Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
വ്യാഴത്തിന്റെ വേഗത നമ്മുടെ തലകറക്കും: ഭ്രമണം ചെയ്യാന്‍ 24 മണിക്കൂര്‍ വേണ്ട 10 മണിക്കൂര്‍ ധാരാളം
നമുക്കറിയാം നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം എന്ന്. വലിയ ഗ്രഹം എന്ന് മാത്രമല്ല ഏറ്റവും വേഗത്തില്‍ കറങ്ങുന്നതുമായ ഒരു ഗ്രഹം കൂടിയാണ് വ്യാഴം എന്ന് നമുക്ക് അറിയാം. പത്ത് മണിക്കൂറിനുള്ളില്‍ അതിന്റെ അച്ചുതണ്ടില്‍ വ്യാഴം ഒരു ഭ്രമണം പൂര്‍ത്തിയാക്കുന്നു. ഭൂമിയുടേത് പോലെ 24 മണിക്കൂര്‍ ഭ്രമണം പൂര്‍ത്തിയാക്കുന്നതിന് വേണ്ട എന്നതാണ് വ്യാഴത്തിന്റെ പ്രത്യേകത. ദ്രുതഗതിയിലുള്ള വ്യാഴത്തിന്റെ ഭ്രമണം വളരെയധികം ശ്രദ്ധേയമാണ്.
വ്യാഴത്തിന്റെ ഇത്തരത്തിലുള്ള വേഗതക്ക് പുറകില്‍ അതിന്റെ രൂപീകരണത്തിലെ പ്രക്രിയ തന്നെയാണ് എന്നതാണ് സത്യം. ഏകദേശം 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വ്യാഴം എന്ന ഗ്രഹം രൂപപ്പെട്ടത്. ഇത് സൗരയൂഥത്തിലെ നെബുലയില്‍ നിന്ന് വലിയ തോതില്‍ തന്നെ വാതകവും പൊടികളും എല്ലാം ശേഖരിക്കുകയും ചെയ്തു. ഇതും ഗ്രഹം വേഗത്തില്‍ കറങ്ങുന്നതിന് കാരണമായി ശാസ്ത്രഞ്ജര്‍ പറയുന്നു.

വ്യാഴത്തിന്റെ രൂപീകരണം
വ്യാഴത്തിന്റെ രൂപീകരണം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നായിരുന്നെന്ന് നമുക്ക് പറയാം. ഏറ്റവും വലിയ ഗ്രഹമായിരുന്നിട്ട് കൂടി വളരെ വേത്തില് വ്യാഴം കറങ്ങുന്നതിന് പിന്നിലെ കാരണം ഇത് കറങ്ങുന്ന സമയത്ത് ഒരു ഐസ് സ്കേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്നത് മൂലമാണ്. അത് മാത്രമല്ല വ്യാഴത്തിന്റെ അതിഗംഭീരമായ ഗുരുത്വാകര്‍ഷണ ശക്തിയും വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം മൂലം പലപ്പോഴും അതിന്റെ ഭ്രമണ വേഗത വര്‍ദ്ധിക്കുന്നു.
കാലാവസ്ഥാ മാറ്റങ്ങള്‍
പലപ്പോഴും വ്യാഴത്തിന്റെ ദ്രുതഗതിയിലുള്ള ചലനം നിമിത്തം അത് കാലാവസ്ഥാ മാറ്റങ്ങള്‍ ആ ഗ്രഹത്തില്‍ ഉണ്ടാക്കുന്നു. ഇത് അതിശക്തമായ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കുന്നു. അത് മാത്രമല്ല ഗ്രേറ്റ് റെഡ് സ്പോട്ട് എന്ന അവസ്ഥയും ഇത് മൂലം ഉണ്ടാവുന്നു. പലപ്പോഴും നൂറ്റാണ്ടുകളോളം നില്ക്കുന്ന അതിശക്തമായ കാറ്റ് ഇത് മൂലം സംഭവിക്കുന്നതാണ്. അതിന്റെ മധ്യരേഖയിലും ഇതേ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ ഫലമായി പലപ്പോഴും ക്ലൗഡ് ബാന്‍ഡുകള്‍ ഉണ്ടാവുന്നതിനും അന്തരീക്ഷം പ്രക്ഷുബ്ധമാകുന്നതിനും കാരണമാകുന്നു.
മറ്റ് ഗ്രഹങ്ങളുമായുള്ള താരതമ്യം
നമ്മുടെ സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യാഴം അതിവേഗത്തിലാണ് ഭ്രമണം ചെയ്യുന്നത്. സാധാരണ ഭൂമി ഭ്രമണം ചെയ്യുന്നതിന് 24 മണിക്കൂര്‍ ആണെങ്കില്‍ വ്യാഴത്തിന്റെ ഭ്രമണത്തിന് എടുക്കുന്ന സമയം വെറും 10 മണിക്കൂര്‍ ആണ്. ശനിയുമായി സാമ്യമുണ്ടെങ്കിലും വ്യാഴം ശനിയേക്കാള്‍ വളരെ വേഗത്തില്‍ കറങ്ങുന്നു.
ശാസ്ത്രകൗതുകം
വ്യാഴം വളരെ വേഗത്തില്‍ കറങ്ങുന്നത് പലപ്പോഴും ശാസ്ത്രലോകത്തിന് ഒരു അത്ഭുതം തന്നെയാണ് നല്‍കുന്നത്. എന്തുകൊണ്ടാണ് വ്യാഴം ഇത്ര വേഗത്തില്‍ കറങ്ങുന്നത് എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ഗ്രഹത്തിന്റെ രൂപീകരണത്തെക്കുറിച്ചും അത് വഴി ഗ്രഹം ചലിക്കുന്നത് എപ്രകാരം എന്നതിനെക്കുറിച്ചും എല്ലാം പഠിക്കാന്‍ ഗവേഷകര്‍ തയ്യാറാവുന്നു. ഇത് വഴി വ്യാഴത്തിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സാധിക്കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചേര്‍ന്നാണ് വ്യാഴത്തെ നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലുതും ഭ്രമണ വേഗം കൂടിയ ഗ്രഹവുമാക്കി മാറ്റുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
