Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
കരിയര്‍, ദാമ്പത്യം, ജോലി എല്ലാം ഈ പ്രായത്തിനുള്ളില്‍ സെറ്റ്: പേരിലെ അക്ഷരം നിമിത്തം
പേരും നിങ്ങളുടെ ഭാഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമാണ്, പലപ്പോഴും നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പേരിനുള്ള പങ്ക് നിസ്സാരമല്ല. നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം പലപ്പോഴും പല സൂചനകളാണ്. അതില്‍ നിങ്ങളുടെ വ്യക്തിത്വം, ശീലങ്ങള്‍, വിധി എന്നിവയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കുന്നു. പലപ്പോഴും പേരിന്റെ അര്‍ത്ഥവും ശാസ്ത്രവും എല്ലാം നോക്കുമ്പോള്‍ 'P' എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നത് ചില പ്രത്യേക ഗുണഗണങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.
'P' എന്ന അക്ഷരത്തിലാണ് പേര് ആരംഭിക്കുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമാണോ പ്രതികൂലമാണോ നല്‍കുന്നത് എന്ന് നോക്കാം. 'P' ഇത്ര പ്രത്യേകതയുള്ളതാക്കുന്നത് എന്താണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? എന്നാല്‍ അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. പലപ്പോഴും നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. നമ്മുടെ വ്യക്തിത്വത്തെയും ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്ന വൈബ്രേഷനുകള്‍ വരെ പേരിന് നല്കാന് സാധിക്കുന്നു. നിങ്ങളുടെ പേര് ' 'P' എന്ന അക്ഷരത്തില്‍ ആരംഭിക്കുകയാണെങ്കില്‍, അത് നിങ്ങളെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നതെന്ന് നമുക്ക് നോക്കാം.

ഊര്‍ജ്ജസ്വലരും ആഗ്രഹമുള്ളവരും
പലപ്പോഴും നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം തന്നെ 'P' ആണെങ്കില്‍ അവര്‍ പലപ്പോഴും ഏത് കാര്യത്തിനും പ്രചദനം ഉള്‍ക്കൊള്ളുന്നവരായിരിക്കും. കൂടാതെ അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നവരുമായിരിക്കും. ആ സ്വപ്നത്തിലേക്ക് എത്തുന്നതിന് അധികം കഷ്ടപ്പെടേണ്ടി വരുന്നില്ല ഇവര്‍ക്ക്. മാത്രമല്ല അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യാനും ഇവര്‍ക്ക് മടിയില്ല എന്നതാണ് സത്യം. ഇവരുടെ പോസിറ്റീവ് ഊര്‍ജ്ജം മറ്റുള്ളവരിലേക്കും ഇവര്‍ പകര്‍ന്ന് നല്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും മാറ്റങ്ങളും എല്ലാം പേരിന്റെ ബലത്തില്‍ ഇവര്‍ കരസ്ഥമാക്കുന്നു. കരിയറും ജോലിയും എല്ലാം ആഗ്രഹം പോലെ ഇവരിലേക്ക് എത്തുന്നു.
വൈകാരികമായി ശക്തരായിരിക്കും
ഇവര്‍ എപ്പോഴും വൈകാരികമായി വളരെയധികം ശക്തരായിരിക്കും. ഒരു ചെറിയ തളര്‍ച്ചയില്‍ ഇവരെ വേദനിപ്പിക്കാനും തളച്ചിടുന്നതിനോ സാധിക്കുകയില്ല. അത് മാത്രമല്ല ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ട് പോവുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ഈ അക്ഷരത്തിന്റെ പ്രത്യേകത. ഒരു ബന്ധത്തില്‍ അവര്‍ വൈകാരികമായി ആഴത്തില്‍ അടുക്കുന്നു. കൂടാതെ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്നതിനും ശ്രമിക്കുന്നു. പ്രിയപ്പെട്ടവരെ വളരെയധികം കരുതലോടെ ഇവര്‍ കൈകാര്യം ചെയ്യുന്നു.

വിശ്വസ്തരും പ്രതിബദ്ധതയുള്ളവരും
സൗഹൃദമായാലും സ്നേഹമായാലും ജോലിയായാലും ഏത് കാര്യത്തിലും ഇവര്‍ വിശ്വസ്തരായിരിക്കും. പ്രതിബദ്ധതയോടെ ഏതിനേയും കൈകാര്യം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ദാമ്പത്യത്തിലായാലും എല്ലാ പ്രശ്നത്തേയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. തെറ്റാണെങ്കില്‍ അതിനെ തെറ്റാണ് എന്ന് അംഗീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
സത്യസന്ധരായിരിക്കും
നിങ്ങളുടെ പേര് ആരംഭിക്കുന്നത് 'P' എന്ന അക്ഷരത്തില്‍ ആണെങ്കില്‍ അതിനര്ത്ഥ ഇവര്‍ സത്യസന്ധരായിരിക്കും എന്നത് കൂടിയാണ്. എത്ര വലിയ രഹസ്യവും അവരില്‍ സുരക്ഷിതമായിരിക്കും. മാത്രമല്ല എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ആരേയും ഭയക്കാതെ നേരിട്ട് തുറന്ന് പറയുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ഏത് പ്രശ്നത്തേയും സത്യത്തിന്റെ ഭാഗത്ത് നിന്ന് മാത്രമേ ഇവര്‍ നോക്കിക്കാണുകയുള്ളൂ. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകതയും.
മികച്ച പ്രണയിതാക്കള്‍
ഇവരെ ലഭിക്കുന്ന പങ്കാളി വളരെയധികം ഭാഗ്യവാന്മാരിയിരിക്കും. കാരണം ഇവര്‍ ഏത് ഘട്ടത്തിലും മികച്ച പ്രണയിതാക്കളായിരിക്കും. അതോടൊപ്പം തന്നെ വിശ്വസ്തരുമായിരിക്കും. പ്രണയത്തിന്റെ ഏതൊരു ഘട്ടത്തിലും ഇവര്‍ ഇട്ടിട്ട് പോവില്ല എന്ന് മാത്രമല്ല പ്രതിസന്ധികളുണ്ടായാല്‍ കൂടെ നില്‍ക്കുകയും അതിനെ പരിഹരിക്കുകയും ചെയ്യുന്നു. സ്നേഹം കൃത്യമായി നല്കുന്നതില് ഇവര്‍ നല്കുന്നതില് ഇവര്‍ ഒരു തരത്തിലും പിശുക്ക് കാണിക്കുകയില്ല.
പ്രശ്നപരിഹാരകര്
ഏത് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ടാവുന്നു. അത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കാര്യഗൗരവത്തോടെ ഇവര്‍ പെരുമാറുന്നു. ശാന്തമായ സമീപനം ഏതൊരു സാഹചര്യത്തിലും ഇവര്‍ സ്വീകരിക്കുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച സ്വഭാവസവിശേഷതയായി തന്നെ കണക്കാക്കുന്നു.



Click it and Unblock the Notifications
