വിശുദ്ധ വെള്ളിയാഴ്ച എന്നും അര്‍ത്ഥം വരുന്നു. കാരണം, ഇന്നത്തെ ദിവസം ക്രിസ്തുവിന്റെ മരണത്തില്‍ ദുഃഖാചരണം നടത്തുന്നതിന്റെ കൂടെ, മാനവരാശിക്കായി ക്രിസ്തു പകര്‍ന്നു നല്കിയ സന്ദേശങ്ങളും ഓര്‍മ്മിക്കുന്നു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മോക്ഷത്തിന്റെയും അടയാണമാണ് ക്രിസ്തുവിന്റെ ജീവിതവും, മരണവും. ബൈബിളില്‍ പറയുന്നതുപ്രകാരം, മനുഷ്യരാശിയുടെ തിന്മകള്ക്ക് അറുതി വരുത്താനും, മനുഷ്യനെ പാപങ്ങളില്‍ നിന്നും മുക്തരാക്കാനുമാണ് ക്രിസ്തു സ്വയം മരണത്തിലേയ്ക്ക് നടന്നടുത്തത്.
പ്രാര്‍ത്ഥന
ഇന്നത്തെ ദിവസം വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയും, ദുഃഖാചരണത്തിന്റെ ഭാഗമായി കഞ്ഞി തയ്യാറാക്കി കുടിച്ചും, വ്രതം അനുഷ്ഠിക്കുന്നതാണ്. ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും, ഉണ്ടായിരിക്കുന്നതാണ്. ഗാഗുല്‍ത്താന്‍ മലയിലേയ്ക്ക് കുരിശും ചുമന്ന്, മുള്‍കിരീടവും, ചാട്ടവാറിന്റെ അടിയും ഏറ്റ് മരണത്തിലേയ്ക്ക് നടന്നു കയറിയ ദിവസമാണ് ഇന്ന്. ക്രിസ്തുവിന്റെ വേദനയും, ത്യാഗവും എല്ലാ ജനങ്ങള്‍ക്കും പകര്‍ന്നു നല്കുന്ന സന്ദേശവും ലോക നന്മയാണ്. ഈ സന്ദേശം ഉള്‍ക്കൊണ്ട്, ഇന്ന് വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നതാണ്. ഇന്നത്തെ ദിവസം കുര്‍ബാനയും ആരാധനയും കഴിഞ്ഞതിന് ശേഷം കയ്പ്പ ഭക്ഷിക്കും. അതായത്, കയ്പ്പുള്ള ഏതെങ്കിലും ആഹാരം കഴിക്കും. അതിനുശേഷം, മധുരം ചേര്‍ക്കാത്ത പാല്കുറുക്ക് കഴിക്കും. വൈകീട്ട് കുരുശിന്റെ വഴി പോകും.
ക്രിസ്തുവിനെ കുരിശില്‍ തറച്ച് മരിച്ചതിനുശേഷം മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈ ദിവസമാണ് ഈസ്റ്ററായി എല്ലാവരും ആചരിക്കുന്നത്. ഈസ്റ്ററിന് നോമ്പ് മുറിക്കുന്ന സമയാണ്. തങ്ങള്‍ക്കു പ്രിയപ്പെട്ടവയെല്ലാം ത്യജിച്ച് നോമ്പെടുത്ത വിശ്വാസികള്‍, ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനയോടുകൂടി ദിവസം ആരംഭിക്കുന്നതാണ്. അന്നേ ദിവസം അനവധി വിശിഷ്ട വിഭവങ്ങളും ഒരുക്കി, ദൈവപുത്രന്റെ തിരിച്ചുവരവ് എല്ലാ വിശ്വസികളും ആഘോഷിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
