Latest Updates
-
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം!
ലോകം നിയന്ത്രിക്കുന്നത് രഹസ്യ സംഘടനയോ, എമ്പുരാനിലെ ഇല്ലൂമിനാറ്റി സത്യമോ
Illuminati: കേരളത്തില്‍ മാത്രമല്ല, ഇന്ത്യയൊന്നാകെയും മലയാളികള്‍ ഉള്ള ലോകത്തിന്റെ ഏത് കോണിലും ഇന്ന് എമ്പുരാനാണ് ചര്‍ച്ചാവിഷയം. പൃഥ്വിരാജ് സംവിധാനം ചെയ്ത, മോഹന്‍ലാല്‍ ചിത്രം മലയാള സിനിമയെ ലോകോത്തര നിലവാരത്തില്‍ എത്തിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. ലൂസിഫര്‍ സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാനിലൂടെ മോഹന്‍ലാലും പൃഥ്വിരാജും മറ്റൊരു ദൃശ്യവിരുന്ന് കൂടി മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ്.

ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കൂടെക്കൂടെ കേള്‍ക്കുന്ന ഒരു വാക്കാണ് ഇല്ലൂമിനാറ്റി. ആദ്യം ലൂസിഫറിലൂടെയും ഇപ്പോള്‍ എമ്പുരാനിലൂടെയും ഇല്ലൂമിനാറ്റി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. എന്താണ് ഇല്ലൂമിനാറ്റി, ശരിക്കും അങ്ങനെയൊരു സംഘടന ലോകത്തുണ്ടോ, ചില വസ്തുതകള്‍ പരിശോധിക്കാം.
സ്കള്‍സ് ആന്‍ഡ് ബോണ്‍സ്, ഫ്രീമേസണ്‍സ്, റോസിമക്രൂഷ്യന്സ് തുടങ്ങിയ രഹസ്യ സംഘടനകള്‍ നൂറ്റാണ്ടുകളായി ചര്‍ച്ചയായിട്ടുണ്ട്. പക്ഷേ അതില്‍ ഏറ്റവും ചര്‍ച്ചയായിട്ടുള്ളത് ഇല്ലൂമിനാറ്റി ആണ്. ഇല്ലൂമിനാറ്റി എന്ന സംഘടന നിലവിലുണ്ട് എന്നത് വ്യക്തമാക്കുന്ന തെളിവുകള്‍ ഇല്ലെന്ന് തന്നെ പറയാമെങ്കുലും ഇല്ലൂമിനാറ്റി സത്യമാണെന്നും യുദ്ധങ്ങള്‍ അടക്കം ലോകത്തിലെ എല്ലാ കാര്യങ്ങളിലും അവരുടെ സ്വാധീനം ഉണ്ടെന്നും വിശ്വസിക്കുന്ന നിരവധിപേരുണ്ട്.
എന്താണ് ഇല്ലൂമിനാറ്റി?
ലാറ്റിന്‍ വാക്കായ ഇല്ലൂമിനാറ്റസ് എന്നതില്‍ നിന്നാണ് ഇല്ലൂമിനാറ്റി എന്ന വാക്കിന്റെ ബഹുവചനമാണ് ഇല്ലൂമിനാറ്റി. പ്രബുദ്ധരായവര്‍, ബോധോദയം വന്നവര്‍ എന്നെല്ലാമാണ് ഇല്ലൂമിനാറ്റി എന്ന വാക്കിന്റെ അര്‍ത്ഥം. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ ലോകത്ത് ഈ വാക്ക് ഉപയോഗത്തിലുണ്ട്. അസാധാരണമായി പ്രബുദ്ധത കൈവരിച്ചവരുടെ സംഘങ്ങളെ വിശേഷിപ്പിക്കാനാണ് ഈ വാക്ക് അന്ന് ഉപയോഗിച്ചിരുന്നത്.
ആദ്യകാല ഇല്ലൂമിനാറ്റി
അലുംബ്രഡോസ് എന്ന സ്പാനിഷ് പദത്തിന് ഇല്ലൂമിനാറ്റിയുമായി ബന്ധമുണ്ട്. സ്പാനിഷില്‍ ബോധോദയം വന്നവര്‍ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. അപാരമായ ബൗദ്ധികനിലവാരവും ഉള്ളവരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. മരിയ ഡി സാന്റോ ഡൊമിന്‍ഗോ എന്ന സ്ത്രീയെ പ്രീ-അലുംബ്രഡോ എന്നാണ് വിളിച്ചിരുന്നത്. ല ബീറ്റ ഡി പൈഡ്രഹിത എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. 1485 കാലഘട്ടത്തില്‍ ഒരു കൂലിത്തൊളിലാളിയുടെ മകളായ സലമാങ്കയി ജനിച്ച ഇവര്‍ കൗമാരകാലത്ത് തന്നെ ഡൊമനിക്കന്‍ സമ്പ്രദായത്തിന്റെ ഭാഗമായി. ക്രിസ്തുവുമായും കന്യാമറിയവുമായും നേരിട്ട് സംവദിക്കാന്‍ കഴിവുള്ള സ്ത്രീയായാണ് ഇവരെ ആളുകള്‍ കണ്ടിരുന്നത്.
ഇല്ലൂമിനാറ്റി എങ്ങനെയുണ്ടായി?
ഇല്ലൂമിനാറ്റിയുടെ ഉത്ഭവത്തെ കുറിച്ച് പല സിദ്ധാന്തങ്ങളും ഉണ്ട്. പക്ഷേ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ സംഘടനയുടെ ഉത്ഭവത്തെ കുറിച്ച് പറയുന്ന കാര്യം ഇതാണ്. ബവേറിയന്‍ ഇല്ലൂമിനിറ്റിയെന്ന സംഘടനയോടാണ് നിലവിലെ ഇല്ലൂമിനാറ്റി എന്ന ആശയത്തെ ബന്ധപ്പെടുത്താവുന്നത്.
1776-ല്‍ ഒരു മെയ്ദിനത്തില്‍ ആദം വൈഷപ്റ്റ് എന്ന കാനണ്‍ ലോ പ്രഫസര്‍ സ്ഥാപിച്ച, കുറച്ച് കാലം മാത്രം പ്രവര്‍ത്തിച്ച ഒരു പ്രബുദ്ധ സംഘടനയുമായി നിലവിലെ ഇല്ലൂമിനാറ്റിയുടെ ഉത്ഭവത്തെ ബന്ധപ്പെടുത്താമെന്നാണ് എന്‍സൈക്ലോപീഡിയ പറയുന്നത്. ഈ രഹസ്യസംഘടനയിലെ ആളുകള്‍ പെര്ഫെക്ടിബിലിറ്റിസുകള് എന്നാണ് സ്വയം വിളിച്ചിരുന്നത്.
ക്രിസ്റ്റ്യാനിറ്റിക്ക് പകരം യുക്തിയില്‍ വേരുള്ള ഒരു മതം കൊണ്ടുവരിക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. വൈഷപ്റ്റിന്റെ ബവേറിയന്‍ ഇല്ലൂമിനാറ്റിയില് ജ്യോതിശാസ്ത്രജ്ഞനായ ജൊഹാന്‍ ബോഡ്, എഴുത്തുകാരനായ ഫ്രെഡറിക് നിക്കോളെ, തത്വചിന്തകനായ ഫ്രെഡറിക് ജകോബി, കവിയായ ഫ്രെഡറിക് ലിപോള്‍ഡ് ഉള്‍പ്പെടുള്ള പ്രമുഖര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ കൊണ്ട് ബവേറിയന്‍ സര്‍ക്കാര്‍ 1785-ല്‍ ഈ സംഘടന പിരിട്ടുവിട്ടുവെന്നാണ് പറയപ്പെടുന്നത്.
ഇന്നത്തെ ഇല്ലൂമിനാറ്റി
ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ള, പ്രധാനപ്പെട്ട എല്ലാ ലോക സംഭവങ്ങളും നിയന്ത്രിക്കുന്ന ഒരു രഹസ്യസംഘടനയാണ് ഇല്ലൂമിനാറ്റി എന്ന് പറയപ്പെടുന്നു. ലോകത്തിലെ പ്രധാനപ്പെട്ട പല ചരിത്രപുരുഷന്മാര്‍ക്കും ഈ രഹസ്യസംഘടനയുമായി ബന്ധമുണ്ടെന്നാണ് പലരും പറയുന്നത്. ലോകകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഉന്നതരായ വ്യക്തികളുടെ രഹസ്യ സംഘടനയെന്നാണ് ഒരു റിപ്പോര്‍ട്ടില്‍ ബിബിസി ഇല്ലൂമിനാറ്റിയെ സൂചിപ്പിക്കുന്നത്.
ലാറ്റിന്‍ വാക്കായ ഇല്ലൂമിനാറ്റസ് എന്നതില്‍ നിന്നാണ് ഇല്ലൂമിനാറ്റി എന്ന വാക്കിന്റെ ബഹുവചനമാണ് ഇല്ലൂമിനാറ്റി. പ്രബുദ്ധരായവര്‍, ബോധോദയം വന്നവര്‍ എന്നെല്ലാമാണ് ഇല്ലൂമിനാറ്റി എന്ന വാക്കിന്റെ അര്‍ത്ഥം.
ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുള്ള, പ്രധാനപ്പെട്ട എല്ലാ ലോക സംഭവങ്ങളും നിയന്ത്രിക്കുന്ന ഒരു രഹസ്യസംഘടനയാണ് ഇല്ലൂമിനാറ്റി എന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications