Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
ഭൂമിയുടെ ഉള്‍ക്കാമ്പിന്റെ കറക്കം പതുക്കെയാവുന്നു, തിരിഞ്ഞുള്ള കറക്കം അപകടമോ?
ഭൂമിയുടെ ഉള്‍ക്കാമ്പ് അതിന്റെ ഭ്രമണ ദിശയില്‍ മാറ്റം വരുത്തിയതായി ശാസ്ത്രഞ്ജര്‍ കണ്ടെത്തിയിരിക്കുകയാണ്. ഉള്‍ക്കാമ്പിന്റെ ചലനത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു സമയത്ത് ഭൂമിയേക്കാള്‍ വേഗത്തിലായിരുന്നു അകക്കാമ്പ് ഭ്രമണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോല്‍ അതിന്റെ കറക്കം വളരെ പതുക്കെയാവകയും അത് കൂടാതെ ഇത് ഭ്രമണ ദിശയില്‍ മാറ്റം വരുത്തി തിരിഞ്ഞ് കറങ്ങുന്നു എന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
ഈ പുതിയ കണ്ടെത്തല്‍ ഭൂമിയെക്കുറിച്ചും അതിന്റെ ഭ്രമണത്തേയും അകക്കാമ്പുകളേയും കുറിച്ചും കൂടുതല്‍ വിശദമായി പഠിക്കുന്നതിന് നമ്മളെ സഹായിക്കും എന്നാണ് ശാസ്ത്രസമീപനം. അത് കൂടാതെ ഭൂമിയുടെ ആന്തരികപ്രക്രിയകളെക്കുറിച്ചും കൂടുതല്‍ പഠിക്കുന്നതിന് സഹായകമാവുന്നു. ഡാനിഷ് സിസ്മോളജിസ്റ്റ് ഇങ് ലീമാനാണ് ഭൂമിയുടെ അകക്കാമ്പ് കണ്ടെത്തിയത്.

ഉള്ക്കാമ്പിനെക്കുറിച്ച്
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 2900 കിലോമീറ്റര്‍ താഴെയാണ് ഭുമിയുടെ അകക്കാമ്പ് സ്ഥിതി ചെയ്യുന്നത്. അത് മാത്രമല്ല ഒരു കാലത്ത് പഠനങ്ങളില്‍ അതീവ ഖരാവസ്ഥയില്‍ ആണ് എന്ന് കരുതിയിരുന്ന ഉള്‍ക്കാമ്പ് വെണ്ണ പോലെ മൃദുലമാണ് എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. ടെക്സാസ് സര്‍വ്വകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. ഭൂമിയുടെ അകക്കാമ്പ് ഇരുമ്പിന്റെയും നിക്കലിന്റെയും കട്ടിയുള്ള ഒരു ബോള്‍ പോലെയാണ് കാണപ്പെടുന്നത്. ഇത് സാധാരണ അവസ്ഥയില്‍ കിഴക്കോട്ടാണ് കറങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ പടിഞ്ഞാറ് ഭാഗത്തേക്കാണ് ഇത് കറങ്ങുന്നത്.
കാന്തിക മണ്ഡലത്തില്‍ സ്വാധീനം
ഭൂമിയുടെ അകക്കാമ്പിലുണ്ടായ ഈ മാറ്റം പലപ്പോഴും കാന്തിക മണ്ഡലത്തില്‍ വരെ ചലനങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത്തരത്തിലുള്ള അകക്കാമ്പിന്റെ മാറ്റം ഭൂമിയുടെ ശക്തിയേയും ദിശയേയും എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ചും പലപ്പോഴും ശാസ്ത്രലോകം കൗതുകത്തൊടെ കാത്തിരിക്കുന്നു. അത് മാത്രമല്ല ഭൂകമ്പ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാന്തിക മണ്ഡലത്തിലെ വ്യതിയാനങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സഹായിക്കുന്നു.
സീസ്മിക് തരംഗങ്ങളും പഠനവും
ഭൂമിയുടെ അകക്കാമ്പിനെക്കുറിച്ച് നടത്തിയ പല പഠനങ്ങളിലും പലപ്പോഴും ഉള്ക്കാമ്പിനെക്കുറിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നു. ഭൂമിയുടെ ഉള്‍ക്കാമ്പിനെ ആവരണം ചെയ്ത് എവറസ്റ്റിന്റെ 5 മടങ്ങ് പൊക്കമുള്ള പര്‍വ്വതങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. സീസ്മിക് തരംഗങ്ങള്‍ വഴിയാണ് ഇത്തരം ഒരു പഠനത്തില്‍ എത്തിയത്. അത് മാത്രമമല്ല ഇപ്പോഴുള്ള അകക്കാമ്പിന്റെ ഭ്രമണം പലപ്പോഴും സ്ഥിരതയുള്ളതായിരിക്കില്ല എന്നും പറയുന്നു.
ദീര്‍ഘകാല ഫലങ്ങള്‍
ഭൂമിയുടെ അകക്കാമ്പിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എത്രത്തോളം ഭൂമിയുടെ ചലനത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു എന്നത് പഠിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഇത് അഗ്നിപര്‍വ്വത പ്രവര്‍ത്തനത്തെയും ടെക്റ്റോണിക് ചലനങ്ങളെയും സ്വാധീനിച്ചേക്കാം. ഭൂമിയിലുണ്ടാവുന്ന ഓരോ മാറ്റങ്ങളെക്കുറിച്ചും കൃത്യമായി പഠനവിധേയമാക്കിയാല്‍ മാത്രമേ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുകയുള്ളൂ എന്നാണ് ശാസ്ത്രഞ്ജരുടെ അഭിപ്രായം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications