Latest Updates
-
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ!
ദേവീദേവന്മാര് കുടികൊള്ളുന്ന ശരീരം, ഗോക്കളെ ആരാധിച്ചാല്‍ ജീവിതത്തില്‍ വരുന്ന അത്ഭുതങ്ങള്‍
ഹിന്ദു മതത്തില്‍ പുരാതന കാലം മുതല്‍ തന്നെ പശുവിനെ ആരാധിച്ചുവരുന്നുണ്ട്. പശുക്കളെ ഗോമാതാവ് ആയി കണക്കാക്കുന്നു. ഒരു പശുവില്‍ അനേകം ദേവീദേവന്മാര് കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. പശുവിനെ സേവിക്കുന്നവരുടെ വീട്ടില്‍ യാതൊരുവിധ ദോഷവും വരില്ല. ആ കുടുംബം സമ്പല്‍സമൃദ്ധിയോടെ ജീവിക്കുമെന്ന് വിശ്വസിക്കുന്നു. ഹിന്ദു മത ഗ്രന്ഥങ്ങളില്‍ പശുവിന്റെ മഹത്വത്തെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ട്.
ഭവിഷ്യപുരാണം അനുസരിച്ച്, മൂന്ന് കോടി ദേവന്മാരും മൂന്ന് ലോകങ്ങളിലെ ദേവതകളും പശുവില്‍ വസിക്കുന്നുവെന്ന് പറയുന്നു. ഭഗവാന് ശ്രീകൃഷ്ണന് ദ്വാപരയുഗത്തില്‍ ഗോക്കളെ മേയ്ച്ച് നടക്കുകയും പശുക്കളെ ആരാധിക്കാനും സേവിക്കാനും ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പാല്, തൈര്, വെണ്ണ, നെയ്യ്, ചാണകം, ഗോമൂത്രം തുടങ്ങി പശുവുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ഒരു വ്യക്തി അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പശുവിന് മതപരമായ പ്രാധാന്യം മാത്രമല്ല ജ്യോതിഷപരമായ പ്രാധാന്യവുമുണ്ട്. ഗോക്കളെ ആരാധിക്കുന്നതിന്റെ പ്രാധാന്യവും ആരാധനാ രീതികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗോക്കളെ ആരാധിച്ചാലുള്ള നേട്ടം
ദൈവത്തിന്റെ ഏറ്റവും പവിത്രമായ സൃഷ്ടിയായി പശുവിനെ ഹിന്ദുക്കള്‍ കണക്കാക്കുന്നു. മനുഷ്യരാശിയുടെ മാതാവ് അഥവാ ഗോമാതാവ് എന്ന് വിളിക്കുകയും ചെയ്യുന്നു. മുപ്പത്തിമുക്കോടി ആരാധനാമൂര്‍ത്തികള്‍ ഹിന്ദുമതത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഇവരുടെയൊക്കെ അനുഗ്രഹം നേടാനുള്ള ഏറ്റവും ലളിതവും എളുപ്പവുമായ വഴിയായി ഗോക്കളെ ആരാധിക്കുന്നതിനെ കണക്കാക്കുന്നു
പവിത്രത
ഭൂമിയില്‍ അമ്മ എന്ന് വിളിക്കപ്പെടുന്ന ഒരേയൊരു മൃഗമാണ് പശു. മൃഗങ്ങളില്‍ ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന പശു, കാമധേനുവിനെപ്പോലെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് പറയപ്പെടുന്നു. ഹിന്ദു മതത്തില്‍ ചാണകത്തെ വളരെ പവിത്രമായി കണക്കാക്കുന്നു. ഏത് പൂജയിലും ചാണകം തെളിച്ച് ഭൂമിയെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നു. അതേസമയം പഞ്ചാമൃതം നിര്‍മ്മിക്കാന്‍ ഗോമൂത്രം ഉപയോഗിക്കുന്നു. കൂടാതെ, ആയുര്‍വേദത്തില്‍ ഗോമൂത്രം നിരവധി ഔഷധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
ഗ്രഹദോഷ നിവാരണം
ജ്യോതിഷ പ്രകാരം, പശുവിനെ ആരാധിക്കുന്നത് നവ ഗ്രഹങ്ങളുടെ ശാന്തിക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തില്‍ ചൊവ്വ അശുഭമാണെങ്കില്‍ ചുവന്ന നിറമുള്ള പശുവിനെ സേവിക്കുന്നത് ശുഭ ഫലങ്ങള്‍ നല്കുന്നു. അതുപോലെ ബുധന്റെ ഐശ്വര്യം ലഭിക്കാന്‍ പശുവിന് പച്ചപ്പുല്ല് നല്‍കുന്നത് ഗുണകരമാണ്. ശനിദോഷങ്ങള് മാറാന്‍ കറുത്ത പശുവിനെ സേവിക്കുന്നതും ദാനം ചെയ്യുന്നതും വളരെ ഫലപ്രദമാണ്.
ദുഷ്ടശക്തികളില്‍ നിന്ന് രക്ഷ
പശുവിന്റെ വാലില്‍ ഹനുമാന് വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നെഗറ്റീവ് ഊര്‍ജ്ജം, ദുര്‍മന്ത്രവാദം എന്നിവയെ അകറ്റാന്‍ ഗോക്കള്‍ സഹായിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഭാഗ്യവും സമൃദ്ധിയും
പശുവിന്റെ ചാണകത്തില്‍ ലക്ഷ്മി ദേവി താമസിക്കുന്നുവെന്നും ഭാഗ്യവും പണവും സമൃദ്ധിയും നല്കാന് ഇത് പ്രാപ്തമാണെന്നും കരുതുന്നു. ഹിന്ദുമതത്തിലെ ഏറ്റവും ശുദ്ധമായ ദേവതയായി കണക്കാക്കപ്പെടുന്ന ഗംഗാദേവി ഗോമൂത്രത്തില്‍ വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഏതെങ്കിലും മതപരമോ ആത്മീയമോ ആയ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ഗോമൂത്രം തളിച്ച് ശുദ്ധി വരുത്തുന്ന പതിവുമുണ്ട്.
പുരുഷാര്‍ത്ഥങ്ങള്‍
ഹിന്ദുമതമനുസരിച്ച്, നാല് പുരുഷന്മാര്ത്ഥങ്ങള് അതായത് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ പശുവിന്റെ കാലുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു പശുവിനെ സേവിക്കുന്നതിലൂടെ ഒരാള്‍ക്ക് അവരുടെ ജീവിതത്തില്‍ ഇവയെല്ലാം കൈവരുന്നതായി പറയപ്പെടുന്നു.
ആത്മവിശ്വാസം വര്‍ധിക്കുന്നു
പശുവിന്റെ തലയില്‍ പരമശിവന് കുടികൊള്ളുന്നുവെന്നും പശുവിനെ ആരാധിക്കുന്നവര്‍ക്ക് വിശ്വാസവും ആത്മവിശ്വാസവും കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
രോഗമുക്തി
പശുവിന് പാലില്‍ അമൃത് അടങ്ങിയിരിക്കുന്നുവെന്നും പശുവിനെ ആരാധിക്കുന്ന ഒരാള്‍ക്ക് ആരോഗ്യവും രോഗരഹിതമായ ജീവിതവും കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
വലിയ ഊര്‍ജ്ജം
പശുവിന്റെ ഉദരത്തില്‍ അഗ്നി ദേവത വസിക്കുന്നുവെന്നും പശുവിനെ പോറ്റുന്നതിലൂടെ ഒരാളില്‍ മനോഹാരിതയും ഊര്‍ജ്ജവും കൈവരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
ജീവിത സമൃദ്ധി
കാമധേനുവിന്റെ വിഗ്രഹം വീട്ടിലോ ബിസിനസ്സ് സ്ഥലത്തോ ഉള്ളത് ജീവിതത്തില്‍ സമൃദ്ധി ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. സാധാരണയായി, ഈ വിഗ്രഹം വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തോ അല്ലെങ്കില്‍ വീടിന്റെ വടക്കന്‍ മേഖലയിലോ സ്ഥാപിക്കുന്നു. ബിസിനസുകാര്‍ക്ക് അവരുടെ ക്യാഷ് കൗണ്ടറുകള്‍ക്ക് മുകളിലായി ഈ വിഗ്രഹങ്ങള്‍ സ്ഥാപിക്കാവുന്നതാണ്.
ഗോപൂജയുടെ നേട്ടങ്ങള്‍
തിങ്കളാഴ്ച പുല്ല്, ഭക്ഷണം, പശുവിന് വാഴപ്പഴം എന്നിവ നല്‍കുന്നത് മാതൃ, പിതൃ ദോഷം അകറ്റും.
ചൊവ്വാഴ്ച പശുവിന് വെള്ളവും ഭക്ഷണവും നല്‍കുന്നത് ഭവന നിര്‍മ്മാണത്തിനും ഭൂമി വാങ്ങുന്നതിനും അവസരമൊരുക്കും
ബുധനാഴ്ച പശുവിന് ഭക്ഷണം നല്‍കുന്നത് തൊഴിലില്‍ മുന്നേറ്റം നല്‍കും.
വ്യാഴാഴ്ച പശുവിന് അരി കഞ്ഞി നല്കിയാല് പൂര്‍വജന്മ ദോഷം നീക്കാനാകും.
വെള്ളിയാഴ്ച ഗോപൂജ ചെയ്യുന്നതിലൂടെ മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാനാകും.
ശനിയാഴ്ച പശുവിന് പുല്ലും വെല്ലവും നല്‍കുന്നത് ദാരിദ്ര്യത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും.



Click it and Unblock the Notifications