Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പേര് തുടങ്ങുന്നത് 'A'യിലാണോ? ഒന്നുമില്ലായ്മയില്‍ നിന്ന് നേടുന്നവര്‍, 30-ന് ശേഷം 'ലൈഫ് സെറ്റ്'
ഒരു പേരിലെന്തിരിക്കുന്നു എന്നത് പലപ്പോഴും പലരും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കാര്യം മാറി, പേരിനും നമ്മുടെ ജീവിതത്തെ പല വിധത്തില്‍ സ്വാധീനിക്കാന്‍ കഴിയും എന്നതാണ് സത്യം. അതിനെ ഉറപ്പിക്കുന്ന തരത്തിലുള്ള പേര് മാറ്റങ്ങളും പേരിലെ അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ക്കലും എല്ലാം പല മേഖലകളിലും നടക്കുന്നത്. ചില അക്ഷരങ്ങളില്‍ ആരംഭിക്കുന്ന പേരുകള്‍ പലപ്പോഴും ഭാഗ്യത്തിന്റെ കവാടം തുറക്കുന്നതാണ്. കാരണം ചില അക്ഷരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അത്രയധികം സ്വാധീനം ചെലുത്തും.
ശബ്ദത്തിലും സമ്പത്തിലും പെരുമാറ്റത്തിലും ധനത്തിലും കരിയറിലും കുടുംബത്തിലും എല്ലാം പേരിന്റെ സ്വാധീനം നിസ്സാരമല്ല. നിങ്ങളുടെ പേര് ആരംഭിക്കുന്ന അക്ഷരം A ആണെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. അത് നിങ്ങളുടെ വ്യക്തിത്വത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് വളരെയധികം ശ്രദ്ധേയമാണ്. A അക്ഷര്ത്തില് പേര് തുടങ്ങുന്ന വ്യക്തിയാണെങ്കില്‍ സംഭവിക്കുന്നത് ഇതെല്ലാമാണ്.

ആത്മവിശ്വാസവും ശക്തരും
'A' എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്ന വ്യക്തിയാണെങ്കില്‍ ഇവര്‍ക്ക് എപ്പോഴും ആത്മവിശ്വാസം കൂടുതലായിരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം ശക്തരുമായിരിക്കും. നിലപാടില്‍ മാറ്റമില്ലാതെ തുടരുന്നവരായിരിക്കും. മറ്റുള്ളവര്‍ എത്രയൊക്കെ സ്വാധീനം ചെലുത്തിയാലും ജീവിതത്തില്‍ ഇവര്‍ അവരുടെ നിലപാടില്‍ തന്നെ ഉറച്ച്നില്‍ക്കുന്നു. ഏത് വെല്ലുവിളിയേയും ധൈര്യത്തോടെ നേരിടുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ആരേയും ഭയപ്പെടുന്നവരോ ആരുടേയും ഭീഷണിയില്‍ വീഴുന്നവരോ ആയിരിക്കുകയില്ല. ജീവിതത്തെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കും.
ആഗ്രഹവും സമ്പത്തും
ആഗ്രഹങ്ങള്‍ എപ്പോഴും പൂര്‍ത്തിയാക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. വിജയം നേടിയെടുക്കാന്‍ ഏതറ്റം വരേയും കഠിനാധ്വാനം ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. ഒരിക്കലും ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ലക്ഷ്യബോധത്തോടെ എന്തും നേടിയെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സ്വപ്നസാക്ഷാത്കാരത്തിനായി ഏതറ്റം വരേയും പോവുന്നതിന് ഇവര്‍ തയ്യാറാവുന്നു. ധനം സമ്പാദിക്കുന്നതിനാണെങ്കിലും ഇവരെ പിടിച്ചാല്‍ കിട്ടില്ല. കഠിനാധ്വാനത്തോടെ എന്ത് പ്രശ്നങ്ങളേയും നേരിട്ട് ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് കുതിക്കാന്‍ ഇവര്‍ക്ക് സാധിക്കും. 30 വയസ്സിന് ശേഷം ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല. അതുവരേയും കഷ്ടപ്പെട്ടതിന്റെ ഫലം ഇവര്‍ക്ക് ലഭിക്കുന്നു.
കലയെ സ്നേഹിക്കുന്നവര്‍
A എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവരെങ്കില് ഇവര്‍ക്ക് കലാപരമായും സൃഷ്ടിപരമായും കഴിവുകള്‍ ധാരാളം ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി ചിന്തിക്കുന്നതിനും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. പുതിയ ആശയങ്ങളിലൂടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നതിനും സാധിക്കുന്നു. അതുല്യമായ ഒരു കഴിവ് തന്നെ ഇക്കാര്യത്തില്‍ ഇവര്‍ക്കുണ്ടാവുന്നു. ഭാവിയിലേക്കുള്ള എല്ലാ മാറ്റങ്ങള്‍ക്കും ഇവരിലൂടെയായിരിക്കും പലപ്പോഴും തുടക്കം. കലാരംഗത്ത് നിരവധി ആദരവുകളും അംഗീകാരങ്ങളും ഇവരെ തേടി എത്തും. കല മാത്രമല്ല എല്ലാ മേഖലയിലും കഴിവ് തെളിയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കും.
സ്വതന്ത്ര ചിന്താഗതിക്കാര്‍
A എന്ന അക്ഷരത്തില്‍ പേര് തുടങ്ങുന്നവര്‍ എപ്പോഴും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നു. കൂടാതെ സ്വതന്ത്രമായി ചിന്തിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. സ്വന്തം കഴിവിനെക്കുറിച്ചും സഹജാബോധത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അത്തരത്തില്‍ ഉള്ളതായിരിക്കും. സ്വാതന്ത്ര്യമാണ് മികച്ചത് എന്ന ചിന്ത തന്നെയാണ് ഇവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നതും.
ധൈര്യത്തിന്റെ അവസാന വാക്ക്
ധീരതയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. അവര്‍ ഏത് കാര്യത്തിലും ധൈര്യത്തോടെ മുന്നോട്ട് വരുകയും ജീവിതത്തില്‍ ധൈര്യത്തോടെ മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് തളരാതെ അതിനെ നേരിട്ട് ധൈര്യത്തോടെ ജീവിക്കുന്നവരാണ് ഇവര്‍. അത് വ്യക്തി ജീവിതത്തില്‍ ആയാലും പ്രൊഫഷണല്‍ ജീവിതത്തില്‍ ആയാലും വെല്ലുവിളികളെ തരണം ചെയ്യുന്നതിനും അതില്‍ ധൈര്യത്തോടെ മുന്നേറുന്നതിനും സാധിക്കുന്നു. എപ്പോഴും വിജയത്തിലേക്ക് ധീരമായ ചുവടുകള്‍ വെയ്ക്കാന്‍ ഇവര്‍ തയ്യാറാവുന്നു.



Click it and Unblock the Notifications